ദൈവമേ കാത്തുകൊൾകങ്ങു…

lakshmyvishnu

അഖിലോപരിയെന്റെ ബുദ്ധിയിൽ
സുഖദുഃഖങ്ങളിൽ മാറ്റമെന്നിയേ
ജഗദീശ തെളിഞ്ഞു നിൽക്കണം
നിഗമം തേടിന നിൻ പദാംബുജം (കുമാരനാശാൻ)

1.മഹാലക്ഷ്മ്യഷ്ടകം

2 മധുരാഷ്ടകം

3. ഹരിനാരായണ കീർത്തനം

തിരുനാമത്തിൻ മാഹാത്മ്യം കേട്ടാലും…

jnanappana picture

പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്നും ചില ഭാഗങ്ങൾ:

വരിക, പിടിക്കെടോ കെട്ടുവാൻ സുയോധന!

2017_5image_14_40_124314000virat-roop-lord-krishna-ll

Great poets in  all languages refer to the magnificent Mahabharatha for creating scintillating , ecstatic poetry for eternity!

The great Hindi poet Ramdhari Singh Dinkar, in his  much loved classic ‘Rashmi Radhi’ ( Karna’s story) has described the Viswaroopa scene when Krishna challenges Duryodhana to capture him!

Ezhuthachan has described the same scene in his Mahabharatham Kilippattu in Malayalam.

(Note: It is Bhishma and Vidur instead of Dhristrashtra and Vidur in the Hindi poem recital..a small error which can be generously forgiven.Bhishma and Vidur have been mentioned in the Malayalam version too…)

Enjoy the sheer brilliance of Manoj Bajpayee’s recital..

ഹിന്ദി സാഹിത്യത്തിലെ മഹാകവി രാംധാരി സിംഗ് ദിനകർ, ‘രശ്മി രഥി ‘ എന്ന കൃതിയിൽ, കൗരവസഭയിൽ കൃഷ്ണനെ പിടിച്ചുക്കെട്ടാൻ ആവശ്യപ്പെടുന്ന ദുര്യോധനന്, ഉത്തരം നൽകുന്ന ശ്രീകൃഷ്ണ ഭഗവാനെ വർണ്ണിക്കുന്നുണ്ട്.
പ്രസിദ്ധ നടൻ മനോജ് ബാജ്പയീയുടെ മനോഹരമായ പാരായണത്തിൽ അത് കേൾക്കാം. (ഏറ്റവും ഒടുവിലുള്ള വരിയിൽ ‘ഭീഷ്മരും വിദുരരും’ എന്ന് മനസ്സിലാക്കണം . ധൃതരാഷ്ടരല്ല! അത് പലരും ചൂണ്ടി കാണിച്ച ഒരു സത്യമാണ്.)

**
നമ്മുടെ മഹാഭാരതം കിളിപ്പാട്ടിൽ അതേ സന്ദർഭത്തിന്റെ വർണ്ണനയുണ്ട്…

 

ഭദ്രയാം സുഭദ്ര…

sree-thunchaththu-ramanujan-ezhuthachan

എഴുത്തച്ഛന്റെ മനോഹരമായ വർണ്ണന : അർജ്ജുന ദൃഷ്ടിയിൽ സുഭദ്ര…

എന്റെ കൃഷ്ണൻ …

Krishnan

ദേവി ക്ഷേത്രത്തിനു മുൻപിലും ‘എന്റെ കണ്ണാ’ എന്ന് വിളിക്കുന്ന എന്റെ അമ്മയ്ക്ക് വേണ്ടി.

ശ്രീകൃഷ്ണാഷ്ടകം

മുകുന്ദാഷ്ടകം

ശ്രീ ഭാഗവത കീർത്തനം ഒന്നും രണ്ടും ഭാഗങ്ങൾ

ആശാന്റെ വീണപൂവ്

veenapoovu poem

ആശാന്റെ വീണപൂവ്

വിമെൻസ് കോളേജിലെ പ്രീഡിഗ്രി ക്ലാസ്സുകളിൽ, ഈ കവിതയിലെ   ‘അയേ’ എന്ന സംബോധനയുടെ ദീനത, കരുണ, സ്വര ഭംഗി , ഔചിത്യം എന്നിവയെക്കുറിച്ച്, ഒരു മണിക്കൂർ ക്ലാസ്സെടുത്തു കൊണ്ട് , ആജീവനാന്തം മലയാള കവിതയെ സ്നേഹിക്കാൻ പഠിപ്പിച്ച ഹേമലത ടീച്ചറിന് വേണ്ടി.

 

കുചേലവൃത്തം വഞ്ചിപ്പാട്ട്

vanchippattu

രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്:

“മഹീപതേ ഭാഗവതോപമാനം

മഹാപുരാണം ഭവനം മദീയം

നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം

അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌”

തന്റെ ദാരിദ്ര്യ ദുഃഖം രാമപുരത്തു വാര്യർ മാർത്താണ്ഡ വർമ്മ രാജാവിനെ അറിയിച്ച രീതി പ്രസിദ്ധമാണല്ലോ.

തന്റെ ഭവനം ഭാഗവത പുരാണത്തോളം പഴയതാണ്.

പക്ഷെ നോക്കുന്നവർക്ക്/ (കാണുന്നവർക്കു) ,

(ജീവിത)വിരക്തി തോന്നുന്ന രീതിയിൽ

അർത്ഥങ്ങൾ /(സാമ്പത്തിക സ്ഥിതി) ഇല്ല എന്നൊരു വ്യത്യാസം മാത്രം.

കരുണയിലെ ചുടലക്കാട്

greatmen

കുമാരനാശാന്റെ കരുണയിലെ ഒരു രംഗം. നാല്പാമരം പോലെ അരിഞ്ഞുമുറിച്ചിട്ട വാസവദത്ത കിടക്കുന്ന ചുടലക്കാട്.

“ഉടലെടുത്ത നരന്മാർക്കൊന്നുപോലേവർക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.

ഇടമിതിഹലോകത്തിൽ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.”

 

ഗാന്ധാരീവിലാപം

Stri-Parva-and-Gandhari’s-Curse

മഹാഭാരതം കിളിപ്പാട്ടിലെ ഏറ്റവും വേദനിപ്പിക്കുന്ന  ഒരു ഭാഗം: സ്ത്രീ പർവ്വത്തിലെ ,ഗാന്ധാരീ വിലാപം, അമ്മയുടെ ശാപം.

 

കർണ്ണപർവ്വം

karnaarjuna

 

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിൽ നിന്നും “കർണ്ണപർവ്വം” : കർണ്ണനും അർജ്ജുനനും തമ്മിലുള്ള യുദ്ധ വർണ്ണന…