പൊടിയും പടലങ്ങളും

lessons

പരിധി വിട്ടു പ്രവർത്തിക്കുന്ന മനുഷ്യർ, നമുക്കെപ്പോഴും അസുഖകരമായ അനുഭവങ്ങൾ തരുന്നു. അഹങ്കാരമോ, അധികാര ഭ്രമമോ, അറിവില്ലായ്മയോ , വിവരദോഷമോ ആവാം അത്തരക്കാരുടെ പ്രവൃത്തികൾക്കു പിന്നിൽ…

അർഹതയില്ലാത്ത പദവിയിൽ ,ചുളുവിൽ എത്തി ചേരുന്നവരിൽ, ഞാൻ അത് കണ്ടിട്ടുണ്ട്. അവരെ നേരിടാൻ ക്ഷമയെക്കാൾ നല്ലത് രോഷമാണെന്നാണ് എന്റെ അഭിപ്രായം…
പക്ഷെ അറിവുള്ള ടീം മെമ്പർ പറഞ്ഞു : ‘ അയാൾ ഒരു ഈച്ചയെ പോലെയാണ് മാഡം…അത് ചുറ്റും കറങ്ങി കൊണ്ടേയിരിക്കും…അതിനെ അവഗണിക്കുകയെ നിവൃത്തിയുള്ളൂ…എത്ര ശ്രദ്ധ കൊടുക്കുന്നുവോ, അതിൻ്റെ മൂളൽ ഇരട്ടിച്ചുകൊണ്ടേയിരിക്കും.’

‘അയാൾക്ക്‌ എന്താണ്/ ഏതാണ്/ ആരോടാണ് സംസാരിക്കുന്നത് എന്ന് പോലും തീർച്ചയില്ല. ഇവനെയൊക്കെ നല്ല പാഠം പഠിപ്പിക്കണം …’ ഞാൻ ധർമ്മ രോഷം കാരണം വിറച്ചു.

‘ദൈവമേ, വിഡ്ഢികളെ സഹിക്കാം …അതി ബുദ്ധിമാനെന്നു സ്വയം അവരോധിക്കുന്നവരെ എങ്ങനെ സഹിക്കും?’

‘വെറുതെ നല്ല ഊർജ്ജം നശിപ്പിക്കാതെ മാഡം…എന്തു മാത്രം സൽപ്രവൃത്തികൾ കിടക്കുന്നു ചെയ്യാൻ…ഇത്തരക്കാർ ജീവിതാവസാനം വരെ കാണും…എന്തിനാണ് അവർക്ക് പ്രാധാന്യം നൽകുന്നത് ? Ignore him totally!’

ശാന്തമായി ചിന്തിച്ചപ്പോൾ ശരിയാണ് എന്ന് തോന്നി : മറ്റുള്ളവർ എങ്ങനെ പെരുമാറുന്നു എന്നത്, എൻ്റെ കൈപ്പിടിയിൽ അല്ലല്ലോ. ഞാൻ എങ്ങനെ പെരുമാറണം എന്നത് എന്റെ നിയന്ത്രണത്തിലാണ് താനും.

‘ഒരു ചെവിയിൽ കൂടി കേൾക്കുക, മറ്റേതിൽ കൂടി കളയുക’ എന്ന് പറയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ് .പണ്ട് ശ്രീ കൃഷ്ണൻ ശിശുപാലനോട് ക്ഷമിച്ചതു പോലെ , ഒരു നൂറു വട്ടം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കണം…’

‘I cannot suffer fools gladly! Neither can I tolerate  someone who is getting too big for his boots…’ ഞാൻ മുറുമുറുത്തു.

‘കഷ്ടം തന്നെ ! ലോകം മുഴുവൻ ഇത്തരക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ വേറെ ചോയ്‌സ് ഇല്ല ! ഒന്നുകിൽ സ്വന്തം ബ്ലഡ് പ്രഷർ കൂട്ടുക അല്ലെങ്കിൽ ഇത്തരക്കാരെ വെറും പൊടിപടലം പോലെ അവഗണിക്കുക.’

ഞാൻ ചിരിച്ചു , പിന്നെ സമ്മതിച്ചു .ചെയ്യാൻ നല്ല കാര്യങ്ങൾ കിടക്കുന്നു…

***

 

സപ്തപർണിയുടെ മന്ത്രണങ്ങൾ

aulus-gellius-quote-lbj8s0f

സപ്തപർണി എന്ന മരമെടുക്കാം. നമ്മുടെ സ്ലേറ്റും ബ്ലാക്ക് ബോർഡും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരമാണ്. ആയുർവേദത്തിൽ ഉപയോഗിക്കുന്ന പല മരുന്നുകളും ഈ വൃക്ഷത്തിന്റെ സംഭാവനയാണ്.
എന്നാലും, ചിലർ അതിനെ വെറുക്കുന്നു. Devil’s Tree എന്ന് ഭയത്തോടെ വിളിക്കുന്നു. അതിന്റെ ചുവട്ടിൽ അന്തിയുറങ്ങാറില്ല.
അതേ, നമ്മുടെ ‘ഏഴിലം പാല’ തന്നെ. പ്രകീർത്തിക്കപ്പെട്ട യക്ഷിയുടെ വാസസ്ഥലം! മദിപ്പിക്കുന്ന സുഗന്ധം, പക്ഷെ ധൈര്യമുള്ളവർ മാത്രമേ രാത്രിയിൽ അതിന്റെ ചുവട്ടിൽ പോകൂ !

പറഞ്ഞു വന്നത് ദൃഷ്ടികോണുകളെ പറ്റിയാണ്. നാം എന്ത് കാണാൻ ആഗ്രഹിക്കുന്നുവോ, അത് നാം കണ്ടെത്തും. അഴുക്കു മാത്രം കാണുന്നയാൾ ചുറ്റുവട്ടവും ജുഗുപ്സ ഉളവാക്കുന്ന കാഴ്ചകൾ മാത്രം കാണുന്നു. മനസ്സിൽ നന്മ നിറഞ്ഞയാൾ മറ്റുള്ളവരിൽ നന്മ കാണുന്നു.

