Needy Eyes

sirach

Yesterday, I saw streaming eyes. The  young man,  a boy rather, was in jail; accused of stealing a mobile. When we spoke to him further, he started weeping. His speech was affected by his emotions. Even so, one could easily discern slight developmental retardation. His story was that he had stolen nothing at all. He had been loitering near a town. He had no clue as to why he was caught. He wanted to see his mother.

He had been languishing for months inside, even when it was a petty offence. Our group was willing to pay the dues for his release and cut short his unending travails. It cost us exactly one  thousand rupees. He wept again when told that he would walk out free in  a day’s time.

‘I will not go away from my village now. I am going to be with my mother. Thank you.’ He was overwhelmed. We were humbled and awed by the experience.

Many suffer incarceration unnecessarily, most often unjustly, being victims of circumstances. They are not criminals who loot or murder, or those who conspire and indulge in shameless corruption by selling their positions of power for status and rewards. When such travesties of justice happen, we shrug indifferently. When we see an innocent jailed, we turn our faces away.

What do we worship in daily life? Power, money, societal applause, positions, luxury, glamour, fame…?

What do the spiritual texts exhort us to worship? Kindness, compassion, giving, loving, strength, honesty, purity, goodness.

I have realized in my  life journey that so many wait by the waysides of our lives: eager for one gesture of kindness. If we reach out, the divine universal energy fills our hearts and sinews. When we are blessed to be givers, we are truly graced by the Lord: by whatever name each may address that Love.

And what more, with His Grace flows immense strength, that you are always protected by  a miraculous, unseen energy which makes one fearless.

When one forgets oneself, truly does one know oneself.

‘ Do not keep needy eyes waiting’ [Sirach 4: 1]

And as for that weeping boy, he has now inspired me to be a better human being.

ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?

medium_kevin_heath_quote

സ്വർണ്ണത്തിന് കാലാന്തരേ നിറം മാറാറില്ല. അതാണ്, എഴുത്തച്ഛൻ ശാരിക പൈതലിനെ കൊണ്ട്, സുന്ദരമായി പറയിച്ചത്.
ചില സത്യങ്ങൾക്കും സുവർണ്ണ ഛായ കാണാം. അത് ഞാനിന്നലെ കണ്ടു.

കൗശാംബിയെന്ന ചെറിയ ജില്ല. പണ്ട് അലഹബാദിന്റെ ഭാഗമായിരുന്നു. ചരിത്ര താളുകളിലും തങ്ക ലിപികളിലാണ് കൗശാംബിയുടെ സ്ഥാനം . ബുദ്ധന്റെ പുണ്യ ദർശനം ലഭിച്ച സ്ഥലം.അശോക ചക്രവർത്തിയുടെ പ്രവർത്തന മണ്ഡലം. മഹാഭാരത കഥകളിൽ തിളങ്ങുന്ന വർണ്ണനകൾ. വത്സ രാജ്യമായിരുന്നു എന്ന് ചിലർ. ജനമേജയന്റെ പിൻഗാമികൾ ഭരിച്ച സ്ഥലമെന്നും ചിലർ. ഇന്ന്, ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലകളിൽ ഉൾപ്പെട്ടത്!

വൃക്ഷ കുംഭത്തിന്റെ ഭാഗമായി, മേൽനോട്ടത്തിന് നിയോഗിക്കപ്പെട്ടാണ് ഞാനെത്തിയത്. ജില്ലയിൽ 17 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു: ഏക ദിവസം. അത്, 22 കോടി എന്ന സംസ്ഥാന ലക്ഷ്യത്തിൽ ഒരു തുള്ളി ജലം മാത്രം. എങ്കിലും, “പല തുള്ളി പെരു വെള്ളം” എന്നത് കേരളീയർക്ക് നന്നായി അറിയുന്ന പാഠമാണല്ലോ !

പച്ചിച്ചു കണ്ണ് കുളുർപ്പിച്ചു കിടക്കുന്ന മഹീ തലം. മഹുവ എന്നൊരു അതി സുന്ദര മരം കണ്ടു. കൗശാംബി ഭാഗത്തു തന്നെ വേരുള്ള ഓർഡർലി പറഞ്ഞു : ” മാഡം, ഇതിന്റെ പൂവുകൾ കൊണ്ട് നാട്ടുകാർ ദേശി ദാരു (ചാരായം) ഉണ്ടാക്കുന്നു. കായ ഉണക്കിപ്പൊടിച്ചു മാവിൽ ചേർത്ത് പൂരി ഉണ്ടാക്കുന്നു. ഈ മരത്തിന്റെ തടിയുടെ ശക്തി ഒന്ന് വേറെ തന്നെ. പത്തിരുപത്തഞ്ചു കൊല്ലം പിടിക്കും ഒന്ന് പൂർണ വളർച്ച എത്താൻ! ”

