സമയമെന്ന നിധി

time
കൗമാരത്തിൽ ഒരു ദിവസം പകൽ കിടന്നുറങ്ങിപ്പോയി . അമ്മ പുലിയെ പോലെ ചീറി.
‘ സമയം തിരിച്ചു കിട്ടില്ല. നഷ്ടപ്പെടുത്താൻ വളരെ എളുപ്പമാണ് കേട്ടോ !’ അന്നത്തെ ‘ന്യൂ ജനറേഷൻ’ കുട്ടി , തീരെ ദാക്ഷണ്യമില്ലാത്ത ആ കണ്ടുപിടുത്തതിൽ ചിണുങ്ങി, പിണങ്ങി, പിന്നെ മുറുമുറുത്തു കൊണ്ട് എഴുന്നേറ്റു വന്നു. സത്യം പറഞ്ഞാൽ , പിന്നീട് ഒരിക്കൽ പോലും, കുറ്റ ബോധമില്ലാതെ പകൽ ഉറങ്ങാൻ കഴിയാറില്ല.

ഇന്നും, അമ്മയോളം അധ്വാനിക്കുന്ന ഒരു മനുഷ്യ ജീവിയെ ഞാൻ കണ്ടിട്ടില്ല. പല ജോലി സ്ഥലങ്ങളിൽ , വർക്കഹോളിക് ജനുസ്സിൽ പെട്ട മനുഷ്യരോടൊപ്പം ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. എങ്കിലും, സമയം ഇത്ര കണിശമായി സദുപയോഗം ചെയ്യുന്ന വ്യക്‌തി അമ്മ തന്നെ എന്ന നിഗമനത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു.

ഉണർന്നു കഴിഞ്ഞാൽ നൂറു കൈ കൊണ്ടാണ് കാര്യങ്ങൾ ചെയ്യുക. വീട്ടു കാര്യം, അച്ഛന്റെ കാര്യം, അല്ലറ ചില്ലറ കൃഷിയും, തേങ്ങാ, കുരുമുളക് പരിപാടികളും, പിന്നെ റിട്ടയേർഡ് ആയ കൂട്ടുകാർക്കൊപ്പം പുരാണ വായന, പ്രഭാഷണം കേൾക്കൽ…അതിനോടൊപ്പം സംസ്‌കൃത പഠനം …ഒരു മേളം തന്നെ.

ഈയ്യിടെ അമ്മയെ കാണാൻ ചെന്ന എന്റെ കൂട്ടുകാരി അമ്മയുടെ ലേറ്റസ്റ്റ് സംസ്‌കൃത സർട്ടിഫിക്കറ്റ് (പ്രഥമഃ പൊസിഷൻ ) അയച്ചു തന്നു . പിന്നെ ഒരു കമെന്റും : ‘ഇപ്പോൾ മനസ്സിലായി …!!!’

എന്തായാലും വാലിനു തീ പിടിച്ചത് പോലെ പായുന്ന സ്വഭാവം അങ്ങനെ ജനറ്റിക് ആയി എനിക്കും കിട്ടി.
‘അടങ്ങി ഇരിക്കാൻ അറിയാൻ വയ്യേ?’ എന്നത് വർഗ്ഗശത്രുക്കൾ  മാത്രം ചോദിക്കുന്ന ചോദ്യമായി മാറി. എന്റെ കോമ്പറ്റിഷൻ എഴുപത്തി രണ്ടാം വയസ്സിലും മറ്റുള്ളവർക്ക് ക്ലാസ് എടുക്കുന്ന, പുതിയ ക്ലാസ്സുകളിൽ ഇരിക്കുന്ന എന്റെ അമ്മ തന്നെ.

ഇപ്പോഴും നാട്ടിൽ പോകുമ്പോൾ, രാവിലെ ഉണർന്നു വരുമ്പോൾ, കാപ്പി തയ്യാർ ! ചോറും കറിയും റെഡി! ‘അമ്മേ ! ഇതെപ്പോൾ റെഡിയാക്കി ? ഞാനും കൂടുമായിരുന്നല്ലോ !’
അങ്ങനെ ഒരു ചോദ്യം സ്ഥലകാല പ്രസക്‌തി ഇല്ലാത്തതാണ് .
“പിന്നേ ! വല്ലപ്പോഴും നീ വരുമ്പോൾ രുചിയോടെ വല്ലതും ഉണ്ടാക്കാൻ നീ പഠിപ്പിച്ചിട്ടു വേണോ ?’
‘വല്ലതും നിറച്ചു കഴിക്കൂ !’ എന്ന് അച്ഛനും പറയുമ്പോൾ സ്ക്രീൻ ഷോട്ട് കട്ട്.

എന്തായാലും, പ്രായം കൂടും തോറും, അമ്മയെ പോലെ ആകാനാണ് എനിക്കിഷ്ടം. ആ പ്രകാശത്തിന്റെ നൂറിൽ ഒരു അംശം സ്വായത്തമാക്കാൻ എനിക്ക് പറ്റുമെങ്കിൽ , വളരെ സന്തോഷം!

കഠിനാദ്ധ്വാനത്തിനു പകരം വയ്ക്കാൻ ഒന്നും ഇല്ല എന്ന് പഠിപ്പിച്ച അമ്മ , ഇന്നും മാതൃകയായി മുന്നിൽ. എന്റെ ഓരോ ചെറിയ വിജയത്തിനും പുറകിൽ “സമയം തിരിച്ചു കിട്ടില്ല !’ എന്ന ആ മാതൃവചനം തന്നെ പ്രേരണ.
എന്റെ കുട്ടികൾക്കും കൊടുക്കാൻ ആ മാതൃസ്വത്തല്ലാതെ മറ്റൊന്നും വേണ്ട താനും.

***

4 thoughts on “സമയമെന്ന നിധി

  1. Everyone of us is our mother’s daughters! They are our first and everlasting heroes! “Time as the bounty” is indeed a beautiful expression, Ministhy! As always, loved reading it! Can I please ask for your email address? Thank you, Rajee

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s