സമയത്തിന്റെ വിസ്മയങ്ങളെ അപഗ്രഥനം ചെയ്യുന്ന , ആത്മീയത ലാളിത്യത്തോടെ പറഞ്ഞു പോകുന്ന ഒരു നോവലിന്റെ പരിഭാഷയിലാണ് ഞാൻ. ‘നോട്ടത്തിന്റെ പിശക്’ ചെറു ചിരിയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരൻ, ബൈബിളിലെ പല സുന്ദരസന്ദർഭങ്ങൾ വായിക്കാൻ അവസരം തന്നിരിക്കുന്നു…

ഏഴിലംപാലയെ സപ്‌തപർണിയായി കണ്ടറിയാൻ ഒരു പക്ഷെ നമ്മുടെ വീക്ഷണം മാറ്റിയാൽ മതിയാകും. അരുണ ദ്യുതി ശോഭിപ്പിക്കുന്ന സപ്‌തപർണി…ഭയം തീരെ തോന്നുന്നില്ല.

***

കൊറോണ കാലത്തെ ചിന്താ-പ്രളയം

women

ചില മനുഷ്യരും കൊറോണ വൈറസു മാതിരി ആണെന്ന് തോന്നി പോകാറുണ്ട്. അവരുമായിട്ടുള്ള കൂട്ടുക്കെട്ടോ, സംവർഗ്ഗമോ മനസ്സിന്റെ സന്തോഷത്തെ നശിപ്പിക്കുന്നു.

നമ്മിലുള്ള കുറ്റങ്ങൾ അവർ വേഗം കണ്ടെത്തുകയും , അവരുടെ ശൂർപ്പ- നഖങ്ങളാൽ നമ്മുടെ ആത്മ വിശ്വാസത്തെ നിലംപരിശാക്കുകയും ചെയ്യുന്നു. പ്രശംസയെന്ന ആട്ടിൻ തോലിൽ പൊതിഞ്ഞു തരുന്നത് നല്ല വിഷാംശമുള്ള, നമ്മെ കൊന്നു തിന്നാൻ പാകമായ ചെന്നായയുടെ മാംസം തന്നെയാവും.

ഇവരെ കാണുമ്പോൾ തന്നെ നമ്മുടെ ആറാം ഇന്ദ്രിയം ഉണർന്നു പ്രവർത്തിക്കും: “മാറി പോ, മാറി പോ” എന്ന് നമ്മോടു മന്ത്രിക്കും. പക്ഷെ നാം , സമൂഹ ജീവികളായതിനാൽ, പൊയ്മുഖമണിയും, അവരെ നോക്കി ചിരിക്കും, കുശലം അന്വേഷിക്കും.
അവർ, കൊറോണ രൂപത്തിൽ , നമ്മുടെ കോശങ്ങളിലേയ്ക്ക് അവരുടെ അസൂയ, കുശുമ്പ്, കണ്ണുകടി, വിടുവായത്തം, പരദൂഷണം, കൊതി, നുണ ഇത്യാദി ഭയാനകമായ രോഗങ്ങൾ കുത്തി വെയ്ക്കും.

ചില കൊറോണ കൊടുംപിടിത്തങ്ങൾ ഇപ്രകാരം:

ഫേസ്ബുക്കിൽ/ whatsapp ഗ്രൂപ്പിൽ, ഒരു ഭാഗ്യവതി പിറന്നാൾ സമ്മാനമായി കിട്ടിയ സ്വർണ്ണ പതക്കം , പ്ലാറ്റിനം വാച്ച് , ഒന്നല്ല രണ്ടല്ല, (എന്ന് പണ്ട് ലോട്ടറി ടിക്കറ്റു വിൽപ്പനക്കാർ വിളിച്ചു പറഞ്ഞു പോയ തരത്തിൽ) പട്ടുനൂൽ , സുവർണ്ണ നൂൽ ഇഴച്ചാർത്തിയ സാരികൾ, മുത്ത് മാലകൾ എന്നിവ അഭിമാന പുരസരം പോസ്റ്റ് ചെയ്യുമ്പോൾ , കൊറോണ നമ്മുടെ ഹൃദയത്തിൽ പിടിമുറുക്കുന്നു.

ഈ കൊറോണ വകഭേദത്തിന്റെ പേര് : കോവിഡ്-19 .

നീണ്ട പത്തൊൻപതു കൊല്ലങ്ങളായുള്ള സ്പർദ്ധയിൽ ജയിച്ചത് ഞാനോ നീയോ ? നിന്റെ പൈസയുടെ പകിട്ട് എനിക്കില്ല ..എങ്കിലും ഇത്രയും അങ്ങോട്ട് ‘ഷോ’ കാണിക്കണോ? നീയാര് ? പണ്ടത്തെ സിനിമയിലെ സിറ്റി ക്ലബ് ലേഡി സുകുമാരിയോ?

എന്തായാലും അന്നത്തെ ദിവസം ഭർത്താവും പിള്ളേരും വലഞ്ഞത് തന്നെ . അമ്മ കാരണമില്ലാതെ മുറുമുറുത്തു കൊണ്ട് നടക്കുന്നു!

പിന്നെയുണ്ട് വേറൊരു മാരക വകഭേദം.