ഞാൻ എന്റെ സംശയങ്ങൾ DFOയോട് ( ജില്ലാ വനം വകുപ്പ് മേധാവി) ചോദിച്ചു.  “സോനെഭദ്രയിലെ ആദിവാസി സമുദായങ്ങളിൽപ്പെട്ടവർ കിലോകണക്കിന് മഹുവയുടെ പൂക്കൾ അരി മേടിക്കാനായി  വിൽക്കുമായിരുന്നു. ശരിക്കുള്ള വില ആയിരത്തോളം വരും . ആ സാധുക്കൾക്ക് പകരമായി 25 രൂപയുടെ ഒരു കിലോ അരി കൊടുക്കും . മഹുവ മറിച്ചു വിറ്റവർ ധനാഢ്യരായി. ഞങ്ങൾ സർക്കാർ പദ്ധതിയിലൂടെ മഹുവ പൂക്കൾ നേരിട്ട് മേടിക്കാൻ തുടങ്ങി .” അദ്ദേഹം പറഞ്ഞു.

വൈക്കോലിൽ പൊതിഞ്ഞു,  തൈകൾ കൊണ്ടു വന്നു. ഗ്രാമത്തിലെ സ്ത്രീകൾ സന്തോഷത്തോടെ അവയെ നട്ടു.

തളിർ തൈകൾ വാങ്ങിടുവാൻ വന്ന ആൾക്കൂട്ടത്തിൽ ഒരു ചെറിയ ആൺകുട്ടി . മുഷിഞ്ഞ ഷർട്ട്. പോക്കറ്റ് ആകപ്പാടെ കീറി  തൂങ്ങുന്നു. പാന്റ്സ് കീറിയതാണ് , തെറുത്തു  വച്ചിരിക്കുന്നു.

‘നീ ഇന്ന് സ്കൂളിൽ പോയില്ലേ?’  ചെറുപ്പക്കാരനായ കളക്ടർ ചോദിച്ചു.

‘ഇല്ല.’

‘എന്തേ ?’

‘ ഇട്ട തുണി  മാറ്റിയിടാൻ മറ്റൊന്ന്  ഇല്ലായിരുന്നു സാർ .’

ഞാൻ ഞെട്ടി പോയി.

‘യൂണിഫോം കിട്ടിയില്ലേ നിനക്ക്? രണ്ടു ജോഡി?’

‘ഒന്നേ കിട്ടിയുള്ളൂ. അത് കഴുകി നനച്ചു..ഇന്ന് ഉണങ്ങി കിട്ടിയില്ല.’

ഞാൻ ആ കുഞ്ഞിന്റെ മുഖത്തു നോക്കി നെടുവീർപ്പിട്ടു പോയി.  ഇതാ HDI യുടെ (ഹ്യൂമൻ ഡിവലപ്‌മെന്റൽ  ഇന്ഡിക്കേറ്റർസ്) ശരിയായ പരിച്ഛേദം.

(എന്തായാലും അവനു സ്കൂളിൽ പോകാൻ യൂണിഫോം നല്കാൻ ജില്ലാ വിദ്യാഭാസ ഓഫീസറോട് നിർദേശം കൊടുത്തു. അവൻ സ്കൂളിൽ ഇരുന്നു പഠിക്കുന്ന ഫോട്ടോയെടുത്തു അയക്കുവാനും പറഞ്ഞു ഓഫീസറോട്. )

തിരികെ വരും വഴി, കളക്ടർ എന്നോട് പറഞ്ഞു : ‘ മാഡം, ഞാനും വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. കോളേജ് കഴിയും വരെ നന്നായി ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു.  ഒരു സഹോദരൻ  ഗ്രാമത്തിൽ  ഒരു  ചെറിയ കട നടത്തുന്നു. മൂത്ത സഹോദരൻ ശാസ്ത്രജ്ഞനാണ്. അച്ഛൻ തെഹ്‌സിലിൽ ഒരു ക്ലർക്കായിരുന്നു. ജില്ലാ കളക്ടറുമാർ വരുമ്പോൾ എന്നെ കൊണ്ട് പോയി കാണിക്കും. പിന്നെ പറയും, ‘മോനും ഒരുനാൾ ഇതുപോലെ ആകണം കേട്ടോ!’  എന്റെ അച്ഛന് വേണ്ടിയാണു ഞാൻ IAS നേടിയത്.   അച്ഛൻ ഇപ്പോഴും സാധാരണക്കാരനായി ഗ്രാമത്തിൽ  റിട്ടയേർഡ് ജീവിതം നയിക്കുന്നു.’

‘സ്വർണ്ണത്തിനു സുഗന്ധം പോലെ’ എന്നൊരു ചൊല്ലുണ്ട് ഹിന്ദിയിൽ…നല്ല വ്യക്തിത്വങ്ങൾക്ക് കൂടുതൽ ഗുണങ്ങളെ കിട്ടുമ്പോൾ ഉണ്ടാവുന്ന ആകർഷകത്വത്തിനെ പറ്റിയാണ് പരാമർശം.

