ദൈവമേ കാത്തുകൊൾകങ്ങു…

lakshmyvishnu

അഖിലോപരിയെന്റെ ബുദ്ധിയിൽ
സുഖദുഃഖങ്ങളിൽ മാറ്റമെന്നിയേ
ജഗദീശ തെളിഞ്ഞു നിൽക്കണം
നിഗമം തേടിന നിൻ പദാംബുജം (കുമാരനാശാൻ)

1.മഹാലക്ഷ്മ്യഷ്ടകം

2 മധുരാഷ്ടകം

3. ഹരിനാരായണ കീർത്തനം

തിരുനാമത്തിൻ മാഹാത്മ്യം കേട്ടാലും…

jnanappana picture

പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്നും ചില ഭാഗങ്ങൾ:

വരിക, പിടിക്കെടോ കെട്ടുവാൻ സുയോധന!

2017_5image_14_40_124314000virat-roop-lord-krishna-ll

Great poets in  all languages refer to the magnificent Mahabharatha for creating scintillating , ecstatic poetry for eternity!

The great Hindi poet Ramdhari Singh Dinkar, in his  much loved classic ‘Rashmi Radhi’ ( Karna’s story) has described the Viswaroopa scene when Krishna challenges Duryodhana to capture him!

Ezhuthachan has described the same scene in his Mahabharatham Kilippattu in Malayalam.

(Note: It is Bhishma and Vidur instead of Dhristrashtra and Vidur in the Hindi poem recital..a small error which can be generously forgiven.Bhishma and Vidur have been mentioned in the Malayalam version too…)

Enjoy the sheer brilliance of Manoj Bajpayee’s recital..

ഹിന്ദി സാഹിത്യത്തിലെ മഹാകവി രാംധാരി സിംഗ് ദിനകർ, ‘രശ്മി രഥി ‘ എന്ന കൃതിയിൽ, കൗരവസഭയിൽ കൃഷ്ണനെ പിടിച്ചുക്കെട്ടാൻ ആവശ്യപ്പെടുന്ന ദുര്യോധനന്, ഉത്തരം നൽകുന്ന ശ്രീകൃഷ്ണ ഭഗവാനെ വർണ്ണിക്കുന്നുണ്ട്.
പ്രസിദ്ധ നടൻ മനോജ് ബാജ്പയീയുടെ മനോഹരമായ പാരായണത്തിൽ അത് കേൾക്കാം. (ഏറ്റവും ഒടുവിലുള്ള വരിയിൽ ‘ഭീഷ്മരും വിദുരരും’ എന്ന് മനസ്സിലാക്കണം . ധൃതരാഷ്ടരല്ല! അത് പലരും ചൂണ്ടി കാണിച്ച ഒരു സത്യമാണ്.)

**
നമ്മുടെ മഹാഭാരതം കിളിപ്പാട്ടിൽ അതേ സന്ദർഭത്തിന്റെ വർണ്ണനയുണ്ട്…

 

ഭദ്രയാം സുഭദ്ര…

sree-thunchaththu-ramanujan-ezhuthachan

എഴുത്തച്ഛന്റെ മനോഹരമായ വർണ്ണന : അർജ്ജുന ദൃഷ്ടിയിൽ സുഭദ്ര…

അഭിജ്ഞാനശാകുന്തളം

Shakuntala_RRV

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം

(1912 :മലയാള ശാകുന്തളം )

ശ്രീ  ഏ ആർ രാജരാജവർമ്മയുടെ പരിഭാഷയിൽ നിന്നും  ചില ഭാഗങ്ങൾ…

Note:

“ഏതസ്മിൻ ശുകോദരസുകുമാരേ നളിനീപത്രേ നഖൈർ നിക്ഷിപ്തവർണം കുരു” എന്നാണ് മൂല കൃതിയിൽ.

“കിളിയുടെ വയറുപോലെ മിനുസമായ താമരയിലയിൽ നഖം കൊണ്ട് എഴുതാം”

(രവിവർമ്മ ചിത്രത്തിൽ, പ്രണയലേഖനം എഴുതാനായി ശകുന്തളയുടെ കൈയിലിരിക്കുന്നത് എഴുത്താണിയാണെങ്കിലും സഹൃദയർക്കു സന്തോഷം തന്നെ…)

***

“സാമ്യമകന്നോരുദ്യാനമേ…” 

kalidwapara pushkara

ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിൽ നിന്നാണ് ആ വരികൾ നമുക്ക് ലഭിച്ചത്.

ആ പ്രതിഭാശാലിയുടെ രചനാപാടവം കഥാപാത്രങ്ങളുടെ വാക്കുകളിൽ തെളിയുന്നു..പുഷ്ക്കരൻ എന്ന ശത്രു എത്ര മനോഹരമായിട്ടാണ് അവതരിക്കപ്പെട്ടിട്ടുള്ളത്…. എത്ര പുഷ്കരൻമാരെ നാം എല്ലാ ദിവസവും കാണുന്നു!

ഭീമദുര്യോധന യുദ്ധം

urubhangam

Urubhanga : The narrative in Mahabharatam Kilippattu

വൈലോപ്പിള്ളിയുടെ മാമ്പഴം

vyloppilli

വൈലോപ്പിള്ളി കവിതകൾ നാവിൻ തുമ്പത്തു കളിച്ചിരുന്ന ഒരു സ്കൂൾ കാലം, പല മലയാളികൾക്കുമുണ്ടാവും.

“ഹാ വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?”

‘കന്നിക്കൊയ്ത്തിൽ’ നിന്നുള്ള ഈ വരികൾ, പല ഉപന്യാസങ്ങളിലും, പ്രസംഗ മത്സരങ്ങളിലും നാം ഉപയോഗിച്ചുവല്ലോ…

‘ഏതു ധൂസര സങ്കല്പത്തിൽ വളർന്നാലും
ഏതു യന്ത്രവല്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിൻ വെളിച്ചവും
മണവും, മമതയും ഇത്തിരി കൊന്നപ്പൂവും !’

എല്ലാ വിഷുവിനും ഓണത്തിനും നമ്മുടെ നൊസ്റ്റാൾജിയയുടെ ഹൃദയാക്ഷരങ്ങൾ വൈലോപ്പിളിയുടേതാണല്ലോ.

**

വൈലോപ്പിള്ളിയുടെ അനശ്വരമായ ‘മാമ്പഴം’.

 

 

ആശാന്റെ വീണപൂവ്

veenapoovu poem

ആശാന്റെ വീണപൂവ്

വിമെൻസ് കോളേജിലെ പ്രീഡിഗ്രി ക്ലാസ്സുകളിൽ, ഈ കവിതയിലെ   ‘അയേ’ എന്ന സംബോധനയുടെ ദീനത, കരുണ, സ്വര ഭംഗി , ഔചിത്യം എന്നിവയെക്കുറിച്ച്, ഒരു മണിക്കൂർ ക്ലാസ്സെടുത്തു കൊണ്ട് , ആജീവനാന്തം മലയാള കവിതയെ സ്നേഹിക്കാൻ പഠിപ്പിച്ച ഹേമലത ടീച്ചറിന് വേണ്ടി.

 

ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’

poothapaattu

ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’