ജോലി സ്ഥലത്തുള്ള കൊടുമ്പിരി കൊണ്ട മത്സരമാണത് . ‘അവർ ചെയുന്നത് എന്താണെന്നു അവരറിയുന്നില്ല’ എന്ന മട്ടിൽ, ഈ കൊറോണ നമ്മെ പിന്തുടർന്ന് കൊണ്ടേയിരിക്കും. നമ്മൾ എന്ത് ചെയ്താലും അവർക്കു കുറ്റമായി തോന്നും. നമ്മുടെ നിഷ്കളങ്കമായ മൂളിപ്പാട്ട് പോലും അവർക്ക് അസ്വാരസ്യം ഉളവാക്കും.
നമ്മുടെ കുറ്റങ്ങൾ നല്ല മസാലയും, കറിവേപ്പിലയും കൂടിയിട്ട്, ദ്വേഷത്തിന്റെ എണ്ണയിൽ വറുത്ത്‌ , ചൂടോടെ boss ഇന്റെയും സതീർഥ്യരുടേയും മുന്നിൽ വിളമ്പും.
അടുത്ത ദിവസം , പെട്ടെന്ന് നിലമില്ലാ- കയത്തിൽ പെട്ട് നാം കറങ്ങുമ്പോൾ , നല്ല മാർജ്ജാര നടത്തം ചെയ്തു കൊണ്ട്, എലിയെ അകത്താക്കിയ രസത്തോടെ, നൊട്ടി നുണഞ്ഞും കൊണ്ട് , അവർ മെസ്സേജ് ചെയ്യും : ‘ശ്ശോ !എന്തുണ്ടായി ? ചിലരൊക്കെ നിങ്ങളെ പറ്റി വളരെ മോശമായി സംസാരിക്കുന്നു. നിങ്ങൾ തീരെ ജോലി എടുക്കില്ല, എല്ലാവരുമായി യുദ്ധമാണ് എന്നൊക്കെ ..കഷ്ടം തന്നെ. സൂക്ഷിക്കണേ !’
ഈ കോറോണയെ ഒഴിവാക്കാൻ self -isolation തന്നെ വഴി. അടുത്ത് കൂടി പോയാൽ പിന്നെ രോഗം സംക്രമിപ്പിച്ചേ പോകൂ.

**
പിൻക്കുറിപ്പ് :

സ്കൂൾ, കോളേജ് സോഷ്യൽ മീഡിയ ഗ്രൂപുകളിൽ ധാരാളം കോറോണകൾ വിലസുന്നു . അവരുടെ മട്ടും ഭാവവും കാണുമ്പോൾ, ദൈവമേ, കൊല്ലം പത്തു നാല്പതായെങ്കിലും , ഈ വൈറസിന് മാത്രം യാതൊരു വ്യത്യാസവുമില്ലല്ലോ എന്ന് തോന്നി പോവും. അന്നും അടുത്ത് കൂടി പോയാൽ ചൊറിച്ചിൽ വരും. ഇന്നും അത് തന്നെ virtual ലോകത്തിലും!
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന മട്ടിൽ, നമ്മുടെ പ്രതിരോധന നടപടി ക്രമങ്ങൾ ലേശം ക്ഷീണിച്ചു എന്ന് മാത്രം.
ഈ കൊറോണ നമ്മളെയും കൊണ്ടേ പോകൂ എന്ന് തോന്നുമ്പോൾ ‘ഗ്രൂപ്പ് വിട്ടു’ പോയി നമുക്ക് ആരോഗ്യം തിരിച്ചു നേടാം .

എന്റെ ആശംസകൾ.

Step Four, Yes!

grit

When you devote five hundred plus hours for a project and it never materializes for some inexplicable reason, what do you do? It can be a dream job, a dream home, a dream whatever! Well, here goes:

  1. Curse. Curse. Curse. No good. Curses rebound.
  2. Practice indifference. No good. It deepens the pain.
  3. Pretend to be super cool. Idiotic. Synonym, Inane.
  4. Accept. Reflect. Take up something better. Yes.

In fact, take up something better. A better job, a better home, a better dream! It works. Trust me.

The very act of  accepting the inevitable triggers energy. Then, when you set a new target, the energy grows by leaps and bounds.

‘No effort is ever wasted,’ someone wise quipped, as I elaborated on what had happened to one of my translation projects. ‘ Besides, if you can bring yourself to not hate, that will be best.’

I hummed and hawed at that time. The streak of unforgiving temper burned bright even as I tried to skip from step 1 to 2 to 3 to 4.

**

The next project came magically. By a beautiful coincidence it demanded the same references which had piled up on my work table due to the forgotten project. The flow started quicker. The energy grew with my gratitude.

When I laughingly mentioned about the change to my beloved Missionary Sister, she was delighted.

‘I am loving my new project.’ I told her.

‘Listen, what He decides will happen. Would you have taken  up the new project, if the old one hadn’t failed?”

‘No chance!’

‘ That’s the magic. Submit to the divine will. Do your best.’

I grinned. When you are lovingly fed tapioca and fish curry along with saintly advice, it is extremely palatable!

***

It is like losing weight, this new way of thinking.

  1. Curse, curse, curse. No good. If you eat too much, it shows up on your body. It rebounds.
  2. Practice indifference. No good. The pain of being unhealthy will still bite.
  3. Pretend to be super cool. Absurd. Synonym, Ridiculous.
  4. Accept. Reflect. Take up something better. Like walking few kilometers per day. Yes.

It works. Trust me.

 

 

 

 

 

 

 

 

The Secret of Resilience

isaiah-40-31-2

It is human nature- indeed animal nature- to protect one’s own turf. Whether it is threat to family, home environs, or one’s physical or emotional well being. Since the world we live in manifests all the laws of the jungle, survival becomes a strategic imperative often.

We all have our favourite dreams: a Tolkienesque escape world of peace and tranquility. We would be puttering around dreamily, away from the harsh realities:even as the  armies of dark menace starts gathering faraway. We  yearn for poetry and peace, theatre and music; tasty meals and wonderful books. Who cares about the turmoil anyway? But as the newspaper arrives, we are jolted back to the darkness, the heaviness of depression setting down on one’s sensibilities yet again.

I have come to cherish moments of calm, knowing that what the morrow brings would be beyond my control. To enjoy the sunshine when it falls on my chair as I sit near the patio, and breathe. As simple as that. A day in which my loved ones are safe and sound, and there are no pressing worries, is indeed a day of bliss.

Gratitude for what we have, I have realized, is a prayer worth chanting. It is on days of stress that we need to count the blessings more.

Once I read a sentence: ‘God runs a beauty parlour’. It hinted that the ‘inner’ beauty is vital to well being.

If the heart were a home, what would be inside it?

