Whither Goest Thou Lord?

kishkinda Kanda

Kishkindha Kanda getting ready…the first look!

“Quo Vadis, Domine?” Whither Goest Thou Lord?

Take me with you always…a speck of dust clinging at your beautiful feet. What majestic sights you show me all the while!

Josh Groban’s beautiful lyrics are the best to denote my feelings: (Thank you  Kathu for making me listen to this!)

You Raise Me Up

“When I am down, and, oh, my soul, so weary
When troubles come, and my heart burdened be
Then, I am still and wait here in the silence
Until you come and sit awhile with me
You raise me up, so I can stand on mountains
You raise me up to walk on stormy seas
I am strong when I am on your shoulders
You raise me up to more than I can be…”
***
 

“സത്യത്തിനെത്ര വയസ്സായി?”

kennedy

പണ്ട് കവി പാടിയത് പോലെ ചില സത്യങ്ങൾക്കു വയസ്സില്ല.
സുഗത കുമാരി ടീച്ചറുടെ ചില പഴയ കവിതകൾ കാലിക പ്രസക്തിയോടെ ഇന്നും വഴി കാട്ടുന്നു.

നാലു കവിതകൾ…
ഗാന്ധിജിയെ കുറിച്ച് ” മറക്കാതിരിക്കട്ടേ” (1969 ),
അധികാര ദുർമ്മോഹങ്ങളുടെ അധഃപതനം എന്നും പഠിപ്പിച്ച ഷെല്ലിയുടെ “Ozymandias” ഇന്റെ വിവർത്തനം (1964) ,
പെൺകുട്ടികൾ നേരിടുന്ന ചൂഷണത്തെ, അവർക്ക് പഠിക്കാൻ അവസരങ്ങൾ കൊടുക്കേണ്ടതിനെ പറ്റിയെഴുതിയ ‘സാരേ ജഹാൻ സെ അച്ഛാ’ (1986),
മരങ്ങളെ സ്നേഹിക്കുന്നതിനെ കുറിച്ചെഴുതിയ , പ്രകൃതി ക്ഷോഭത്തെ പറ്റി പണ്ടേ ധ്വനിപ്പിച്ച ” മരത്തിനു സ്തുതി” (1980).

കവിതയെ ബഹുമാനിക്കാൻ പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട സ്കൂൾ/കോളേജ് അധ്യാപകർക്ക് നന്ദി. ജീവിതത്തിൽ പലപ്പോഴും ശക്തി നൽകിയ, ഒരു “survival tool” കൂടിയായി മാറിയ പാഠമാണത്.

Let us bow before our mother tongues in the International Year of Indigenous Languages….

മധുരമാമെൻ മാതൃഭാഷയ്ക്കു പ്രണാമം!