സ്വന്തം വേരുകൾ മറക്കാത്ത നന്മയുള്ള ആ യുവാവിനോട് ഞാൻ പറഞ്ഞു ,’ എന്നും ഇത് പോലെ ലാളിത്യം കാത്തു  സൂക്ഷിക്കുക.’

‘ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ’ എന്നും ഓർത്തു പോയി, ഒരിക്കൽ കൂടി.

**

 

 

ഈശ്വര നാമം

 

vivekalways

‘ ദൈവമേ! ഭ്രാന്തെടുക്കുന്നു…ഇത് എന്തൊരു ലോകം! എനിക്ക് ഇതിൽ ഇടമുണ്ടോ? ‘
ഇങ്ങനെ ചിന്തിക്കാത്തവർ കുറവാകും ഇക്കാലത്ത്‌ .
( നിങ്ങൾ ഇങ്ങനെയുള്ള മനോവ്യാപാരങ്ങളിൽ ഏർപ്പെടാത്ത വ്യക്തിയാണെങ്കിൽ ഒരു സ്പെഷ്യൽ നമോവാകം!)
എന്തായാലും എനിക്കിങ്ങനെ കൂടെക്കൂടെ തോന്നാറുണ്ട്.

പണ്ട് കാലത്തായിരുന്നെങ്കിൽ, ഇത്തരം ‘angst’ വകുപ്പിൽ പെട്ട് ഉഴലുമ്പോൾ, നല്ല ഒരു പുസ്തകം വായിച്ചാൽ മതിയാകും. ഇല്ലെങ്കിൽ, അറിവുള്ള വല്ലവർക്കും കത്തെഴുതാം…കവിതാ പാരായണത്തിൽ തത്കാലം കുറച്ചു നേരം വിഷമങ്ങൾ മറക്കാം. ഇതിനും പറ്റിയില്ലെങ്കിൽ സമൂഹത്തിന് നന്മയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാവാം.ഇത് അനുഭവങ്ങളുടെ വെളിച്ചത്തു നിന്ന് പറയുന്നതാണ്.

ഇന്നിപ്പോൾ, ‘ എന്നെ കഴിഞ്ഞേ ലോകമുള്ളൂ’ എന്ന മട്ടിൽ നടക്കുന്ന മനുഷ്യരുടെ ഇടയിൽ, ‘ എൻ്റെ വീട്, എൻ്റെ വസ്ത്രം, എൻ്റെ cool quotient, എൻ്റെ ഫോട്ടോ…’ എന്ന പ്രളയത്തിൽപ്പെട്ടു വിഷമിക്കുമ്പോൾ, മനസ്സ് പറയുന്നു:

“ഇനി നീയും കൂടി കൂവണ്ട കേട്ടോ! അല്ലെങ്കിൽ തന്നെ ഭൂമിയ്ക്ക് ശബ്ദ കോലാഹലങ്ങൾ സഹിക്കാൻ വയ്യ എന്നായിട്ടുണ്ട്! എങ്ങാനും അടങ്ങിയിരുന്നു ഈശ്വരനാമം ജപിച്ചോ!’

പണ്ട് എം ടി യുടെ തിരക്കഥകളിൽ സ്ഥിരം കാണുമായിരുന്നു : ( മീനാക്ഷിയമ്മ , പ്രായം 40- 45 , കാലുംനീട്ടിയിരുന്നു അദ്ധ്യാത്മ രാമായണം/ഭാഗവതം വായിക്കുന്നു.) എൻ്റെ പ്രായം അതും കഴിഞ്ഞു ! അതിനാൽ അതൊരു ഓപ്ഷൻ തന്നെയാണ്.