The dark curtains of dank frustration, the green stinking floors of envy, the poisonous fumes of hatred and wrath ensconcing everything, and the dirt of malicious gossip staining the walls? The sofas piled with tonnes of greed, the book racks filled with volumes on viciousness and manipulation?

or

Beauty, order, cleanliness, peace and joy?

Filling our inner selves with happiness, is a choice which is totally dependent on us. We are the owners of that precious turf and have to defend our own!

Whatever be the plotting of the metaphorical armies of Mordor, the heart of every human being can be defended against the deadly glance of the Saurons of the world. We have to guard fiercely our inner reserves of joy, delight, beautiful thoughts, love, compassion, strength….Strangely, the reservoir of all delightful words which bring in a rush of happiness also can be interpreted as the manifestation of the Divine.

We have to visit God’s beauty parlour frequently. And come back, truly strong. The secret source of resilience to combat the worldly duels of every day? Now you know too.

**

 

 

 

 

 

 

ജാഗ്രതാ വൃക്ഷം..

bible

ബൈബിളിലെ പരാമർശമാണ് : ജാഗ്രതാ വൃക്ഷം…

ഓരോ നിമിഷവും ജാഗ്രതയോടെ ജീവിക്കേണ്ടുന്ന സാഹചര്യത്തിൽ, ആ പ്രയോഗം, എനിക്ക് വളരെ പ്രിയമായി തോന്നി. ( പണ്ട്, Ernest Hemingway തന്റെ എഴുത്തു ജീവിതത്തെ സ്വാധീനിച്ച പുസ്തകങ്ങളിൽ ബൈബിളിനെ പറ്റി പറഞ്ഞിരുന്നു: ഉന്നതമായ ഭാഷ പഠിപ്പിച്ച ഗ്രന്ഥം.)

ആരോട്, എന്ത് , എങ്ങനെ,എപ്പോൾ, പറയുന്നു? അതിൻ്റെ പ്രത്യാഘാതങ്ങൾ പലതുമാവാം. ഒരാൾ സംസാരിക്കുന്നത് റെക്കോർഡ് ചെയ്തു, മോർഫ് ചെയ്തു, ഏതു രീതിയിലും വെളിച്ചം കാണാവുന്ന ഒരു സാഹചര്യം. ചക്കിനു വയ്ച്ചത് കൊക്കിനു കൊണ്ടല്ലോ എന്ന മട്ടിൽ.

ജോലി സ്ഥലങ്ങളിൽ, കുതികാൽ വെട്ടൽ, സാധാരണ പ്രവൃത്തിയായി മാറി കഴിഞ്ഞു. പുറകിൽ നിന്നും കുത്താത്ത മനുഷ്യരെ ‘ ഇതേതു ലോകത്തിൽ നിന്നും വന്നു?’ എന്ന മട്ടിൽ കാണുന്ന ലോകം. നല്ല വാക്കും , നല്ല ചിന്തയും, നല്ല നടപ്പും കളിയാക്കുന്ന സാഹചര്യം.

‘ Be kinder than necessary’ എന്നൊരു തത്വമുണ്ട്. പലപ്പോഴും തുണയ്ക്കുന്ന ഒരു കൈവിളക്കാണ്. ദുഷ്ടരോട് കഠിന പ്രതിരോധം തന്നെ വേണം. പക്ഷെ, അല്പം കാരുണ്യം കാട്ടാൻ അവസരം ലഭിച്ചാൽ അത് വേണ്ടെന്നു വയ്ക്കരുത്.മെഷീൻ പോലെ ജീവിക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളിൽ , സഹാനുഭൂതി, ഒരു നല്ല കൈത്താങ്ങാണ്.

‘വായ്ക്ക് വാതിലും പൂട്ടും വേണം’ എന്ന്  മുന്നറിയിപ്പ് നൽകുന്ന ബൈബിളിൽ, ഇങ്ങനെയും എഴുതിയിരിക്കുന്നു. “Speak up for those who cannot speak for themselves; ensure justice for those being crushed. Yes, speak up for the poor and helpless, and see that they get justice” 

ജീവിതമെന്ന ജാഗ്രതാ വൃക്ഷത്തെ ശ്രദ്ധയോടെ പരിപാലിക്കാൻ നമുക്ക് കഴിയട്ടെ.

**

Querencia in Many Guises…

My daughter laughs at her Physics Lab escapades. Murphy has got his law right, apparently. And she believes, in a blissful spiritual mode, that the Universe wants her to pursue pure Math !

May you always be at a place where learning graces you with warmth, the guidance of great mentors and the comfort of true friends. A place where you feel at home. A sanctum sanctorum. A holy place. Where you can laugh out loud and free. No fears, no recriminations. Only encouragement and growth. And yes, in case you stumble at times, someone around to give a hug and a cup of coffee. Until you get up, dust off that misery, and walk again, with head held high.

My prayer is silent.

Thank you, thank you, thank you.

As always, You will guide us to the path that You know is best for us.

May we have the sense to follow, and the humility to listen when You beckon.

***

I watched ‘ The perks of being a wall flower.’ What a movie. Inexplicably, it brought to mind Murakami’s novel, ‘Norwegian Wood’. Maybe the death of the best friend and  all that intense suffering. And that vinyl of Beatles.

Loneliness, the need for companionship, and a place to belong.

‘Maybe we accept the love we think we deserve.’

That was stark and precise. Deep and mystical.

And explains many a relationship, many a friendship, many a turn in life.

***

A nice word to chew over in the wintry sunlight?

Querencia…

Copying from Wiki…

querencia is a place the bull naturally wants to go to in the ring, a preferred locality… It is a place which develops in the course of the fight where the bull makes his home. It does not usually show at once, but develops in his brain as the fight goes on. In this place he feels that he has his back against the wall and in his querencia he is inestimably more dangerous and almost impossible to kill.