പണവും പരുന്തും

rachel carson

കാലിഫോർണിയയുടെ ശരിക്കുള്ള താമസക്കാർ മെക്സിക്കൻ ഇന്ത്യയ്ക്കാരായിരുന്നു. അമേരിക്കൻ ഭരണകൂടം, പത്തൊൻപതാം നൂറ്റാണ്ടിൽ അവസാന നിമിഷം വരെ തല താഴ്ക്കാൻ വിസ്സമ്മതിച്ച ആ ഗോത്രക്കാരെ തോല്പിച്ചു എന്ന് ചരിത്രം.
പിന്നീട്, എഡ്‌വേഡ്‌ ഫിറ്റസ്ജ്‌റാൾഡ് ബീൽ എന്നൊരു അവസരവാദി (opportunist എന്ന് തന്നെ യാണ് സർക്കാരിന്റെ മ്യൂസിയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്!), ഇന്ത്യക്കാരുടെ പുനർവിസ്ഥാപനത്തിനായി ചീഫ് സൂപ്പർവൈസറായി/സർവേയറായി എത്തി. അയാൾ ‘തനി’ സർക്കാരുദ്യോഗസ്ഥനായിരുന്നു. നാലു കൊല്ലത്തെ സാമ്പത്തിക ക്രമക്കേടുകൾ കാരണം എബ്രഹാം ലിങ്കൺ പിരിച്ചു വിട്ടപ്പോഴേക്കും, സർക്കാരിനെ പറ്റിച്ചു, ഇന്ത്യക്കാരെ പറ്റിച്ചു, സ്വകാര്യമായി വാങ്ങിച്ചു കൂട്ടിയ ഭൂമിയുടെ ഒത്ത നടുവിൽ ‘പുനർവിസ്ഥാപനത്തിനായി’ തെറ്റായ രേഖയുണ്ടാക്കി, കോടീശ്വരനായി കഴിഞ്ഞിരുന്നു. ‘Tejon Ranch’ എന്ന പേരിൽ ഏറ്റവും വലിയ സ്വകാര്യ സമ്പത്താണ് അയാളുടെ കൈവശമായത്.
പക്ഷിമൃഗാദികൾ സമൃദ്ധമായ ആ സ്ഥലങ്ങൾ കാലാന്തരേ അയാളുടെ പുത്രൻ റിയൽ എസ്റ്റേറ്റ് മുതലകൾക്കു (മുതലാളികൾക്കു)വിൽക്കുകയും, മണ്ണിന്റെ മക്കളുടെ ഭൂമി അങ്ങനെ വൻകിട ബിസിനെസ്സ്കാരുടെ കൈയിൽപ്പെടുകയും ചെയ്തു.
അമേരിക്കൻ ജനതയുടെ ശക്തിയെന്തെന്നാൽ അവർ ഇതൊക്കെ പച്ചയായി, പരസ്യമായി എഴുതിവെച്ചിട്ടുണ്ട് ! അന്ധമായി ‘വികസനം’ വേണ്ടയെന്നും പ്രകൃതിക്കും അവകാശം ഉണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ മുറകൂട്ടിയ കാരണം ഒരു തരം അർദ്ധമനസ്സുള്ള സമവായം രൂപപ്പെടുന്നു. റാഞ്ചുകാരുടെ കടുംപിടിത്തം കാരണം അമേരിക്കൻ സെന്റർ ഫോർ ബിയോളോജിക്കൽ ദിവേഴ്സിറ്റി യിലെ ശാസ്ത്രഞ്ജർ negotiating table വിട്ടുപ്പോയി എന്നും എഴുതിയിട്ടുണ്ട്.

‘ദി ഫൈറ്റ് /ഫ്ലൈറ്റ്  ഓഫ് ദി കോണ്ടോർ’ എന്ന ഒരു ഡോക്യൂമെന്റരി ഉണ്ട്. കഴുകൻ വർഗ്ഗത്തിലെ ഈ ജനുസ്സിനു ജന്മ ഭൂമി ‘വികസനമില്ലാതെ’ വെറുതെ വിട്ടാൽ മാത്രമേ പുനർജീവനമുള്ളൂ…ലോകത്തിലെ തന്നെ ഏറ്റവും പ്രകൃതിവൈവിധ്യമുള്ള ‘Biodiversity സേഫ് zone’ ആയിട്ട് കുറച്ചു ഭൂമി ‘ആർത്തിക്കാർക്കു’ കൈമാറ്റം ചെയ്യാതിരിക്കാൻ റാഞ്ചുകാർ സമ്മതിച്ചു എന്നാണ് രേഖപ്പെടുത്തിയത്…ചോദിച്ചതിൽ നിന്നും വളരെ കുറച്ചു ഭൂമി മാത്രം ! അങ്ങനെ ‘ഇനിയും മരിക്കാത്ത ഭൂമി, നിന്റെ ആസന്ന മൃത്യവിന് ഇനിയെത്ര കാലം’ എന്ന കവിവാക്യം ഓർമ്മിപ്പിക്കുന്ന വിധത്തിലൊരു കഥ.