***

കുഞ്ഞുങ്ങളുടെ മേലുള്ള ആക്രമണങ്ങൾ തടയുക : വിഷയത്തിൽ സംസാരിച്ചത് അഡിഷണൽ ജില്ലാ ജഡ്ജി പദവിയിലിരിക്കുന്ന ബഹുമാന്യയായ വനിത . എത്ര വിനയം, എത്ര അറിവ് . മൂന്നു വയസ്സുള്ള പെൺകുഞ്ഞിനെ മിഠായി നൽകി കൂട്ടികൊണ്ടു പോയി ഉപദ്രവിച്ച ദുഷ്ടന് ആറു മാസത്തിനുള്ളിൽ ശിക്ഷ വിധിച്ച കഥ പറഞ്ഞു . എന്നിട്ട് കേട്ടിരുന്ന സ്കൂൾ കുട്ടികളോട് പറഞ്ഞു ” മക്കളെ, എല്ലാവരേയും വിശ്വസിക്കല്ലേ ! ഒരു അപേക്ഷയാണ് !’
പതിനാലു വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തതതു   പറഞ്ഞു പ്രിൻസിപ്പൽ. പാവം കുട്ടി. അവളുടെ ഫോട്ടോ morph ചെയ്തു വൈറൽ ആക്കി ഗ്രാമത്തിലെ ഒരു ‘ദബാംഗ്’ അഥവാ ഗുണ്ട. കടുത്ത മനസ്സമ്മർദനത്തിനു വഴങ്ങി അവൾ വിഷം കഴിച്ചു. അവളുടെ അമ്മ അതിൻ്റെ ആഘാതത്തിൽ നിന്നും പുറത്തു വന്നിട്ടില്ല. അയാളെ ഇപ്പോഴും പിടികൂടിയിട്ടില്ല. പോലീസിൽ റിപ്പോർട്ട് എഴുതിക്കാൻ വളരെ കഷ്ട്ടപ്പെട്ടു .
ഇനിയെന്ത് ചെയ്യും?
അപ്പോൾ വേറൊരു കഥ കേട്ടു : ദിവസവും ചോറും കറിയും മേടിച്ചു കൊടുത്തു കൊണ്ട് പാവപ്പെട്ട , ചെറിയ പെൺകുട്ടികളെ ദേഹവ്യാപാരത്തിനു ഉപയോഗിച്ച ഒരുവൻ. പെൺകുട്ടികളുടെ കൈകൾ നിറയെ ബ്ലേഡ് കൊണ്ടുള്ള മുറിപ്പാട് ! ‘
‘മാഡം ! മയക്കു മരുന്നും മറ്റും കൊടുത്തു പലർക്കും കാഴ്ച വയ്ക്കും. പകൽ ഭിക്ഷയെടുപ്പിക്കും. വയറു നിറച്ചു ആഹാരം- അതായിരുന്നു അതുങ്ങളുടെ സ്വപ്നം!’
കേട്ടിരുന്നപ്പോൾ തോന്നി, ദൈവമേ, ചെയ്യാൻ എന്ത് മാത്രം ജോലി കിടക്കുന്നു. കണ്ണീരു ഒഴുകിയൊഴുകി തളർന്ന അമ്മമാര് ചുറ്റും. അപ്പോളാണോ നമ്മുടെ ‘angst/existential dilemma?’

നാം കാണുന്നതിനും അപ്പുറം ഒരു ലോകം. അവിടെ നമ്മുടെ ഒരു സ്നേഹ സ്പർശനം ആവശ്യപ്പെടുന്ന എത്രയോ ആളുകൾ.
സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടില്ലേ : ” ഒരു ജീവിയുടെ കണ്ണീരു തുടയ്ക്കൂ…അപ്പോൾ അനന്തമായ പ്രപഞ്ച ശക്തി നിന്നിൽ വന്നു ചേരുന്നു .”
ചിലപ്പോൾ അതാവും  ഏറ്റവും നല്ല ഈശ്വര പ്രാർത്ഥന.
***

Whither Goest Thou Lord?

kishkinda Kanda

Kishkindha Kanda getting ready…the first look!

“Quo Vadis, Domine?” Whither Goest Thou Lord?

Take me with you always…a speck of dust clinging at your beautiful feet. What majestic sights you show me all the while!

Josh Groban’s beautiful lyrics are the best to denote my feelings: (Thank you  Kathu for making me listen to this!)

You Raise Me Up

“When I am down, and, oh, my soul, so weary
When troubles come, and my heart burdened be
Then, I am still and wait here in the silence
Until you come and sit awhile with me
You raise me up, so I can stand on mountains
You raise me up to walk on stormy seas
I am strong when I am on your shoulders
You raise me up to more than I can be…”
***
 

യാ ദേവി സർവ്വ ഭൂതേഷു മാതൃ രൂപേണ സംസ്ഥിതാഃ

women moms

 

‘ ങ്ഹാ ! നീയിങ്ങനെ യാതൊരു ചുമതല ബോധവുമില്ലാതെ കൂർക്കം വലിച്ചു കിടന്നുറങ്ങിയ്ക്കോ! നിന്നെക്കാൾ കഴിവും ബുദ്ധിയുമുള്ള എത്രയെത്ര കുഞ്ഞുങ്ങളാണ് പഠിക്കാൻ സാഹചര്യമില്ലാതെ കരയുന്നത് എന്നറിയാമോ ? എണീറ്റ് മുഖം കഴുകി , പഠിക്കാൻ ഇരിക്ക് !’
ഇതെന്റെ family heirloom ..അമൂല്യമായ കുടുംബ സ്വത്താണ് . ഞാൻ ഈ വരികൾ കേട്ടാണ് വളർന്നത്. രണ്ടു മക്കളോടും ദയവോടെ, തീരെ വേർതിരിവില്ലാതെ ഞാൻ കൈമാറിയ മാതൃ-സമ്പത്താണ്.