 

 

 

വിഷലിപ്തമല്ലാത്ത ചിന്തകൾ

v p menon

“കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം എത്രയോ മുന്നിലാണ്…അവിടെ കുഞ്ഞുങ്ങൾക്ക് വൃത്തിയുള്ള വസ്ത്രങ്ങളും, കഴിക്കാൻ ഉച്ചഭക്ഷണവും കിട്ടുന്നു. സ്കൂൾ ലൈബ്രറിയുണ്ടാവും…പച്ചക്കറികൾ സ്കൂൾ അങ്കണത്തിൽ തന്നെ നട്ടു വളർത്തുന്നു…അധ്യാപകർ എത്രയും ആത്മാർഥതയുള്ളവർ! നിങ്ങൾ അവരെ പോലെയാകണം! കേരളത്തിൽ ആശുപത്രികളിൽ, ഡോക്ടറുമാർ സേവനത്തിന് എപ്പോഴും തയ്യാറാണ്. അവിടെ, വൃത്തിയും വെടിപ്പുമുണ്ട്. പേ വിഷബാധയ്ക്കും, പാമ്പിൻവിഷത്തിനും ഒക്കെ antivenom സ്റ്റോക്കിൽ കാണും…നമ്മൾ കേരളത്തിനെ കണ്ടു പഠിക്കണം!”

ഉത്തർപ്രദേശിലെ, എത്രയോ ഗ്രാമങ്ങളിൽ, ഞാൻ എന്റെ നാടിനെകുറിച്ച് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്…”ഞങ്ങൾ വീടുകളിൽ ശൗചാലയം ഉപയോഗിക്കുന്നു…ഞങ്ങളുടെ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരാണ്..അവർ സ്കൂളുകളിൽ പോകുന്നു…നിങ്ങളും അവരെപ്പോലെ….!!!”

ഇപ്പോൾ സാമ്യം പറഞ്ഞു പ്രേരണ നല്കാൻ ശ്രമിക്കുമ്പോൾ എന്റെ മനസ്സ് മന്ത്രിക്കുന്നു…” ഇനി എന്ത് പറയും?പ്രബുദ്ധമായ എന്റെ ജന്മ നാട്ടിൽ, ചെറിയ പെൺകുഞ്ഞുങ്ങളുടെ ജീവന് വിലയില്ല എന്നോ? അവരെ ദുഷ്ടമനുഷ്യരിൽ നിന്നും, പാമ്പുകളിൽ നിന്നും സംരക്ഷിക്കാൻ എന്റെ നാടിനു ഈയിടെയായി കഴിയാറില്ല എന്നോ?”

പേ വിഷത്തിനും, പാമ്പിൻ വിഷത്തിനും  മറുമരുന്നിനായി, ആരും, ആരോടും കെഞ്ചേണ്ട ആവശ്യമില്ല..അത് നാമോരോരുത്തരും അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് വാങ്ങിച്ചു, ഇന്ത്യയിലെ എല്ലാ സർക്കാർ ആശുപത്രികളും വയ്ച്ചിട്ടുണ്ട്… വയനാടിലായാലും, ബാരാബങ്കിയിലായാലും അത് വിഷ ബാധയേറ്റ വ്യക്തിക്ക് കുത്തിവയ്ക്കാൻ, അവിടെ ജോലിയെടുക്കുന്ന ഡോക്ടറുമാർ ബാധ്യസ്ഥരാണ്.

ഒരു കുഞ്ഞിനെ സ്കൂളിൽ വിട്ടു എന്ന് വയ്ച്ചാൽ , ഇന്നത്തെ നിലവിലുള്ള നിയമങ്ങൾ പ്രകാരം, അവളുടെ ജീവന്റെ, ആരോഗ്യത്തിന്റെ ചുമതല കൂടിയാണ് മാതാപിതാക്കൾ സ്കൂളിലുള്ള അധ്യാപകരെ ഏൽപ്പിക്കുന്നത്. ജുവനൈൽ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുസരിച്ചു കേസെടുത്താൽ ക്രൂരതയ്ക്കുള്ള സെക്ഷനിൽ അദ്ധ്യാപകനും , ഡോക്ടറും ജയിലിൽ പോകേണ്ടതായി വരും…അതും ഇന്ത്യയിലെ എല്ലാ സ്ഥലത്തും ബാധകവുമാണ്.

ഹരിദ്വാറിൽ വനിതാ ജഡ്‌ജി വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ ജോലിയ്ക്കു നിർത്തി, അതി ക്രൂരമായി ഉപദ്രവിച്ചതായി വാർത്ത വന്നിരുന്നു. ആ കുഞ്ഞിന് വേണ്ടി ഒരു പൊതു താല്പര്യ ഹർജി വന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, തെറ്റ് ചെയ്‌ത ജഡ്ജിക്കെതിരെ ശക്തമായ കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു ! ശക്തിയുള്ളവർക്കു വേണ്ടി പലരും പൊരുതുമല്ലോ…’പൊതു താല്പര്യം ഈ വിഷയത്തിൽ ഇല്ല’ എന്ന് വാദിച്ചവരോട് അദ്ദേഹം പറഞ്ഞത്, ഈ കേസിൽ , ക്രൂരത കാണിച്ച വ്യക്തിക്ക് അനുകൂലമായി പ്രവർത്തിച്ചാൽ അതാണ് പൊതു ജനത്തിനോട് കാണിക്കുന്ന ഏറ്റവും വലിയ തെറ്റ് എന്നാണ്. ഇന്നത്തെ വാർത്തയാണ്…

***
ഇന്ന് ട്രെയിനിങ്ങിൽ ‘Adaptive Leadership’ എന്ന വിഷയത്തിൽ ക്ലാസ്സുണ്ടായിരുന്നു. അവിടെ , ഒരു ചോദ്യം…
‘Who are you ?’ അതിന്റെ ഉത്തരം ഗഹനമായതാണ്.
ഞാൻ ആരാണ്?
ആദി ശങ്കരന്റെ ‘നിർവാണഷ്ടകം’ ഓർമ്മയിൽ വന്നു…ഞാൻ ആരാണ് എന്ന് അറിയില്ല, പക്ഷെ ഞാൻ ഇതല്ല എന്നറിയാം.
പിന്നീട് ആരോ പറയുന്നത് കേട്ടു ..’We are what we do …’ ആണോ? ആണെങ്കിൽ കാരുണ്യമില്ലാത്തവർ പഠിപ്പിക്കാൻ പോകരുത്.ചികത്സിക്കാനും.
അനുകമ്പയില്ലാത്തവൻ/അൻപില്ലാത്തവൻ വെറും ശവം എന്ന് നമ്മൾ സ്കൂളിൽ കവിത രൂപത്തിൽ പഠിച്ചതാണ്… നാരായണ ഗുരുദേവൻ്റെ അനുകമ്പാഷ്ടകത്തിൽ.
***