എല്ലാ നാട്ടിലേയും കഥകൾ ഒന്ന് തന്നെ : avarice vs balance

ജീവിച്ചുമുടിച്ചിടാനുള്ള ത്വരയും ‘ശാന്ത ശാന്തമെൻ നിശ്വാസത്തിൽ’ ലയത്തോടെ ഒഴുകാനുള്ള പ്രേരണയും. എല്ലായിടത്തും മനുഷ്യന്റെ അധമപ്രകൃതിയും മനുഷ്യന്റെ ഉന്നത ചിന്തകളുമായുള്ള ഏറ്റുമുട്ടൽ.
‘പണത്തിനു മേലിൽ പരുന്തും പറക്കില്ല’ എന്ന മട്ടിലാണ് ലോകമെവിടേയും കാര്യങ്ങൾ. Condor എന്ന കഴുകനും അതിനു കഴിഞ്ഞില്ല.

‘നിങ്ങൾ എങ്ങനെ പ്രകൃതിയെ കാക്കും?’ എന്നൊരു ചോദ്യവും ഉത്തരങ്ങൾ എഴുതാൻ അവസരവും ആ മ്യൂസിയം തന്നു.’Environmental politics അഥവാ പ്രകൃതി രാഷ്ട്രീയത്തെ പറ്റി കൂടുതൽ അറിവ് ഞാൻ നേടും !’ എഴുതിയിരിക്കുന്നത് പുതിയ തലമുറയിലെ ഒരു ഉശിരുള്ള കൈയെഴുത്തു തന്നെ.

അത് കണ്ടപ്പോൾ ഞാൻ നെടുവീർപ്പിട്ടു; വിജയലക്ഷ്മിയുടെ ‘വിൽപ്പത്രത്തിലെ’ വരിയോർത്തുപ്പോയി…
‘സ്വച്ഛമാം വെയിലിൻ തിളക്കമേ സ്വർണ്ണമാം സ്വത്തു നമുക്കെന്നതോർത്ത് ഉല്ലസിക്കാൻ,
ഒത്തിരിയാണ് കർമ്മങ്ങളെന്നാലും ഇത്തിരി നേരം കിനാവിന്നുമേകുവാൻ,
കെട്ട ചെരാതുപോലമ്മ പോയാലും, എൻ പുത്ര, മറക്കാതിരിക്ക,
ഇന്നെന്നപോൽ,  ദുഃഖങ്ങളിൽ നിത്യമോചനമേകുമീ സ്വപ്‌നങ്ങൾ
വിൽപ്പത്രമായി നൽകുന്നു ഞാൻ!’

**

നമ്മുടേതായ ഒരു ലോകം

IMG_2582

‘എനിക്ക് ബോറടിക്കുന്നു’ എന്ന് പരിതാപപ്പെട്ട ന്യൂ ജെൻ പുത്രിക്ക് ഞാൻ ഒരു ഏബ്രിഡ്ജ്ഡ് വേർഷൻ പുസ്‌തകം നീട്ടി. ‘പഴയ പുസ്‌തകമാണല്ലോ…’ എന്ന് ഒരു കമന്റ്. മറ്റൊരു പുസ്‌തകത്തിൽ മുഖമാഴ്‌ത്തി, മറുപടി പറയാൻ കൂട്ടാക്കാതെ ഞാനിരുന്നു. പത്തു മിനിട്ടു കഴിഞ്ഞു കാണും…ശ്രദ്ധിക്കാത്ത മട്ടിൽ നോക്കിയപ്പോൾ, ശ്വാസം അടക്കി വായനയിലാണ് കക്ഷി !

ഹി,ഹി ! റെബേക്കയോടാണോ മോളേ നിന്റെ വിളച്ചിൽ ? ലോകം മൊത്തം കൊണ്ടാടുന്ന നോവലിന്റെ നോൺ ഡീറ്റൈൽഡ് വേർഷനിൽ അവൾ വീണു!

രണ്ടു ദിവസം കഴിഞ്ഞു. അതാ ഇരിക്കുന്നു സ്കൂൾ ലൈബ്രറിയിൽ നിന്നും ഒറിജിനൽ നോവൽ! ഞാൻ ഓൾഡ് ജനറേഷൻ ‘വെട്ടൊന്ന്, തുണ്ടം രണ്ട് ‘ അമ്മയായി; ചോദ്യം ചോദിച്ചു: ‘എന്താ, പഴയ നോവൽ ഇഷ്ടപ്പെട്ടോ?’ അവൾ മറുപടി തന്നില്ല. ഒരു ചെറിയ ചിരി ചിരിച്ചു; പുസ്‌തകം കൈയ്യില്ലെടുത്തു, അവളുടെ ലോകത്തിലോട്ടു പോയി.MANDERLAYയുടെ ലോകം !
ഇനിയിപ്പോൾ, പതുക്കെ, യൂട്യൂബിൽ നിന്നും റെബേക്കായുടെ മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ തന്നെ തപ്പി എടുക്കും…ബോറടി എന്ന പദം മറക്കും.

