താവോ തേ ചിങ് (Verse 28-30)

frost

28

യാങ്, എന്തെന്നറിയുക,
യിന്നിനോടൊപ്പം നടക്കുക.
ലോകത്തെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുക.
ലോകത്തെ നീ സ്വീകരിച്ചാൽ
താവോ എന്നും നിന്നോടൊപ്പം.
നീ ഒരു കൊച്ചു കുട്ടിയെപ്പോലെയാകും.
വെളുപ്പ്, എന്തെന്നറിയുക,
കറുപ്പിനോടൊപ്പം ചരിക്കുക.
നിന്റെ മാതൃക ലോകം ദർശിക്കട്ടെ,
താവോ നിന്നിൽ ശക്തി പ്രാപിക്കും-
നിനക്ക് ചെയ്യാൻ കഴിയാത്തതായി
ഒന്നും ഉണ്ടാവില്ല.
വ്യക്തിനിഷ്ഠം, എന്തെന്നറിയുക,
വ്യക്തിതാല്പര്യമില്ലാതെയിരിക്കുക.
ലോകം എങ്ങനെയോ ,
അങ്ങനെ തന്നെ സ്വീകരിക്കുക.
താവോ നിന്നിൽ വിളങ്ങും,
നീ നിന്റെ സ്വത്വത്തിലേയ്ക്ക് മടങ്ങും.
ലോകമുണ്ടായത് ശൂന്യതയിൽ നിന്ന്,
ഉപകരണങ്ങൾ മരത്തടിയിൽ നിന്നും
വാർത്തെടുത്തതുപോലെ.
മാസ്റ്റർ ഉപകരണങ്ങളെ അറിയുന്നു,
പക്ഷെ മരത്തടിയെപ്പോലെ വർത്തിക്കുന്നു.
അപ്രകാരം, എല്ലാം ഉപയോഗ്യയോഗ്യമാക്കുന്നു.

.29

നിനക്ക് ലോകത്തെ നന്നാകണമെന്നുണ്ടോ?
അത് പറ്റുമെന്നു തോന്നുന്നില്ല.
ലോകം പാവനമായതാണ്.
അതിനെ നന്നാക്കാൻ ആവില്ല.
നീ അതുമായി കളിച്ചാൽ
അത് ഉടഞ്ഞു പോകും.
നീ അതിനെ ഉപയോഗിച്ചാൽ
അത് നിനക്ക് നഷ്ടമാവും.
മുന്നിൽ നടക്കാൻ ഒരു സമയം
പിന്നിൽ നടക്കാൻ ഒരു സമയം
ചലിക്കാനായി ഒരു സമയം
വിശ്രമത്തിനായി ഒരു സമയം
ഊർജ്ജസ്വലനാകാൻ ഒരു സമയം
തളർന്നിരിക്കാൻ ഒരു സമയം
സുരക്ഷ തേടാൻ ഒരു സമയം
അപകടം നേരിടാൻ ഒരു സമയം;
മാസ്റ്റർ എല്ലാത്തിനേയും, സമഗ്രമായി വീക്ഷിക്കുന്നു.
ഒന്നിനേയും നിയന്ത്രിക്കാൻ ശ്രമിക്കാറില്ല.
അവർ, എല്ലാത്തിനേയും അവയുടെ വഴിയ്ക്കു വിടുന്നു.
വൃത്തത്തിന്റെ മദ്ധ്യത്തിൽ കുടികൊള്ളുന്നു.

