കവിത പോലെ വന്നു …

കവിതയും ഞാനും തമ്മിലുള്ള ബന്ധം അഭേദ്യവും , ഹൃദ്യവും, നന്മ നിറഞ്ഞതും ആണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ( സ്കൂളിലെ) കേൾവിക്കാരോട് ചോദിച്ചാൽ, അത് കാതടച്ചു പൊട്ടിക്കുന്നതും, മൈക്ക്-നെ ദ്രോഹിക്കുന്നതും, കാരുണ്യം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്തതുമായ ഒരു കടുംകൈ ആയിരുന്നെന്നു അവർ ചിലപ്പോൾ മൊഴി നൽകിയേക്കും.

‘ വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാൻ ഒട്ടു വാനിൽ പറന്നു നടക്കട്ടെ
കാണ്മതുണ്ടതാ തെല്ലകലത്തിലെൻ ജന്മ ഭൂമിയാം കാനനം മോഹനം…’ എന്ന് നമ്മൾ ഒന്നാം ക്ലാസ്സിൽ തന്നെ സ്വത്രന്ത്യ കുതുകത വെളിച്ചപ്പെടുത്തി.
ഞാൻ എന്റെ ശരിക്കുള്ള വീടിനെ പറ്റി ബോധവതിയാണെന്ന സത്യം, വീട്ടുകാരും നാട്ടുകാരും ഉറപ്പും വരുത്തി. ‘ അടങ്ങിയിരിക്കു കൊച്ചേ ! കുരങ്ങിന്റെ ജൻമം തന്നെ – കണ്ണ് മാറിയാൽ മരത്തിന്റെ മോളിൽ കേറും …എന്നാൽ അവിടെ തന്നെ സ്ഥിര താമസം ആക്കിക്കോ …’ എന്നും മറ്റുമുള്ള മുന്നറിയിപ്പുകൾ ഒരിക്കലും ഈയുള്ളവളെ ബാധിച്ചില്ല.

ഞാൻ സ്ഥിരം മരം കയറിയായി, സ്ഥിരം മാങ്ങാ ഈമ്പി കുടിക്കുന്നവളായി, സ്ഥിരം പറങ്കി മാവിലെ റസിഡന്റ് റീഡർ പദവി കൈയേറി, പുസ്‌തകങ്ങൾ വൃക്ഷ ശാഖകളിൽ പ്രതിഷ്ഠിച്ചു, അറിവിന്റെ കശു മാങ്ങാ രുചി അറിഞ്ഞു വളർന്നു.

അങ്ങനെയിരിക്കെ ഇംഗ്ലീഷ് പദ്യം ചൊല്ലൽ വന്നു. ആൽഫ്രഡ്‌ ലോർഡ് ടെന്നിസൺ-ഇന്റെ ‘ ചാർജ് ഓഫ് ദി ലൈറ്റ് ബ്രിഗേഡ് ‘, എന്റെ ടീച്ചർ സെലക്ട് ചെയ്തു തന്നു. അതൊരു ഭയങ്കര കവിത തന്നെ ! നിലവിളിച്ചു കൊണ്ട് വേണം റെസിറ്റേഷൻ . 1854 ലെ ക്രിമിയൻ യുദ്ധ്ത്തിലെ വളരെ ഹൃദയഭേദകമായ ഒരു സംഭവമാണത്. തെറ്റായ ഒരു ആജ്ഞ കാരണം, മരണം ഉറപ്പായ ഒരു നീക്കത്തിലൂടെ അലൈഡ് സേനാനികൾ , റഷ്യൻ ഗൺ പവർനു മുൻപിൽ കരിഞ്ഞു വീഴുന്ന ഒരു വാസ്‌തവ കഥയുടെ കവിത രൂപമാണ്.