**
ഫിസിക്സ് എന്ന് മന്ത്രം ജപിച്ചു നടക്കുന്ന മൂത്ത മകളോട് ഞാൻ പറഞ്ഞു: ‘ലോകത്തിലെ ഏറ്റവും നല്ല ചെറു കഥകളിൽ ഒന്ന്, ‘ ദി ഹാമർ ഓഫ് ഗോഡ് ‘, വായിച്ചു നോക്ക്. ഫാദർ ബ്രൗൺ എങ്ങനെയാണ് മനുഷ്യ മനസ്സിനെയും, ഭൗതിക ശാസ്ത്രത്തെയും ഒരുമിച്ചു അളന്നു കുറ്റം തെളിയിക്കുന്നത് എന്ന് കാണാം !

സ്ട്രിംഗ് തിയറി കുട്ടി, ചെസ്റ്റർട്ടൻ വായിച്ചു, പിന്നെ ഫോൺ വിളിച്ചു: ‘അമ്മേ, ബ്യൂട്ടിഫുൾ സ്റ്റോറി! ഞാൻ അതിന്റെ പോക്ക് guess ചെയ്തായിരുന്നു, കുറച്ചൊക്കെ!’

**
എന്തായാലും, എം ർ ജെയിംസും , ചെസ്റ്റർട്ടനും, ദഫ്ന ടു മൗറീറും ഒക്കെ നമുക്ക് തൊട്ടടുത്ത് തന്നെയുണ്ട്. കൈയെത്തി എടുക്കേണ്ട താമസം മാത്രം: അറിവിന്റെ മറ്റൊരു ലോകം തുറക്കപ്പെടുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇരുന്ന് പല വായനക്കാരും, നമ്മോടൊപ്പം, ഇതേ പുസ്‌തകങ്ങൾ വായിക്കുന്നുണ്ടല്ലോ എന്ന ഒരു ചെറിയ പുഞ്ചിരി നമുക്കു സ്വന്തം.

**

ഓർമ്മകൾ ഉണ്ടായിരിക്കണം

“മിടുക്കും ശൗരവുമെല്ലാമെടുക്കും നാസ്തിയാം നിന്റെ കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടും,

കടക്കണ്ണും ചുവത്തികൊണ്ടടുക്കും, വിക്രമീപ്പല്ലു കടിക്കും, പർവതം തല്ലി പൊടിക്കും പാദപങ്ങളിട്ടിടിക്കും
വല്ലതും ചൊല്ലി ചൊടിക്കുന്നതെന്തിന് ഭീമാ ?”

കല്യാണസൗഗന്ധികം തുള്ളലിൽ നിന്നാണെന്നു പറഞ്ഞു പണ്ട് ചിറ്റ കാണാപാഠം പഠിപ്പിച്ചതാണ്‌ !

രണ്ടാമൂഴം വായിക്കുന്നതിനു മുൻപേ തന്നെ , ഇക്കാരണത്താൽ, നമുക്ക് ഭീമനോടും ഹനുമാനോടും വലിയ മമത തോന്നിയായിരുന്നു. ബുക് വായിച്ചതിൽ പിന്നെ മമത ആരാധനയായി.

