ചില പരകായ പ്രവേശങ്ങൾ

book

ഞാൻ പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന നോവലിന്റെ ആത്മാവ് ‘സ്വാഭിമാനമാണ്’. സമൂഹത്തിന്റെ ചോദ്യങ്ങളിലും, നിബദ്ധനകളിലും പരിമിതപ്പെട്ടു പോയ ഒരു സ്ത്രീ തന്റെ സ്വത്വം തിരിച്ചറിയുന്നതാണ് കാതൽ. പലപ്പോഴും ഒരു അതീന്ദ്രിയഃ അനുഭവം എഴുത്തിൽ വരാറുണ്ട്; പരിഭാഷയിലും.

ഏതോ ഒരു ലോകത്തിൽ നടക്കുന്ന കഥയെ വിവരിക്കുമ്പോൾ , അതിന്റെ ഭൂതം ചിലപ്പോൾ , ചില്ലറ കൈവേലകളുമായി ചുറ്റി കൂടാറുണ്ട്.
‘Serendipity’ എന്ന് വിളിക്കാം. അനീതിക്കെതിരായി ശബ്ദം ഉയർത്തിയാൽ ആക്ഷേപിക്കപ്പെടും എന്നത് കഥയിൽ നിന്നും ജീവിതത്തിൽ കടന്നു കൂടാൻ വളരെ നേരം എടുത്തില്ല.

‘ദുഷ്ടത ചെയ്യുന്നവർ അത് ചെയ്യട്ടെ…നീ മിണ്ടാതെ സഹിച്ചു കൊള്ളുക…’ എന്ന് പറയുന്ന അന്തരീക്ഷം ! അതിപ്പോൾ ജീവിതം പഠിപ്പിച്ച പാഠം -നിന്റെ നട്ടെല്ല് പണയം വയ്ക്കരുത് എന്നാണ്. വയ്ക്കാൻ ഉദ്ദേശവുമില്ല.
അപ്പോൾ പിന്നെ ആക്ഷേപമായി, പരിഹാസമായി, നിസ്സംഗതയായി, ഒഴിവാക്കലായി , പിന്നെ രക്ഷയില്ലാഞ്ഞു ബഹുമാനമായി …’യ്യോ ! അവരോടു അടിപിടി കൂടാൻ പോകല്ലേ! കഴുത്തിൽ തല കാണില്ല.’

അപ്പോൾ നോവൽ എന്നോട് മന്ത്രിച്ചു: ‘ഇതും ഒരു തരം മാസ്മരികമായ മന്ത്രജാലമാണ്‌ …നീ തന്നെ ചെയേണ്ട കർമം എന്നതിന് ഒരു spiritual whisper !’
**

ജെയിൻ ഓസ്റ്റിൻ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് . രണ്ടു പെൺപിള്ളേർക്കും ആരാധ്യനാണ് അവരുടെ ഫേമസ് കഥാപാത്രം; ഫിറ്റ്സ് വില്യം ഡാർസി !
മൂത്തവൾ ഒരു meme അയച്ചു തന്നു ..കഥാപാത്രങ്ങൾ …(പ്രൈഡ് ആൻഡ് പ്രെജുഡീസ് ) കോഫി കുടിക്കാൻ ഇഷ്ടപ്പെടുന്നത് എങ്ങനെ ?
എലിസബത്ത് : complex ആൻഡ് slightly nutty
ഡാർസി : ഐ പ്രെഫെർ ടീ
വികാം : hot ആൻഡ് rich
ജെയ്ൻ : Tall, blonde ആൻഡ് sweet

**
ഇളയവൾ സ്കൂൾ പുസ്തകാലയത്തിൽ നിന്നും കൊണ്ട് വന്ന പുസ്‌തകം.
‘മൈ കസിൻ റേച്ചൽ.’ Daphne Du Maurier എഴുതിയ ത്രില്ലർ . അത് അഭ്രപാളികളിൽ റേച്ചൽ വെയ്‌സ്‌സിന്റെ അഭിനയ തികവുമായി എത്തിയിരുന്നു .
പുസ്‌തകത്തിന്റെ മുൻകുറിപ്പു എന്നെ രസിപ്പിച്ചു.
സ്ത്രീയുടെ സ്വാതന്ത്ര്യ സങ്കൽപ്പങ്ങളെ വിഷം കൊടുക്കുന്ന സമൂഹ ശാസ്ത്രം എന്ന പഠനം, റേച്ചൽ കൊലപാതകിയോ നിഷ്കളങ്കയോ എന്ന ചോദ്യം അവശേഷിപ്പിച്ചു.

**
നോവലിൽ തുടങ്ങി, നോവലിൽ അവസാനിച്ചു , നോവലിൽ സ്ഥിതി ചെയുന്ന നിമിഷങ്ങൾ അമൂല്യം.., ഒരു കപ്പ് കാപ്പിയും കുടിച്ചു കൊണ്ട് നമുക്ക് പറന്നിറങ്ങാൻ ഇനിയുമെത്ര ദേശങ്ങൾ, കഥാ പാത്രങ്ങൾ !

**

One thought on “ചില പരകായ പ്രവേശങ്ങൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s