Cannon to the right of them

Cannon to the left of them

Cannon in front of them

Volleyed and thundered…

സ്റ്റേജിൽ ഞാൻ ലൈറ്റ് ബ്രിഗേഡ് നെ വെടി വച്ചിട്ട റഷ്യൻ സേനയായി. മൈക്കിൽ അലറി വിളിച്ച ഞാൻ പിള്ളേരെയും, ടീച്ചർമാരെയും , ജഡ്ജസിനെയും ഒന്നൊന്നായി വധിച്ചു കൊണ്ടിരുന്നു. അവസാന ലൈൻ ഗർജ്ജിച്ചപ്പോൾ മൈക്ക് അതിന്റെ പണി നിർത്തി. കാതും പൊത്തി എന്റെ പല ക്ലാസ് മേറ്റ്സ് ( ഉറ്റ സുഹൃത്തായ മിനിയുൾപ്പെടെ) ഹാൾ വിട്ടോടുന്നതും ഞാൻ സേനാനായകന്റെ കൂർമ്മ ദൃഷ്ടിയോടെ കണ്ടു.

സ്റ്റേജിൽ നിന്നിറങ്ങി വന്നപ്പോൾ മിനി പറഞ്ഞു: ‘മൈക്ക് കാരൻ ഇനി മേൽ തന്നെ സ്റ്റേജിൽ കേറ്റാൻ പാടില്ലെന്ന് സിസ്റ്ററോട് പറയാൻ പോയി…പുതിയ മൈക്ക് വേണം അടുത്ത മത്സരത്തിന് ! അതിന്റെ ജീവനും പോയി. സംഗതി കൊള്ളാം, പക്ഷെ ഇച്ചിരി ചെവിക്കു സഹിക്കാൻ പറ്റുന്ന ഒച്ചയിൽ ആയിരുന്നെങ്കിൽ കുറച്ചും കൂടി മനുഷ്യർക്ക് മനസ്സിലായേനെ !’

അടുത്ത കൊല്ലം ക്രിസ്റ്റഫർ മാർലോയുടെ ‘ Dr. Faustus’ ലെ അവസാനത്തെ ഭാഗങ്ങൾ എനിക്ക് വേണ്ടി മാറ്റി വയ്ക്കപ്പെട്ടു. എന്റെ തൊണ്ടയുടെ ശക്തി നല്ലവണ്ണം അറിയാമായിരുന്ന, നല്ലവളായ സൂസൻ ടീച്ചർ , ഇംഗ്ലീഷ് ഭാഷ സാഹിത്യത്തിലെ എംഎ റാങ്ക് ഹോൾഡർ, ചെയ്ത പ്ലാനിംഗ് ആണ്. നേതാജി HOUSE ജയിക്കണം!

FORBIDDEN KNOWLEDGE നായി , തന്റെ ആത്മാവിനെ സാത്താനു പണയം വയ്ക്കുന്ന Dr .ഫൗസ്റ്സ്, തന്റെ ജീവന്റെ അവസാനത്തെ ഒരു മണിക്കൂറിൽ നടത്തുന്ന soliloquy ആണ് എന്റെ റെസിറ്റേഷൻ . Mephistopheles  എന്ന പിശാചിനെ ഒടുവിൽ അദ്ദേഹം കാണുന്നു- എന്നെന്നേക്കുമായി അദ്ദേഹത്തിന്റെ ആത്മാവിനെ കൊണ്ടുപോകാൻ വന്നതാണ്.

‘O ‘ mercy heaven! Look not so fierce on me!

Adders and serpents, let me breathe a while!

Ugly hell, gape not! Come not, Lucifer!

I’ll burn my books!- O Mephistophilis!’