ഭീമാകൃതിയിലുള്ള ആ യോദ്ധാവിനെ പിന്നെ ‘ഊരുഭംഗം ‘ എന്ന ഭാസ നാടകത്തിന്റെ പുനർവായനയുടെ കണ്ണാടിയിലൂടെ നോക്കി : അയ്യോ, ഭീമൻ ചതിച്ചോ , എന്നും തോന്നി.
ഓർക്കാൻ കാരണമുണ്ട്…

**
അച്ഛനും അമ്മയും ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ ഓഡിറ്റ് ഓഫീസിന്റെ സുന്ദരമായ ഓർമ്മയിൽ , സിവിൽ സെർവിസിൽ ഓപ്ഷൻ ടിക്ക് ചെയ്തപ്പോൾ, ആദ്യത്തെ നാലിൽ ഞാൻ പ്രാർത്ഥനയോടെ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സെർവിസും വെച്ചു.
ഓർക്കാൻ കാരണമുണ്ട്…

ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ് ജനറലിന്റെ വക വിശദമായ റിപ്പോർട്ട് വന്നിരിക്കുന്നു : സംസ്ഥാന ധനകാര്യ വകുപ്പ് ശ്രദ്ധിക്കേണ്ട വിഷയങ്ങൾ.
വായിച്ചപ്പോൾ തോന്നി, ഭഗവാനെ, നമ്മൾ ഇരിക്കുന്ന ശിഖരം മുറിക്കുകയാണല്ലോ/ നിൽക്കുന്ന നിലം കുഴിക്കുകയാണല്ലോ പലപ്പോഴും! കൊടുക്കേണ്ട പ്രാധാന്യം കൊടുത്താൽ വലിയ ദോഷങ്ങളിൽ നിന്നും കര കയറുവാനാകും. പക്ഷെ റിപ്പോർട്ടിൽ പറയുന്നത് ധനകാര്യ വകുപ്പ് വർഷങ്ങളായി തുടരുന്ന തെറ്റായ പ്രവണതകൾ തിരുത്തുന്നില്ല എന്നാണ്…പൂച്ചക്കാര് മണി കെട്ടും? എത്ര എഴുതിയിട്ടും ഓർക്കാത്തതെന്തേ?

( ധന കാര്യവിഭാഗത്തിനെ വിത്ത് വിഭാഗമെന്നു പറയും ഹിന്ദിയിൽ! വിത്ത് ഗുണം പണ്ടേ പത്തു ഗുണമാണല്ലോ… )

ദുര്യോധനനാണോ ഭീമനാണോ വില്ലൻ? രചിച്ചത് ഭാസനോ എം ടി യോ?
ഞാനോ നീയോ ശരി? കണ്ണാടി എന്റെയോ നിന്റെയോ?

കുഞ്ചൻ നമ്പ്യാർ തന്നെ ശരണം…

നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മാർക്കട നീയങ്ങു മാറികിടേഷടാ
ദുർഘട സ്ഥാനത്തു വന്നു കിടക്കുവാൻ നിനെക്കെടാ തോന്നുവാൻ എന്തെടാ സംഗതി?

അങ്ങനേയും തോന്നാം !
അല്ലെങ്കിൽ സഹായിക്കുവാൻ വന്ന കൂടപ്പിറപ്പാണ് എന്നും മനസ്സിലാക്കാം!

**

 

 

 

അജ്ഞാന തിമിരാന്ധസ്യ…

ഇന്നത്തെ ചില ചിന്താ വിഷയങ്ങൾ…അട്ടകളെ പറ്റി !

പണ്ട് പാക്കനാരുടെ കഥ വായിച്ചപ്പോൾ അട്ടയെ പറ്റിയും വായിച്ചിരുന്നു. ആരുടെയോ കുറ്റം പറഞ്ഞ ഭാര്യയോട് ‘ ഒന്നു ബാക്കിയുണ്ടായിരുന്നു…ആ അട്ട നിന്റെയായി…’ എന്ന് പറഞ്ഞ ഒരു ഓർമ്മ. ചത്തു കഴിഞ്ഞിട്ട്, പാപങ്ങളുടെ കണക്കു തീർക്കാൻ ചിത്രഗുപ്‌തൻ അക്കൗണ്ട്സ് നോക്കുമ്പോൾ, ഒരു അട്ട അവരും തിന്നണം. അത്രേയുള്ളൂ !