100 Best Letters (1847-1947) എന്നൊരു പുസ്‌തകം.

അതിൽ, മഹാരാജ ഹരി സിംഗ് ലോർഡ് മൗണ്ട്ബാറ്റൺന് എഴുതിയ എഴുത്തുണ്ട് …ആ എഴുത്താണ് ജമ്മു കാശ്മീരിനെ ഇന്ത്യയിലോട്ടു ചേർത്തത്. Instrument of Accessionനുംകൊണ്ട് ഡൽഹിക്കു പോയത് ശ്രീ.വി.പി. മേനോൻ . സർദാർ പട്ടേലിന്റെ കീഴിൽ, സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിലെ സെക്രട്ടറി  (Secretary , States Department)!

Quote Maharajah Hari Singh to Lord Mount Batten (26 October, 1947)

First line…

My Dear Lord Mountbatten,

I have to inform Your Excellency that a grave emergency has arisen in my state and request the immediate assistance of your Government…

Last paragraph…

If my state is to be saved, immediate assistance must be available at Srinagar. Mr.V.P.Menon is fully aware of the gravity of the situation and will explain it to you, if further explanation is needed.

In haste and with kindest regards,

Yours Sincerely,

Hari Singh

***

എന്റെ നാട്…എവിടെയാണ് അതിന്റെ സ്പർശം അനുഭവപ്പെടാത്തത് ? അത് എപ്പോഴും നന്മയുടേതാകണേ!

 

 

കിസ്സാ കുർസി കാ (അഥവാ ഒരു അധികാര കസേരയുടെ കഥ)

psalm131thinline

ക്ഷുത്തും ദാഹവും മനുഷ്യന് അഹങ്കാരം കളയാനും കൂടിയാണ് ദൈവം നൽകിയത് എന്ന് ഇന്നലെ ഒരിക്കൽ കൂടി തോന്നിപ്പോയി. അല്ലെങ്കിൽ ‘അമ്പട ഞാനേ’ എന്ന ഭാവം കൊണ്ട് നമ്മളൊക്കെ ഭസ്മമാക്കി കളഞ്ഞേനെ ഈ ലോകത്തെ!

വിധാൻ പരിഷദിന്റെ കമ്മിറ്റി മീറ്റിംഗാണ് വേദി. പല രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ ഒന്നിച്ചു കൂടുന്ന സ്ഥലം. അവിടെ , ഭക്ഷ്യ സുരക്ഷയെ കുറിച്ച് അവർക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടറിഞ്ഞു മറുപടി പറയാൻ ബാധ്യസ്ഥരായാണ് എന്റെ ടീം എത്തിയത്. ഭക്ഷണത്തോടൊപ്പം മരുന്നുകളും ബ്ലഡ് ബാങ്കുകളും മറ്റും പ്രവൃത്തി പരിധിയിൽ വരുന്ന വിഭാഗമാണ്.
ഒട്ടനവധി ഡിപ്പാർട്മെന്റുകളെ വിളിച്ചു കൂട്ടിയിരുന്നു : പുതിയ അദ്ധ്യക്ഷനായി ഒരു നേതാവ് ചാർജ് എടുത്തതേയുള്ളൂ.

നമ്മൾ ഒരു മുറിയിൽ ചെന്നാൽ ആദ്യം ചെയുന്നത് എന്താണ്? ഇരിക്കാൻ വെമ്പൽ കൂട്ടും, അല്ലേ? അങ്ങനെ ഞങ്ങളും കുറച്ചു സീറ്റുകളിൽ സ്ഥാനം പിടിച്ചു. ഒരു സീറ്റിനു കുറവ്. അപ്പുറത്തിരിക്കുന്നയാൾ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ, അതും പരിഹരിക്കാവുന്നതേയുള്ളൂ.
‘സാഹിബ്, നിങ്ങൾ കൃപയാ ഒരു സീറ്റ് മാറി ഇരിക്കാമോ ?’ (അത് മലയാളം പരിഭാഷ) ഞാൻ ചോദിച്ചു. വിനമ്രത എപ്പോഴും നല്ല ആഭൂഷണമാണ് എന്നാണ് ജീവിതം പഠിപ്പിച്ചിട്ടുള്ളത്.
തല ചെരിച്ചു, പുച്ഛ ഭാവത്തോടെ അയാൾ പറഞ്ഞു, ‘സാധ്യമല്ല. എത്ര പേരാണ് നിങ്ങളുടെ ടീമിൽ ? ഞങ്ങളൊക്കെ മാറി എന്താ പിന്നിലോട്ടു ഇരിക്കാനോ നിങ്ങൾക്ക് വേണ്ടി?’

അദ്ധ്യാത്മ രാമായണത്തിൽ ‘കുംഭകർണ്ണന്റെ നീതി വാക്യം’ എന്നൊരു സുന്ദരമായ ഭാഗമുണ്ട്. ഉറക്കത്തിൽ നിന്നും എണീൽപ്പിച്ചു ‘എന്നെ രക്ഷിക്കണം’, എന്നു പറയുന്ന രാവണനോട് ജ്ഞാനിയായ കുംഭകർണ്ണൻ പറയുകയാണ് :
‘നല്ലതും തിയ്യതും താനറിയാതവൻ, നല്ലതറിഞ്ഞു ചൊല്ലുന്നവർ ചൊല്ലുകൾ
നല്ലവണ്ണം കേട്ടുകൊള്ളുകിലും, നന്നതല്ലാവർക്കുണ്ടോ നല്ലതുണ്ടാകുന്നു?’