ഇന്ന് രാവിലെയും ചെറിയവൾക്കു കൊടുത്തതേയുള്ളൂ അതിന്റെ ഒരു നുറുങ്ങു സ്വർണ്ണ വെട്ടം : ‘ എണീറ്റ് പോടീ പഠിക്കാൻ !’

മകൾ, ഈ സ്കൂൾകാർക്ക് വെളുപ്പാൻ കാലം ഏഴു മണിക്ക് ക്ലാസ്സു തുടങ്ങാൻ അവസരം കൊടുത്ത കളക്ടറേയും മറ്റും ചെറിയ നിലയ്ക്ക് പ്‌രാകി കൊണ്ട് എണീറ്റ് വന്നു. എന്റെ നേരെ ക്രോദ്ധത്തോടെ നോക്കി . യാതൊരു വിട്ടുവീഴ്ചയും കിട്ടാൻ സാഹചര്യമില്ലെന്ന് മനസ്സിലാക്കി , പത്തിയടക്കി പല്ലു തേയ്ക്കാൻ പോയി.

ഞാൻ നെടുവീർപ്പിട്ടു ഭൂതങ്ങളോടൊപ്പം അവരുടെ കാലത്തോട്ടു പോയി.

(ഭൂതം ഒന്ന്)

‘ കീറിയ ഷൂസാണ് ! എനിക്ക് വയ്യ അതും ഇട്ടു കൊണ്ട് സ്കൂളിൽ പോകാൻ !’ അത് പറഞ്ഞത് ഞാൻ.
‘ കീറിയതാണോ? നാളെ സോൾ പിടിപ്പിക്കാം . ബുക്കു കീറിയതല്ലല്ലോ? അത് നോക്കിയാൽ മതി !’ അത് പറഞ്ഞത് അമ്മ.

(ഭൂതം രണ്ട് )

‘ അമ്മേ , യൂണിഫോം നരച്ചു…’
‘സാരമില്ല. നന്നായി കഴുകി തേയ്ച്ചു തരാം. പബ്ലിക് ലൈബ്രറിയിൽ നിന്നും കൊണ്ട് വന്ന ബുക്കുകൾ വായിച്ചു തീർന്നോ നീ?’
(ഭൂതം മൂന്ന് )
‘ കൊച്ചു ചിറ്റയെ കണ്ടു പഠിക്ക് ! മൂന്നു ജോഡി ഡ്രെസ്സുമിട്ടാണ് ഡോക്ടറായത് ! അതും റാങ്കോടെ . രാത്രിയിൽ രണ്ടു മണിക്കെണീറ്റു കട്ടൻ കാപ്പി ഉണ്ടാക്കി പഠിച്ച കുട്ടിയാണ് അവൾ. അത് പോലെ പഠിക്കണം കേട്ടോ. എണീറ്റ് പോ …!’

അങ്ങനെ അങ്ങനെ നല്ല ഭൂതങ്ങൾ എന്നെ കാലചക്രത്തിന്റെ കറക്കലുകളിലൂടെ വലിച്ചു കൊണ്ട് പോയി (…ചാൾസ് ഡിക്കൻസ്/ ക്രിസ്മസ് കരോൾ Ghost ഓഫ് ദി Christmas Past … ഓർത്താൽ ഏകദേശ രൂപം കിട്ടും )

വർത്തമാനം :

‘ മാഡം , നിങ്ങളെ ഏറ്റവും കൂടുതൽ INFLUENCE ചെയ്ത വ്യക്തി?’
‘എന്റെ അമ്മ ‘.
***

രണ്ടു ദിവസം മുൻപ് പ്രിയപ്പെട്ട സുഹൃത്ത് ഒരു ഫോട്ടോ അയച്ചു തന്നു.
‘ ഉടുത്തിരിക്കുന്ന സാരി ശ്രദ്ധിച്ചോ ? 36 കൊല്ലം പഴക്കമുണ്ട്. അമ്മ ഉപയോഗിച്ചിരുന്നതാണ് …അന്നു ഞാൻ ഇതിന്റെ പല്ലുവിൽ പിടിച്ചു ആരാധനയോടെ അമ്മയെ നോക്കി നിന്നു …ഇന്ന് കോൺഫെറെൻസിനു ഇതാണ് ഉടുക്കുന്നത്..’ ഞാൻ ശ്രദ്ധിച്ച് കേട്ടു ..’മിനി , ഞാൻ ജീവിതത്തിൽ എന്റെ അമ്മയോളം ഇത്രയും പോസിറ്റീവായ , സ്ട്രോങ്ങ് ആയ മറ്റൊരു വ്യക്‌തിയേയും കണ്ടിട്ടില്ല’
പ്രധാനമന്ത്രിയുടെ EXCELLENCE അവാർഡ് നേടിയ ബാച്ച് മേറ്റാണ്…പലർക്കും റോൾ മോഡലായ അവൾ രണ്ടു കുട്ടികളുടെ അമ്മയാണ്.
‘ഈ ഫോട്ടോ അമ്മയ്ക്ക് വേണ്ടിയാണ് !’
**
മറ്റൊരു നുറുങ്ങു കഥ :
ഇതും ഒരു സുഹൃത്തിന്റെ സത്യമായ അനുഭവം-അമ്മ മാഹാത്മ്യം…