ചെയുന്ന ഓരോ പ്രവൃത്തിക്കും ഒരു റെക്കോർഡ് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് പോലും ! ഇടിത്തീ തലയിൽ വീഴുമ്പോൾ , ശ്ശേ , അതിങ്ങനെ ആവുമെന്ന് നീ പറഞ്ഞില്ലല്ലോ എന്ന് അട്ട ഇൻ ചാർജ് നോട് കയർത്തിട്ടു കാര്യമൊന്നുമില്ല. ഷൈലോക്കിന്റെ സ്വഭാവമാണ് – നെഞ്ചിലെ ഇറച്ചി തന്നെ വേണം.

1 . അട്ട ഒന്ന്- ഒരു വിലാപം
റോഡിൽ ഒരാൾ വീണു കിടക്കുമ്പോൾ, ഞാൻ എന്തിന് പുലിവാല് പിടിക്കണം, അയാളായി, അയാളുടെ പാടായി, എന്ന് നാം വഴി മാറി പായുമ്പോൾ, ‘ ഒരു അട്ട നിനക്കുമായി’. പിന്നീട് എവിടെയോ, നമ്മുടെ പ്രിയപ്പെട്ടവർ വീഴുമ്പോൾ, തിരിഞ്ഞു നോക്കാതെ മറ്റാരോ….

മൊബൈൽ ഫോൺ എടുത്തു വീഡിയോ റെക്കോർഡ് ചെയുന്ന സമയം വേണ്ട ഒരു കൈ താങ്ങു നല്കാൻ. സഹായിക്കാൻ നിന്നാൽ പോലീസ് എനിക്ക് പണി നൽകും എന്ന ചിന്തയും വേണ്ട. ആശുപത്രിയിൽ എത്തിക്കാൻ നമുക്കാവുന്നതു ചെയ്യാം. ആ അട്ട നമുക്ക് തിന്നണ്ട.

2 . അട്ട രണ്ട് – എന്റെ ഉപ്പൂപ്പനൊരാന…

നമ്മുടെ ഉപ്പൂപ്പന്‌ ആനയോ, ആടോ, മുതലയോ ഉണ്ടാവട്ടെ. അത് അങ്ങേരുടെ കഴിവ് ! നമ്മൾ ഏതു മൃഗത്തിനെയാണ് നമ്മുടെ വീട്ടു പരിസരത്തിൽ നല്ല ഒന്നാന്തരം കരിമ്പും, മടലും ഒക്കെ കൊടുത്തു വളർത്തുന്നത് ?
വീമ്പടി മൃഗത്തിനേയോ? അത് വെരുകിനെ മാതിരി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കും. യാതൊരു സമാധാനവും നിങ്ങൾക്കും കിട്ടില്ല, മറ്റുള്ളവർക്കും കൊടുക്കില്ല. കാരണം എല്ലാ വീട്ടിലും വെരുകുണ്ടല്ലോ !

എന്റെ വീട്, എന്റെ ജോലി , എന്റെ ശമ്പളം, എന്റെ ചക്ക പ്ലാവ്, എന്റെ വെരുക്… പറയാൻ തുടങ്ങിയത് പോലും ഇല്ല ,അപ്പോ കാണാം മറ്റവൻ അവന്റെ പൊങ്ങച്ച സഞ്ചി എടുത്തു തുറക്കുന്നു…! അതേതു ന്യായം  ?!

അവന്റെ അമേരിക്കൻ അമ്മായി , അവന്റെ ഗൾഫ് ചിറ്റപ്പൻ, അവന്റെ ചെറുക്കന്റെ എൻട്രൻസ് പരീക്ഷ ! അവന്റെ കൊച്ചിന്റെ ജിമിക്കി കമ്മൽ …

പറ്റുമെങ്കിൽ നമുക്ക്  കൊഴു-ക്കട്ട തിന്നാതിരിക്കാം. ഈസിയാണ്. ഒരാൾ പൊങ്ങച്ചം പറയുമ്പോൾ  ( അതേതു മാധ്യമത്തിലൂടെ ആയാലും) നമുക്ക് വിനയത്തോടെ ചിരിക്കാം.