നല്ലതു കേട്ടാലും തിന്മയാണെന്നു തോന്നുന്ന വമ്പന്മാർ രാവണന്മാർ , ത്രേതാ യുഗത്തിലെപ്പോലെ കലിയുഗത്തിലും ധാരാളം!

ബൈബിളിൽ , സുഭാഷിതങ്ങളിൽ, (25 -26) ഒരു ഉപദേശമുണ്ട് :
‘ഭോഷനോട് അവൻ്റെ വിഡ്ഡിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്. നീയും അവനു തുല്യനെന്ന് വരും.’
ഒന്ന് ഞെട്ടിയെങ്കിലും ഞാൻ പറഞ്ഞു, ‘അതിന് ഇത്രയ്ക്കു ഈഗോ വേദനിച്ചോ? ഒരു സീറ്റ് നീങ്ങി ഇരിക്കാമോ എന്ന് മാത്രമല്ലേ ചോദിച്ചത് ?’
അപ്പോൾ അതാ വരുന്നു അടുത്ത ഉത്‌ഘോഷം “ഹും ! ഞാൻ ഒരു അഡിഷണൽ കമ്മിഷണർ ആണ്!’

ഇനിയിപ്പോൾ സുഭാഷിതങ്ങളിലെ അടുത്ത വരി തന്നെ രക്ഷ !
‘ഭോഷന് തന്റെ ഭോഷത്തത്തിനു തക്ക മറുപടി കൊടുക്കുക; അല്ലെങ്കിൽ താൻ ജ്ഞാനിയാണെന്നു അവൻ വിചാരിക്കും.’

‘ താങ്കൾ വന്നു എന്റെ സീറ്റിൽ ഇരുന്നാലും. ഞാൻ മാറി തരാം.’ ഞാനും എന്റെ ടീമും എണ്ണീറ്റു എതിരെയുള്ള വരിയിൽ പോയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ മുൻപ് ഞങ്ങളുടെ ബോസ്സായിരുന്ന മാഡം മുറിയിൽ കടന്നു വന്ന്, ഐസ് പരുവത്തിലായിരുന്ന അയാളുടെ അടുത്ത സീറ്റിൽ ഇരുന്നു. സന്തോഷത്തോടെ എന്നോട് സംസാരിക്കാൻ തുടങ്ങി.

മീറ്റിംഗ് കഴിയുന്ന വരെ മേൽ കക്ഷി ‘കമാ’ എന്നൊരു അക്ഷരം മിണ്ടിയില്ല. അയാൾ പിന്നെ കണ്ണുയർത്തി നോക്കിയതുമില്ല. സ്ഥാനമാനങ്ങൾ സീറ്റുകളുടെ കയറ്റി ഇറക്കങ്ങളിൽ കോട്ടം തട്ടുന്നവയല്ല എന്ന് അയാൾക്കും ബോധിച്ചു കാണണം.
**

ആ വിളക്ക് കാട്ടൂ !

Nelson-Mandela-madiba

പഴയ കാലത്തു നാട്ടിൽ കണ്ടിരുന്ന കാഴ്ച : ഞാറ് നടുന്ന സ്ത്രീ പുരുഷന്മാർ. നോക്കെത്താത്ത ദൂരം വരെ പച്ചിച്ചു, കുളിർന്നു കിടക്കുന്ന ഭൂമി; സാധാരണക്കാരായ കർഷകർ. പല നിറത്തിലുള്ള സാരികൾ ധരിച്ച സ്ത്രീകൾ. എങ്ങാനും പാട്ടുകൾ ഉയരുന്നുണ്ടോ?ഭോജ്‌പുരിയിൽ എല്ലാത്തിനും പാട്ടുണ്ട് : നടലിനും, കൊയ്ത്തിനും, ജലസേചനത്തിനുമെല്ലാം!

ബിഹാറിനോട് അടുത്ത ദേശമാണ്; നഗരത്തിന്റെ പകിട്ടുകൾ  ചില കടകളിലെ തിളങ്ങുന്ന കോള കുപ്പികളിലും പിന്നെ ചെറുപ്പക്കാരുടെ കൈകളിലെ മൊബൈൽ ഫോണുകളിലും മാത്രം. (ഒരു നിമിഷത്തേക്ക്, മുകുന്ദന്റെ ‘കൃഷിക്കാരൻ’ എന്ന ചെറുകഥ മനസ്സിൽ വന്നു .)