ഓ മെഫിസ്റ്റോഫിലിസ് ! എന്നും പറഞ്ഞിട്ട് സ്റ്റേജിൽ താഴെ വീഴണം.
ഞാൻ കവിത പ്രാക്റ്റീസ് ചെയ്തത് പാവം മിനിയുടെ അടുക്കലാണ്. മത്സര ദിവസത്തിൽ മിനി പറഞ്ഞു – എന്റെ പൊന്നേ , ഇന്നൊരു ദിവസത്തേക്ക് എന്റെ ചെവിക്കൊരു ബ്രേക്ക് കൊട് . ഞാൻ വരണോ?’ ഇയാളില്ലാതെ ഒരു പണിയുമില്ല. നേതാജിയെ കപ്പ് എടുപ്പിക്കേണ്ടത് നമ്മുടെ സമ്മിശ്രമായ ആവശ്യമല്ലയോ എന്നൊക്കെ ഭീഷണിപ്പെടുത്തി ഞാൻ ആ പാവത്തിനെ വശത്തിലാക്കി.
ഇങ്ങനെയും ജന്മങ്ങളുണ്ടോ എന്ന മട്ടിൽ എന്നെ തുറിച്ചു നോക്കി ഇരിപ്പാണ് ജ്യോതി നിലയത്തിലെ സാധു പിള്ളേർ! അവർക്കു പിശാചും സാത്താനുമൊക്കെ എന്റെ കർണ്ണ kadoramaya ( ടൈപ്പ് ചെയ്തിട്ടു ശരിയാകുന്നില്ല) സ്വരം തന്നെ. മൈക്ക് ചേട്ടൻ എന്നെ നോക്കി കണ്ണുരുട്ടി – ഈ മൈക്കും കൂടി ഞാൻ പൊട്ടിച്ചാൽ, അങ്ങേരു എനിക്കെതിരെ കേസ് കൊടുക്കുമെന്ന് ഉറപ്പിക്കാം.

ഓ Mephistopheles എന്നും പറഞ്ഞു ഞാൻ താഴെ വീണു- ഒരു കുഞ്ഞു പോലും കൈയടിച്ചില്ല. രണ്ടു നിമിഷങ്ങൾ കടന്നുപോയി….ആ മൈക്ക് ആടിയാടി എന്റെ മേത്തുംകൂടി വീണു. മൈക്ക് ചേട്ടൻ സാക്ഷാൽ ലുസിഫെറായി , പ്പല്ലുംകടിച്ചും കൊണ്ട് മുറുമുറുത്തു.

മിനി രക്‌തസാക്ഷിയെപ്പോലെ , ചോരവാർന്ന് ഹാളിന്റെ പുറത്തു നിൽപ്പുണ്ടായിരുന്നു. ‘ ഇതിച്ചിരി കടുത്ത്‌ പോയി കേട്ടോ, എന്തായാലും മൈക്ക് ചേട്ടൻ റിസൈന്‍ ചെയ്തു ‘ എന്ന വിവരം തന്നു.

**
പിന്നെയും എത്രയോ ഓർമ്മകൾ!
അണ്ണൻ അതി സുന്ദരമായി ആലപിച്ച കരുണയിലെ ‘ അഴകോടനഗരത്തിൽ തെക്കു കിഴക്കതു വഴി ഒഴുകും യമുന തന്റെ പുളിനം കാണ്മൂ …’
നതോന്നത വൃത്തത്തിന്റെ സ്വത സിദ്ധമായ വഞ്ചി പാട്ട് രീതി ആ വേദനയുടെ സ്പിരിറ്റ് പിടിച്ചെടുക്കാത്തതിനാൽ, വല്യ ചിറ്റയും കൊച്ചു ചിറ്റയും കൂടി സുന്ദരമായ ഹോം മ്യൂസിക്കൽ കോമ്പോസിഷൻ ചെയ്തതാണ്…അണ്ണൻ പാടിയതും, രോമകൂപങ്ങൾ എഴുന്നു നിന്നു…

****

 

 

 

 

 

 

 

 

One comment

  1. “കർണ്ണ കഠോരമായ” … 🙂 ഗൂഗിൾ എഴുത്ത് ഉപകരണങ്ങളെ underestimate ചെയ്യേണ്ട .. Lol

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s