30
താവോയെ പിന്തുടരുന്നവർ
ഭരണത്തിൽ, ശക്തി പ്രദർശനം നടത്തില്ല.
ആയുധങ്ങൾ കൊണ്ട് ജയിക്കാൻ ശ്രമിക്കില്ല.
എല്ലാ ശക്തിക്കും എതിർശക്തിയുണ്ടല്ലോ.
എന്തുദ്ദേശിച്ചാലും ,ഹിംസ
ഹിംസയെ തിരിച്ചടിയായി നേരിടുന്നു.
മാസ്റ്റർ സ്വന്തം കർമ്മം ചെയ്യുന്നു ,
പിന്നെ നിർത്തുന്നു.
പ്രപഞ്ചം അനിയന്ത്രിതമാണെന്ന്
അവർ തിരിച്ചറിയുന്നു.
കാര്യങ്ങളെ, സ്വന്തം ചൊൽപ്പിടിക്കുള്ളിൽ
ആക്കുവാനുള്ള ശ്രമം താവോയ്ക്കു വിരുദ്ധം.
സ്വയം വിശ്വാസമുള്ളതിനാൽ , മാസ്റ്റർ,
അന്യരെ വിശ്വസിപ്പിക്കാൻ ഒരുമ്പെടുന്നില്ല.
സ്വയം സംതൃപ്തയായതിനാൽ, മാസ്റ്റർ,
അന്യരുടെ അംഗീകാരം തേടുന്നില്ല.
സ്വയം സ്വീകരിക്കുന്നതിനാൽ
ലോകം മുഴുവൻ അവരെ സ്വീകരിക്കുന്നു.

**

Notes:

(Verse 29 of Tao Te Ching might bring to mind the great lines from the Holy Bible.

Ecclesiastes 3: 1-8

For everything there is a season, and a time for every matter under heaven:

a time to be born, and a time to die;

a time to plant, and a time to pluck up what is planted;

a time to kill, and a time to heal;

a time to break down, and a time to build up;

a time to weep, and a time to laugh;

a time to mourn, and a time to dance;

a time to cast away stones, and a time to gather stones together;

a time to embrace, and a time to refrain from embracing;

a time to seek, and a time to lose;

a time to keep, and a time to throw away;

a time to tear, and a time to sew;

a time to keep silence, and a time to speak;

a time to love, and a time to hate;

a time for war, and a time for peace.’

***

The last line of the Verse 29, also brings to mind the famous lines by Robert Frost:

‘We dance round in a ring and suppose,

But the Secret sits in the middle and knows.’

***

 

 

വെറുപ്പിന്റെ ലഹരി

IMG_2578

നമ്മുടെ വീട്ടിൽ കതകില്ല എന്ന് കരുതുക. ആർക്കും എപ്പോഴും കടന്നു വരാം, എവിടെയും പ്രവേശിക്കാം, എന്തും ചെയ്യാം, എന്ന് വയ്ക്കുക. നമുക്ക് സുരക്ഷിതത്വം തോന്നുമോ?

‘sacred’ അല്ലെങ്കിൽ പരിപാവനമായ എന്തോ ഒന്ന്, എല്ലാവരുടേയും ജീവിതത്തിൽ കാണുമല്ലോ. പെട്ടെന്നൊരു നാൾ, ഒരു ആൾകൂട്ടം വീട്ടിൽ വേട്ടയാടാനായി എത്തുന്നു. പാവനമായി നാം കരുതുന്ന ആ ചുറ്റുവട്ടത്തെ തകർത്തു ഘോഷിക്കുന്നു! എന്തൊരു പൈശാചികമായ സ്ഥിതി വിശേഷം.

പലപ്പോഴും ടെക്നോളോജിക്കൽ താണ്ഡവങ്ങളിൽ മേല്പറഞ്ഞതു സംഭവിക്കുന്നു. അതിരുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ, കടന്നു കയറ്റം പതിവാണല്ലോ. റോബർട്ട് ഫ്രോസ്റ് തന്റെ ‘Mending Wall’ എന്ന കവിതയിൽ കുറിച്ചത് ഓർമ്മിക്കുമല്ലോ.