‘ ജ്യേഷ്ഠൻ എഞ്ചിനീയറിംഗ് പഠിക്കാൻ പോയി ..അമ്മ സ്ഥലം കുറച്ചു വിറ്റാണ് പൈസ ഒപ്പിച്ചത് . വിശേഷപ്പെട്ട പ്രൈവറ്റ് യൂണിവേഴ്സിറ്റി ..കൊല്ലം രണ്ടു തികയാൻ ബാക്കിയുള്ളപ്പോൾ പാർട്ടി തിരിച്ചു വന്നു…’തനി ഹിപ്പി വേഷം…കൺപീലിയിൽ ഞാൻ ഞെട്ടിപ്പിക്കുന്ന പ്രാണിയെ കണ്ടു…നാശത്തിലോട്ടുള്ള കൊക്കയുടെ വക്കിൽ നിന്നും പിൻവിളി കേട്ട് അമ്മയുടെ അടുക്കൽ എത്തിയതാണ്…
അച്ഛൻ പുച്ഛത്തോടെ അമ്മയെ വിളിച്ചു ..” ദാ വന്നിരിക്കുന്നു നിന്റെ പുന്നാര മകൻ ! രണ്ടു കൊല്ലം കൊണ്ട് സ്വത്തു മുടിച്ചു പഠിച്ചു..വിജഗീഷുവായി …പോയി ഒരു പൂ മാലയിട്ടു കൊടുക്ക് !’
അപ്പോൾ , എന്റെ അമ്മ പറഞ്ഞു ..’ എന്റെ കുഞ്ഞു വേറെ എവിടെ പോകാൻ ? ഒരു ദിവസം നിങ്ങൾ തന്നെ അവന്റെ കഴുത്തിൽ മാലയിടും !’
പിന്തിരിഞ്ഞു നടന്ന ജ്യേഷ്ഠനെ ‘അമ്മ വിളിക്കുന്നത് അവൾ കണ്ടു…
‘പോയി കുളിച്ചു ആഹാരം കഴിക്കാൻ വാ..നിനക്ക് ഇഷ്ടമുള്ളത് പഠിക്ക് !’
‘ഇനിയിപ്പോൾ അഡ്മിഷൻ ഇവന് ആര് കൊടുക്കും? വല്ലോ കറസ്പോണ്ടൻസ് കോഴ്സിന് ചേർക്കൂ  പുന്നാര കുഞ്ഞിനെ !’ അച്ഛൻ തീ തുപ്പി.
പിന്നെ നെടുവീർപ്പിട്ടു കൂട്ടുകാരി പറഞ്ഞു ..’ അമ്മ അത് തന്നെ ചെയ്തു… ചേട്ടൻറെ പ്ലസ് ടു സ്കൂൾ സർട്ടിഫിക്കറ്റ് ആ യൂണിവേഴ്സിറ്റിയിൽ ചെന്നു തിരിച്ചു മേടിച്ചതും,. ഡിഗ്രി കറസ്പോണ്ടൻസിനു ചേർത്തതും അമ്മ തന്നെ… മകന്റെ പുറകിൽ പാറ പോലെ ഉറച്ചു നിന്ന അമ്മ..

നാലു കൊല്ലത്തോളം അച്ഛൻ ചേട്ടനോട് സംസാരിച്ചു കണ്ടിട്ടില്ല ഞാൻ…പിന്നെ എം എ ചരിത്രത്തിനു യൂണിവേഴ്സിറ്റിയിൽ ചേർന്നു ചേട്ടൻ. ഡിഗ്രിയ്ക്ക് റാങ്കുണ്ടായിരുന്നു. സിവിൽ സെർവിസ്സ് പരീക്ഷ എഴുതി ഒരു രസത്തിന്…ധാരാളം വായിക്കുമായിരുന്നു…എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് 24 വയസ്സ് തികയുന്നതിനു മുൻപ്, പോസ്റ്റ് ഗ്രാജുവേഷൻ ഫസ്റ്റ് ഇയർ റിസൾട്ട് വരുന്നതിനു മുൻപ് ഓൾ ഇന്ത്യ സെർവിസിൽ വളരെ ഉയർന്ന റാങ്ക് !
അന്ന് അമ്മ അച്ഛന്റെ അടുക്കൽ ചെന്ന് പറഞ്ഞു ..’ നിങ്ങൾ എന്റെ കുഞ്ഞിന് ഒരു പൂമാല ഇട്ടു കൊടുക്കൂ.’
**
മടി കാണിക്കുമ്പോൾ ഭദ്രകാളിയാവുന്ന , ദാഹിക്കുമ്പോൾ ഗംഗാ ജലമാകുന്ന , സ്‌നേഹിക്കുമ്പോൾ വൻമഴയാവുന്ന, തോറ്റു വരുമ്പോൾ ശക്‌തിസ്വരൂപിണിയാവുന്ന അസാധാരണ, അല്ല, സാധാരണ അമ്മമാർക്ക് വേണ്ടി, ഈ കുറിപ്പ്.