‘സർക്കാർ ശംബളം വല്ലോത്തിനും തികയുമോ? കീശയുള്ള കുപ്പായമായിരിക്കും കൂടുതൽ അല്ലയോ?’ എന്ന് നമ്മോടു ചോദിക്കുമ്പോൾ, സന്മനസുള്ളവർക്കാണല്ലോ സമാധാനം എന്നോർത്ത് നമുക്ക് പറയാം: ‘ശ്ശോ ! കറക്റ്റ് ! അതെങ്ങനെ അറിഞ്ഞു?’

യാതൊരു   പ്രകോപനം വന്നാലും സഞ്ചി തപ്പാൻ പോകരുത് ! ഈ അട്ട-എന്നെ കഴിഞ്ഞേ ലോകമുള്ളൂ എന്ന ഭാവം-അയാൾ കുറച്ചും കൂടി ഉപ്പും, മധുരവും ചേർത്ത് രുചിച്ചോട്ടെ. ആ പാപത്തിൽ നമുക്ക് പങ്കു വേണ്ട .

3 അട്ട മൂന്ന് – പാവം ക്രൂരൻ

ക്രൂരത മുഖ മുദ്രയാക്കിയ കലി യുഗമാണ് . ഇവിടെ ജീവിക്കണമെങ്കിൽ ക്രൂരതയും , സ്വാർഥതയും വേണമെന്ന് യാതൊരു ഉളുപ്പുമില്ലാതെ മൊഴിയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. പത്രമെടുത്താൽ, tv തുറന്നാൽ സഹിക്കാൻ പറ്റാത്ത രീതിയിലുള്ള മനുഷ്യ കുരുതികളുടെ കഥകളാണ്.  മനുഷ്യനോളം evil ഈ ലോകത്തിൽ ഒരു ജീവിക്കും കാണിക്കാൻ ആവില്ല. അവനൊരു മൃഗം എന്ന് പറയുന്നത് മൃഗത്തിനെ അപമാനിക്കുന്നതിനു തുല്യമാണ്.

victim നെ ക്രൂശിക്കുന്ന സമൂഹ ജീവിതത്തിൽ, പലരുടെയും നോട്ടത്തിൽ ക്രൂരനാണ് പാവം. അതെങ്ങനെ എന്നു നാം നോക്കുമ്പോൾ മറ്റൊരു അട്ട ദൃഷ്ടിയിൽ പെടും. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അട്ട. പണത്തിനു മേൽ പരുന്തും പറക്കില്ല എന്ന് അരക്കിട്ടുറപ്പിച്ച വഴിയിലൂടെ ആ അട്ട നിരങ്ങി നിരങ്ങി വരുന്നു.

ഏതു പദവിയിലാണെങ്കിലും, ഏതു സ്ഥാനമാനങ്ങൾ ഉണ്ടെങ്കിലും, അനീതിയോടു പോരാടുമ്പോൾ ഈ അട്ട പ്ലേറ്റിൽ, കുരുമുളകും ഉപ്പും പുരട്ടി വറുത്തു, നമ്മുടെ മുൻപിൽ എത്തുന്നു.
‘ എന്തിനാണ് വെറുതെ ശബ്ദം ഉയർത്തുന്നത്? കാശും, ആൾ ബലവും അയാളുടെ കൂടെയല്ലേ?സത്യത്തിൽ അയാളുടെ വശത്തും കുറച്ചു കാര്യങ്ങളുണ്ട് …അട്ടക്കു ഇച്ചിരി കൂടെ ഉപ്പിടട്ടെ? അട്ട കഴിക്കൂ ,കാപ്പി കുടിക്കൂ…! നല്ലൊരു പദവിയിൽ ഇരിക്കണമെങ്കിൽ കുറെയൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും വയ്ക്കണം , ഏത് ?’

ആ അട്ടയെങ്ങാനും രുചിച്ചാൽ, പാവങ്ങളുടെ, നിശ്ശബ്ദരുടെ കണ്ണീരുപ്പു വീണ  നമ്മുടെ ശിഷ്ട ജീവിതം മുഴുവനും ഓക്കാനിക്കാനുള്ള ഓർമ്മയാകും. ഭഗവാനെ ഒറ്റി കൊടുത്തവനെ പോലെ, അത്തരത്തിലുള്ള അട്ടകൾ ചോര ഈമ്പി കുടിച്ചു കൊണ്ടിരിക്കും- നമ്മുടെ ഹൃദയങ്ങളുടെ! ക്രൂരതയ്ക്ക് ജാതി മത ദേശ ഭേദങ്ങളില്ല. ആ അട്ടയെ കൈ കൊണ്ട് തൊടരുത് – അതിന്റെ ഭവിഷ്യത്തു എന്തു തന്നെയായാലും !

