എന്തരോ മഹാനുഭാവുലു…

IMG_2488

ചില ദൃശ്യങ്ങൾ ദൃഷ്ടി ഗോചരമാവുമ്പോൾ ( ഹ, എത്ര കഠിനമായ, ആർക്കും മനസ്സിലാവാത്ത ഭാഷ പ്രയോഗം! നമ്മുടെ തരൂരിന്റെ epicaricacy പോലെ ! schadenfreude എന്ന German വാക്കായിരുന്നു അതിലും എളുപ്പം 🙂 ) ത്യാഗരാജ കൃതിയിലും ആക്ഷേപഹാസ്യം ശ്രവിച്ചു പോകുന്നു.

1 സലഹകാർ: യാതൊരു കുഴപ്പവുമില്ലാതെ ‘നടന്നു’ പോകുന്ന വിഭാഗങ്ങളിൽ , സ്പീഡ് കൂട്ടുവാനായി, പെട്ടെന്ന് ‘സലഹകാർ ‘ എന്നൊരു കാർ , അന്യഗൃഹ ജീവിയെ മാതിരി, ഇറക്കുമതി ചെയ്യുമ്പോൾ, ഈ പാട്ട് ഓർമ്മയിൽ വരുന്നു.
ഈ കാർ ഒരു സാധാരണ അംബാസിഡർ കാറല്ല : അതൊരു വ്യക്‌തിയാകുന്നു. സർക്കാര് വഹ ശംബളം പറ്റുന്ന ഉപദേഷ്ടാവ് ! സലാഹ് , അതായത് ഉപദേശം, ധാരാളമായി കൊടുക്കാനുള്ള പണിയാണ് ഇവരുടേത്.
( നമ്മുടെ മാർത്താണ്ഡവർമ്മയിലെ സുന്ദരയ്യൻ, ചാണക്യ വംശജരിൽ പെടുത്താനാവുന്ന ഈ മഹാനുഭാവരിൽ പ്രമുഖനാണ് .)
വർഷാനുവർഷം എഴുതി തള്ളാവുന്ന നോൺ പെർഫോമിംഗ് അസ്സെറ്സ്‌ വകുപ്പിൽ പെടുത്താം. സാധാരണ ഗതിയിൽ, ഇലക്ഷന് അടുത്തായി ഇത്തരം കാറുകൾ ധാരാളമായി ഇറക്കാറുണ്ട് . കാറോടിക്കാനുള്ള കഴിവുകൾ ഏകദേശം സമമാണ്. വായ തുറക്കാത്തവനായിരിക്കണം.

2 അതിരിക്ത ചാർജുകാരൻ : ഒരു പണിയിൽ ഇരികുമ്പോൾ, തലക്കു വെളിവുള്ള ആരും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത എക്സ്ട്രാ ചാർജ് അഥവാ ചുമതല, ചുമ്മാതെ, സ്വന്തം ശിരസ്സു കുനിച്ചു വാങ്ങി വാഴുന്നവരാണ് ഈ മഹാനുഭാവലുകൾ.
യാതൊരു വിവരവും ഇല്ലാതെ, ഞാൻ കഴിഞ്ഞേ അമേരിക്കൻ പ്രസിഡന്റ് വരെ വരൂ, എന്ന മട്ടിൽ, ( കുറ്റം പറയാൻ പറ്റില്ല – വസ്തുതകൾ സാധൂകരിക്കുന്നു ) തലപ്പത്തിലിരിക്കുന്ന ബോസ്-നെ നിർമാല്യവും, ഉച്ചപൂജയും, ദീപാരാധനയും ചെയ്‌തു പ്രീതി പെടുത്തി, മറ്റുള്ളവരെ വട്ട ‘പൂജ്യമാക്കുന്നവരാണ്’ ഈ മഹാന്മാർ.
ഉദാഹരണത്തിനായി, സ്ത്രീ ശാക്തീകരണം എന്ന് കേട്ട് കേഴ്‌വി ഇല്ലാത്തവൻ, അത്തരം ജോലികളുടെ തലപ്പത്തെത്തുമ്പോൾ, അതിരിക്ത ചാർജുകാരനാവുമ്പോൾ, ബോസ്സ്നെ അയ്യപ്പ സ്വാമികളെ പോലെ പൂജിക്കുമ്പോൾ, കർണാടക സംഗീതം തന്നെ ശരണം.

3 . ഇൻക്വിറി കമ്മീഷൻ : പണ്ട് കോപ്പി പേസ്റ്റ് ഇല്ലാതിരുന്ന നാളുകളിൽ, എന്തോരം കഷ്ട്ടപ്പെട്ടിട്ടുണ്ടാവും ഇത്തരം മഹാനുഭാവലുകൾ എന്ന് ഓർത്തു പോകാറുണ്ട്.
എന്ത്, എവിടെ, എപ്പോൾ, സംഭവിച്ചാലും, തലയൂരാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇത്തരം ഇൻക്വിറി കമ്മീഷൻ.
ഒറ്റയാൾ പട്ടാളമാകാം, രണ്ടു യോദ്ധാക്കളാകാം, മൂവർ സിനിമയുമാവാം. എന്തായാലും, ഗവൺമെൻറ് വള്ളം, വണ്ടി, കാലാൾ, കുതിര…എല്ലാം സുസജ്ജം. ഏകദേശം ഒരു മൂന്ന്, നാലു മാസം, സുഖം പരിപാടി. മിക്കവാറും ആരും വായിക്കാത്ത, ഒരു അഞ്ഞൂറ് പേജുള്ള റിപ്പോർട്ട് സുബ്മിറ്റ് ചെയ്യുന്നതോടെ ആ കമ്മീഷൻ ദീർഘ നിദ്രയിൽ മുഴുകുന്നു.
ഒരിക്കൽ ഞാൻ കുത്തിയിരുന്നു ഇത്തരം ഒരു മഹാ പ്രബന്ധം വായിച്ചു തീർത്തു: ഞെട്ടിപ്പിക്കുന്ന യാതൊന്നും ഞാൻ കണ്ടില്ല…തുടങ്ങിയപ്പോൾ തന്നെ അവസാനം എന്താകുമെന്നു അറിയുന്ന ഒരു അഗത ക്രിസ്റ്റീ നോവൽ പോലെ തോന്നി. ഖജനാവ് കാലിയായത് മിച്ചം. കോടതിയിൽ, ഈ നോവലിന്, കടലാസ് വില പോലും കിട്ടിയതുമില്ല.

എന്തരോ എന്തോ!!
***

 

 

2 thoughts on “എന്തരോ മഹാനുഭാവുലു…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s