അർഹിക്കുന്നവർക്ക്, സ്വന്തം കാലിൽ നിൽക്കാനുള്ള സഹായം വാഗ്ദാനം ചെയ്‌തു കൊണ്ട്, ധാരാളം പേരുണ്ട്. സ്വന്തമായി പൈസ ഉണ്ടാക്കുന്ന സ്ത്രീകൾ, അത് കള്ളു കടയിൽ നശിപ്പിക്കാറില്ല . കുഞ്ഞുങ്ങളുടെ പഠിത്തത്തിനും, കുടുംബത്തിലെ മെഡിക്കൽ എമെർജൻസികൾക്കുമായി ചിലവാക്കുന്നതായും പഠനങ്ങൾ. ആട്ടിൻകുട്ടികളെ മേടിച്ചു കൊടുക്കാനുള്ള ഒരു പ്രൊജക്റ്റ് ആണ് മനസ്സിൽ.  പക്ഷെ ഒരു കണ്ടിഷൻ : സഹായം ലഭിക്കുന്നവർ വായിക്കാനും എഴുതാനും പഠിക്കണം. കുറച്ചു കണക്കു കൂട്ടാനും! അത് വളരെ ആവശ്യവുമാണ്.
നിരന്നിരുന്ന സ്ത്രീകളോട് ഞാൻ ചോദിച്ചു : “സ്വന്തം പേര് എത്രപേർക്ക് എഴുതാനറിയാം?”
കുറച്ചു പേർ കൈയുയർത്തി.
“എന്താ, പഠിപ്പിക്കാൻ ആളുണ്ടായാൽ , നിങ്ങൾ പഠിക്കാൻ വരാമോ?”
” മാസ്റ്റർജി അടിക്കും!” പറഞ്ഞത് പത്തമ്പതു വയസ്സുള്ള സ്ത്രീ. അവരുടെ ചെറുപ്പകാല പഠനം മുടങ്ങിയ കഥ ഞാൻ ആ ഒരു വാക്യത്തിലൂടെ അറിഞ്ഞു.
ഞാൻ സരസ്വതീകടാക്ഷത്തെ പറ്റി സംസാരിച്ചു. സരസ്വതിയുടെ കൂടപ്പിറപ്പാണ് ലക്ഷ്മിയും. ഐശ്വര്യം വരണമെങ്കിൽ, സ്വന്തം പേരെഴുതാൻ ശീലിക്കണം.
അപ്പോൾ ഗ്രാമീണ ജനതയ്ക്കിടയിൽ ജോലിയെടുക്കുന്ന മൂന്ന് സ്ത്രീകൾ എണീറ്റു: അവർ മിഷണറി സിസ്റ്റേഴ്സ് ട്രെയിനിങ് നൽകിയ സാമൂഹ്യ അനിമേറ്റേഴ്‌സ് ആയിരുന്നു .
അവർ പാടാൻ തുടങ്ങി : സുന്ദരമായ ഭോജ്‌പുരിയിൽ , ഒരു പെൺകുട്ടിയുടെ വിലാപം .
അമ്മേ , പഠിക്കാനായി പേന ചോദിച്ചപ്പോൾ,
നീയെന്റെ കുഞ്ഞു കരങ്ങളിൽ വെട്ടരിവാള് വയ്ച്ചു തന്നു.
പശുക്കൾക്കു പുല്ലു ചെത്താനും , പാടത്തു ജോലി ചെയ്യാനും പറഞ്ഞു.
കളിക്കേണ്ട പ്രായത്തിൽ , നീ എന്നെ വിവാഹം ചെയ്തയച്ചു,
എൻ്റെ ശോഭയുള്ള ശരീരം മണ്ണിനോട് ചേർന്ന് പോയി.
എൻ്റെ അമ്മായിയമ്മ പൈസായുടെ കണക്കു ചോദിച്ചുകൊണ്ട്
എന്നെ അപമാനിക്കുന്നു എന്നുമെന്നും.
അമ്മേ, എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ
ആ പേന എൻ്റെ കയ്യിൽ വയ്ച്ചു തന്നിരുന്നെങ്കിൽ
ഇന്ന് എൻ്റെ ജീവിതം ഗതിമാറി ഒഴുകിയേനെ!”
കേട്ടിരുന്ന എല്ലാവരും കണ്ണുനീര് തുടയ്ക്കുന്നത് കണ്ടു. ആ പാട്ടിന്റെ ശക്തി കൊണ്ട് ഞാനും വലഞ്ഞു പോയി. അപ്പോൾ , ഒരു സ്ത്രീ ഏറ്റവും പുറകിലെ നിരയിൽ എണീറ്റ് നിന്നു.
” ഇതെന്റെ ജീവിത കഥയാണ്. എന്റെ അമ്മ കൈയിൽ അരിവാളാണ് തന്നത്. എൻ്റെ അറിവില്ലായ്മ കാരണം എൻ്റെ മകളുടെ കൈയിലും ഞാൻ അരിവാള് തന്നെ കൊടുത്തു. പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കുന്നു അക്ഷരത്തിന്റെ വില. സാറുമ്മാരേ, എനിക്ക് പഠിക്കണം. എനിക്കെന്റെ പേരെഴുതണം.”
കൊള്ളിയാൻ മിന്നുന്നതു പോലെ തോന്നി. ഇത്, കുനിഞ്ഞു കാൽപ്പാദം തൊടേണ്ടുന്ന നിമിഷം. അവർ എന്നെ പഠിപ്പിക്കുന്നു- ജീവിതത്തെ പറ്റി , ഉറങ്ങി കിടക്കുന്ന നന്മ നിറഞ്ഞ ചോദനകളെ പറ്റി , ചെയേണ്ടുന്ന കടമകളെ പറ്റി.
കലങ്ങാത്ത കണ്ണുകളില്ല ചുറ്റിലും. അപ്പോൾ സാവധാനത്തിൽ, എല്ലാ കൈകളും ഉയർന്നു. സ്ത്രീകളുടെ ചെറു സമൂഹങ്ങളായി അവർ ‘സെൽഫ്‌ ഹെല്പ് ഗ്രൂപ്സ്’ ഉണ്ടാക്കുന്നു. അതിൽ , പഠനവും തുടങ്ങാം.
**

നമ്മൾ , നമ്മുടെ ചുറ്റുപാടുകളിലൂടെ ജീവിതത്തെ വിലയിരുത്തുന്നു. രണ്ടു നില മാളിക കാണുമ്പോൾ, ശ്ശോ , എനിക്കില്ലല്ലോ എന്ന ദുഃഖം ! ‘കൂപമണ്ഡൂക ബുദ്ധി ‘ എന്നത് എല്ലാ ദേശത്തും ഒരു പോലെ ഉള്ളതാണ്.

പുസ്തകങ്ങൾ വായിക്കുന്നത് തന്നെ അത്തരം ‘limiting’ മനോരഥങ്ങളിൽ നിന്നും വിടുതൽ കിട്ടാനാണ് , അല്ലേ ? നമ്മൾ ‘taken for granted’ എന്നു കരുതുന്ന പലതും , ലോകത്തിൽ പലർക്കും നിഷിദ്ധമായതാണ്. ഇരുട്ടത്ത് പ്രകാശം തെളിയിക്കണം എന്നത്, കൈയിൽ വിളക്കുള്ള എല്ലാ വ്യക്തികളുടേയും ചുമതല കൂടിയാണ്.
അധികം ദൂരമില്ല – ഇരുട്ടത്ത് ഒരു മനുഷ്യ ജീവി: നിങ്ങളുടെ വിളക്ക് അങ്ങോട്ടൊന്നു കാണിക്കൂ , ഒരു നിമിഷം!