ഞങ്ങൾ ,നിങ്ങളുടെ പുണ്യമായ കാൽപ്പാടുകൾ പിന്തുടരട്ടെ… ഞങ്ങളുടെ കുഞ്ഞുങ്ങൾ അപ്പോൾ നേർ വഴി നടന്നു കൊള്ളും.

***

A Hymn Of Gratitude

IMG_2667

How do you feel after climbing a hill? Stand at the pinnacle of a mountain top?

Gratitude fills my heart.

There is deep satisfaction, at the culmination of an eventful journey -where words were my constant companions. A path which was profusely lush with hymns from the Holy Bible and the various Upanishads. Where Hanuman mantras merged seamlessly with propiatory shlokas praising the Goddess!

The first draft of a major translation project stands completed! Almost three hundred pages of sheer delight as a translator!

I am inspired by the humility, the brilliance and wisdom of the unassuming writer, who  gave me  full freedom and heartfelt  encouragement  at every stage! Thank you, thank you for the great opportunity!

On Navami,  when the splendour of the Goddess of Learning is casting its mesmerising magic all around, I bow before her graciousness in making me the chosen instrument of her wishes.

Guide us towards light…Mother! To work harder, to spread the beauty of learning, to quietly do our bit in this magnifIcent world, without getting sidetracked into what you may deem worthless in your divine wisdom.

‘But when they measured it with an omer, those who gathered much had nothing over, and those who gathered little had no shortage…!’

Thank You Again!

 

This Wonderful Grace…

 

 

IMG_2513.JPG

IMG_2512

When I was in school, we were taught an enchanting story in my mother tongue. I must have been eight or nine then.

I still remember the awe and wonder in me, as the teacher described in her melodious way, the cabbage soup that Martin the cobbler offered to an impoverished mother and baby. You see, Martin had been waiting for God to come to him that day. Instead of serving the Lord any food, he ended up giving whatever he had to three visitors. And then  in the end of the tale, he understands when he sees a vision, that the Lord himself had visited him…I can still feel the goosebumps of that absolutely marvellous story..

It was serendipity which ushered the story back to my life. Fascinated with Matthew 25:40,  I had requested the dear sisters to give me a photograph of the Lord. They gave me not one but two lovely framed ones.

(One, I keep at my working place and another in my living room. When life feels burdensome, all I have to do is to look up at Him. Grace flows so abundantly and kisses me with new life and vision whenever I lift my eyes to Him.)

And that very day, I happened to pick up  from the library, a collection of Tolstoy’s stories. I opened at one page randomly  which had a story : ‘Where Love is, God is..’

The first two lines made my memory buzz like a honey bee. Hey! What was this? My eight year old self screamed in joy…Martin! It is Martin and his cabbage soup! In an ecstatic five minutes, I re-read the wonderful classic, realising that it was Tolstoy’s magical story telling skills that had  been embedded in my memory all the while!

And at the end, when Martin waiting for Christ throughout the day in vain, understands that the Lord had been at his home in reality….he opens his Bible,  and he reads where it opened….

Matthew 25:40

‘In as much as ye did it unto one of these my brethren, even these least, ye did it unto me.’

It was written by Tolstoy in 1885.

It was a translation that we studied in Malayalam! The power of  the story- translated into a language  in a small land, so far away from Russia- was so enchanting that almost four decades later, I still remembered every nuance.

He watches and smiles….and does a  lovely magic at times, to show us the way! I can only bow in reverence before such wonderful grace!