‘ Something there is that doesn’t love a wall,

That wants it down…’

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നതാണു നാട്ടു വ്യവസ്ഥ എന്നിരിക്കെ, പല സംവാദങ്ങളും, പല അതിരുകളും വിട്ടു, കൊടും വിഷവും, പകയും പുറത്തു വിടുന്ന പാതാള കിണറുകളാകുന്നു. തനിച്ചിരുന്നു പുസ്‌തകം വായിക്കുന്ന വ്യക്ത്തി, ഇഷ്ടപ്പെട്ട ഒരു വരിയെ പ്രകീർത്തിച്ചാൽ, അതിനെ പരിഹസിച്ചു രസിക്കുന്ന ഒരു രോഗഗ്രസിതമായ  മനോഭാവം ചുറ്റിലും. പ്രേരണാദായി എന്ന് ഒരാൾ കരുതുന്ന വ്യക്‌തിയെ പത്തു പേര് കൂടി ചേർന്ന് അപഹസിച്ചു പരുക്കേൽപ്പിക്കുന്നു.

ഭയത്തോടെ മാത്രം ചുറ്റും നോക്കേണ്ട അവസ്ഥ ടെക്നോളജി ആണോ അതോ നമ്മളാണോ ഉണ്ടാക്കിയത് ?

ഒരാൾക്ക് അമൃതായതു മറ്റൊരാൾക്ക് വിഷമാകാം എന്ന് പല മനുഷ്യ സംസ്കാരങ്ങളിലും അറിയുന്ന സത്യമാണ്. എങ്കിലും, കൂട്ടം ചേർന്ന് നശിപ്പിക്കുന്ന ഒരു mob psychology ഇൽ സ്വയം മറന്നു വിളയാടി, anonymous ആയി നിന്ന് എന്തും ചെയ്യാം, പറയാം എന്ന ധാർഷ്ട്യം, പല നിയമങ്ങൾക്കും വിരുദ്ധമാണ്.

വളരെ ശക്‌തമായ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളും, ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ procedure കോഡ് തുടങ്ങിയവയും പിന്നിൽ വരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അജ്ഞാതരായ കുറ്റവാളികൾ എന്ന് രേഖപ്പെടുത്തിയ FIR, പോലീസ് അന്വേഷണങ്ങളിൽ മാറുകയും, കുറ്റം ചെയ്‌ത വ്യക്തികളായി പരിണമിക്കുകയും ചെയ്യുന്നു. അപ്പോൾ അയ്യോ ഞാൻ ഒരു രസത്തിനു, ഒന്നും അറിയാതെ വെറുതെ കമന്റ് ഇട്ടതാണെന്നു പറഞ്ഞിട്ട് കാര്യമില്ല. ജീവിതകാലം മുഴുവനും ബാക് ഗ്രൗണ്ട് വെരിഫിക്കേഷനിൽ തെളിഞ്ഞു കിടക്കും ആ ചരിത്രം. പിന്നെ ഒരു ജോലിക്കോ, പാസ്സ്പോർട്ടിനോ, character സെർട്ടിഫിക്കറ്റിനോ ശ്രമിക്കുമ്പോൾ, അതിന്റെ ശക്തി മനസ്സിലാകും. ഒരു നിമിഷത്തെ ദുഷ്ടത, ജീവിതാന്ത്യം വരെ യക്ഷി മാതിരി പുറകെ നടക്കുന്ന കാഴ്ച്ച പല കേസുകളിലും കണ്ടിട്ടുണ്ട്.

ഇരട്ട തലയാണ് ആ മൂർച്ചയുള്ള ആയുധത്തിന് : ചീപ്പ് പോപ്പുലാരിറ്റി. പലപ്പോഴും, അറിവില്ലായ്മ കാരണം, കൈ മുറിയുന്നു, കാലക്രമേണ സെപ്റ്റിക് ആവുന്നു.

**

And Miles To Go…

http://www.livemint.com/Leisure/9dyR9hntWhTRqu7AgqDipK/So-what-if-they-didnt-win-the-Booker.html

‘So what if they didn’t win the Booker?’ Article in Livemint on some of the best books out there.

Yayyyyy! K. R Meera’s ‘The Poison of Love’ is featured in that list.

DSC South Asian Literature longlist, Bangalore Lit Fest- Atta Galatta short list…

Yours Truly celebrates as the translator.

God works in miraculous ways!

**