***

അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശാലകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരുവേ നമഃ

 

 

 

 

Picking Your Battles Well…

IMG_2078

What do you need to walk away from——?

You may fill in the blanks with your own life experiences. It could be a bad job, a  terrible boss, an abusive relationship, a splintering family situation …The common symptom is that it makes you want to scream, embitters you, weakens you, depresses you, makes you feel utterly helpless and causes you to indulge in self-loathing.

I have pondered on that particular question at length. And concluded that what is Manna for one could be Poison for another.

You might call it cowardice, I would call it wisdom. You might call it fool hardiness, I might call it discretion. You might call it intelligent, I might call it selfish. You might call it well timed, I might call it too late. You can never please them all. Neither can I.

I have seen  apparent wise men and women fail miserably because they did not have the courage( my terminology) to acknowledge reality for what it was. They pretended everything was absolutely perfect and went grinning to their downfall. I have also seen wise men and women choose discretion as the better part of valour, and pick their battles intelligently.

Recently, one very brilliant doctor asked me, how to avoid unnecessary confrontations and  avoid making unnecessary enemies. I thought of a life time of battle scars and grinned.

‘I  have read somewhere that you should speak up strongly if it is true, kind and necessary. It has to pass all the three tests!’

The good doctor, who was nursing his drink, gulped it down and toasted, ‘That is worth another one!’

Sometimes, as Dr Clarissa Estes so wisely reminds us, one has to have the strength of a jaguar and the heart of a butterfly. You should strive to have sinews of steel and a heart full of compassion.

First of all, be compassionate to your own self. If something makes you want to scream, please do. Scream your heart out. It is not worth killing yourself over an issue which can naturally resolve itself in one blood curdling yell.

If someone or something makes you suffocated, walk out before the life breath is extinguished. Gulp down the oxygen of normalcy before it is too late. Tolerating  anything bad (in any form) can be like inhaling carbon monoxide on a regular basis. It will make you slip into a comatose stage and from there, starts the end of what you truly are.

Will you survive at the end of it all? Oh yes! And shall live to tell the tale another day. Surrounded by warm sunshine and a slight breeze; staring at the blue sky and seeing a bird fly.

Because, when you walk away from oppression, you choose freedom. And if the battle is worth it- true, kind and necessary- then you will live to fight another day. With a sword by your side called ‘Self-respect.’

**

 

 

 

 

 

The Master Wit

IMG_1953

The DSC awards for South Asian Literature has announced its long list. My friend K.R.Meera’s book- The Poison of Love- is in the long list of 13 books selected by an eminent jury. I am thrilled that her  amazing talent as a writer has yet again been recognised.( I have lost count of the number of awards she has already won:) I am also happy that my role as a translator has been recognised.

My job takes me to very traumatising places at times. Like a place of suicide. A severed head  and torso- lifeless-of what once was a very brilliant young man. When you stand looking at the gory remains of a human body, you realise yet again the futility of ego. The way death beckons with a loving smile. Love can be poisonous. It can tempt people into twisted ways of paying back. I have experienced it in my own life. Is it love at all?  Isn’t that sort of love rather evil?

Perhaps as Gibran’s Prophet explained: ‘.. For what is evil but good tortured by its own hunger and thirst.Verily when good  is hungry it seeks food even in dark caves and when it thirsts, it drinks even of dead waters…’

I see the ripples of love turned poisonous in both the lifeless body now firmly etched in my memory and in Meera’s iconic novella. Tulsi epitomises the peculiar way women can sometimes love. Men too, for that matter. The theme is universal and yet so enlivened by traditional montages and nuances. The human mind is the greatest mystery ever created by The Lord.

I think the Lord has a taste for black humour at times.He has taught me once again that He is the master wit of them all.

**