 

IMG_2511.JPG

 

***

 

 

 

 

 

 

കുരിശിന്റെ വഴി

പണ്ട് കപ്പൽ വല്യച്ഛൻ പറഞ്ഞതാണ് : ‘ ഓരോരുത്തർക്കും ഈശ്വരൻ ഓരോ കുരിശ് കൽപ്പിച്ചിട്ടുണ്ട്. അത് ഈ ജീവിതത്തിൽ അവരവർ ചുമന്നേ തീരൂ…’ കപ്പൽ വല്യച്ഛൻ വലിയ മനുഷ്യനായിരുന്നു. അറിവിലും,
ആത്മാവിലും, ഹൃദയ വിശാലതയിലും, കാരുണ്യത്തിലും, കൊടുക്കുന്നതിലും, വഴികാട്ടുന്നതിലും, എല്ലാം, എല്ലാം… ധാരാളം അദ്ദേഹം നേടി, അതിലേറെ കൊടുത്തു, ഒത്തിരി പ്രാർത്ഥിച്ചു, ഞങ്ങളെ ഹൃദയം നിറഞ്ഞു അനുഗ്രഹിച്ചു, സ്നേഹിച്ചു; പിന്നെ അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടു പോയി. (പോയിട്ടില്ല! സ്നേഹിക്കുന്നവർ എപ്പോഴും കൂടെയുണ്ടല്ലോ.)

പല രീതിയിൽ ജീവിത പരീക്ഷണങ്ങൾ നടക്കുമ്പോൾ, ചിലതിൽ പരാജയപ്പെടുകയും, ചിലതിൽ ജയിക്കുകയും ചെയുമ്പോൾ, അതെന്താ എനിക്ക് അങ്ങനെ സംഭവിച്ചത്, അല്ലെങ്കിൽ ഞാൻ എന്തിനു ആ വേദന അനുഭവിച്ചു എന്ന് സ്വയം ചോദിക്കുമ്പോൾ, വല്യച്ഛൻ പറഞ്ഞത് ഓർമ്മ വരും. ‘ വേറൊരാളുടെ കുരിശു നമുക്ക് താങ്ങാനാവില്ല. ഇല്ലെങ്കിൽ ചോദിച്ചു നോക്കൂ !’

ചോദിച്ചു നോക്കിയിട്ടുണ്ട് ഞാൻ- ചിലർ രോഗങ്ങൾ ചുമക്കുന്നു, ചിലർ സ്നേഹിച്ചവരുടെ വേർപാട്, ചിലർ ദാരിദ്ര്യം, ചിലർ സ്വപ്‌നങ്ങൾ നേടാൻ കഴിയാത്ത വേദന, ചിലർ ഏകാന്തത, ചിലർ ലക്ഷ്യമില്ലായ്മ, ചിലത് കുട്ടികളെ ചൊല്ലിയുള്ള ദുഃഖം,ചിലർ ബന്ധുക്കളെ ചൊല്ലിയുള്ള ദുഃഖം …അങ്ങനെ, അങ്ങനെ ജീവിത ഭാരം/ കുരിശ് പല രീതിയിൽ!
ബുദ്ധ ഭഗവാൻ ദുഖിതയായ സ്ത്രീയോട് ചൊല്ലിയത് പോലെ , വേദനിക്കാത്തവനായി ആരും ഇല്ല ഭൂമിയിൽ.
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായത് കഴുകനെന്നും കപോതമെന്നും…എന്ന് കവി വചനം.
ദുഃഖവും, മരണവുമെല്ലാം ഈ വരികളുടെ വിവക്ഷയിൽ പെടുത്താം എന്ന് തോന്നുന്നു.

ഈയിടെ ഡേവിഡ് ലീനിന്റെ BEN HUR ഒരിക്കൽ കൂടി കണ്ടു. കാരുണ്യത്തിന്റെ നിറകുടമായ യേശു ദേവൻ, കൊടും ദ്രോഹത്തിനു വിധേയനായി ദാഹിച്ചു പരവശനായ ബെൻ ഹറിൻറെ ദാഹം തീർക്കുന്ന രംഗം കണ്ടു രോമം എഴുന്നു നിന്നു…ഒടുവിൽ ആ ദാഹജലം ബെൻ ഹർ തിരിച്ചു നൽകുന്ന ദൃശ്യവും കണ്ടു കണ്ണ് നിറഞ്ഞു!

എഴുതി തുടങ്ങിയത് കുരിശിനെ പറ്റിയാണ്. തീർക്കുന്നതും അതിലാവട്ടെ.

ഓരോ ചുവടിലും ഈശ്വരാ, നീ കാരുണ്യമായി, കൈപിടിച്ചെണീല്പിച്ചു, ദാഹജലം നൽകി കൊണ്ടേയിരിക്കേണമേ…എന്നാലാവും വിധത്തിൽ എന്റെ കൈകൊണ്ടും നന്മ മാത്രം ചെയ്യിക്കേണമേ…എന്റെ കുരിശുമായി ഞാൻ നടക്കുന്ന വഴിയിൽ, സ്നേഹസ്വരൂപാ നീ എന്നെ കാത്തുകൊള്ളേണമേ….ഒരു പക്ഷെ സ്വന്തം ജീവിതം കൊണ്ട് എന്റെ കപ്പൽ വല്യച്ഛൻ കാണിച്ചു തന്ന ഏറ്റവും വലിയ പാഠവും അത് തന്നെ ആയിരുന്നു.

**