മറ്റൊരാളുടെ ചോറ്

god's house

കേരളത്തിൽ ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ ഇന്നാട്ടുകാരാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി ‘കോർഡിനേഷൻ’ ഡ്യൂട്ടി എന്റെ ടീം ചെയ്യുന്നു. വളരെ നല്ല മനസ്സുകളുള്ള കേരളത്തിലെ ഭരണ-പോലീസ് കൂട്ടായ്മ ഞങ്ങൾക്ക് എപ്പോഴും ഉത്തരം നൽകുന്നു; ഞങ്ങളുടെ നാട്ടുകാരെ കരുതലോടെ നോക്കുന്നു.

ഇത്തരം അനുഭവങ്ങൾ മനസ്സിനെ വേറൊരു നിലയിലേയ്ക്ക് കൊണ്ടെത്തിക്കുന്നു.
അന്നം, വീട്, നാട്, അമ്മയും, അച്ഛനും, കൂടപ്പിറപ്പുകൾ, വിളഞ്ഞു കിടക്കുന്ന പാടങ്ങൾ , പട്ടിണി, മരുന്ന് , ഏകാന്തത, അനിശ്ചിതാവസ്ഥ…ഇതെല്ലം കേട്ട കഥകളാണ്…

പൈസയില്ല, തിരിച്ചു വരാൻ നിവൃത്തിയില്ല,സ്വന്തമായി ആഹാരം ഉണ്ടാക്കാൻ പാടുപെടുന്നു….. അവർക്ക് അവരുടെ ഉരുളക്കിഴങ്ങും ഗോതമ്പു റൊട്ടിയും നമ്മുടെ  ചോറും   കറിയും പോലെ പ്രിയം.

‘മറ്റൊരുവന്റെ ചോറിൽ കല്ലിടുക’ എന്നും മറ്റും ചൊല്ലുകളുണ്ടല്ലോ. വേറൊരാളുടെ ജീവനയാപനത്തിൽ പ്രതിബന്ധം സൃഷ്ടിക്കുക എന്നാണർത്ഥം.

***

പട്ടിണിയും പരിവട്ടവും മൂലം ദൂരെ ദേശങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നവരാണ്. ‘ബിരിയാണി’ എന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറു കഥ പ്രസിദ്ധമാണല്ലോ. സത്യാവസ്ഥയിൽ നിന്നും വേറിട്ടതല്ല.

‘മുശാഹർ ‘ എന്ന ഒരു ജനതയുണ്ട് …എലി പിടിത്തക്കാരാണ്..എലിയെ തിന്നുമായിരുന്നു, പട്ടിണി കാരണം, പണ്ടൊക്കെ…ഇപ്പോഴും വിശപ്പിന്റെ ഭീകരത അടുത്തറിയുന്ന (‘ഒട്ടർ’ എന്നും മറ്റും നാട്ടിൽ വിശേഷിക്കപ്പെടുന്ന) നൊമാഡിക് കൂട്ടർ…അവർക്കു ആയിരം രൂപ എന്ന് വയ്ച്ചാൽ ഒരു നിധി കിട്ടിയത് പോലെയാണ്..

ചോറിന്റെ വില അറിയാവുന്ന നല്ല മനുഷ്യരിൽ ചിലർ, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇരുന്നു, നൂറ്റിയന്പതോളം മുശാഹർ കുടുംബങ്ങൾക്ക് ഒന്നിന് ആയിരം എന്ന രീതിയിൽ സഹായിച്ചു…ഗ്രാമങ്ങളിൽ, സഹായം ലഭിച്ച സ്ത്രീകൾ , കൈയുയർത്തി അനുഗ്രഹിച്ചു കൊണ്ട്, അവരുടെ നാടൻ ഭാഷയിൽ നന്ദി പറഞ്ഞപ്പോൾ, അനുഗ്രഹങ്ങൾ വർഷിച്ചപ്പോൾ, വീഡിയോ രൂപത്തിൽ അത് Action Aid പകർത്തി അഭ്യുദയകാംഷികൾക്കെത്തിച്ചു.
മൊബൈലിൽ കണ്ടു, ‘കണ്ണ് നിറഞ്ഞു’ എന്ന് പലരും പറഞ്ഞു…

നമുക്ക് ആയിരം രൂപ എന്താണ്? ഒരു ഇന്റർനെറ്റ് റീചാർജ് , അല്ലെങ്കിൽ ഒരു മുന്തിയ റെസ്റ്റാറ്റാന്റിൽ രണ്ടു കാപ്പി…അവർക്കോ? ജീവൻ തന്നെ തിരിച്ചു കിട്ടുന്നു ..അതിൽ നിന്നും റേഷൻ മേടിക്കുന്നു, മരുന്ന് മേടിക്കുന്നു, വലിയൊരു കൈത്താങ്ങാണ്.

**
പലപ്പോഴും നാം ഉയരത്തിലോട്ടു നോക്കുന്നു…അപ്പോൾ നാം ആരുമല്ല എന്ന ചിന്ത വരുന്നു…നമ്മളെകാൾ സുഖസൗകര്യങ്ങൾ ഉള്ളവർ , സൗന്ദര്യമുള്ളവർ, നിലയും വിലയും ഉള്ളവർ, വലിയ വീടുകൾ ഉള്ളവർ…
പക്ഷെ , ഒരു നിമിഷം നാം താഴോട്ട് നോക്കിയാൽ, ഈശ്വരൻ നമ്മെ എങ്ങനെ നെഞ്ചോടുചേർത്ത് പിടിച്ചിരിക്കുന്നു എന്ന് രണ്ടു കൈയും കൂപ്പി പോകും !

എത്രയോ മനുഷ്യ ജീവികൾ, പക്ഷി മൃഗാദികൾ സങ്കട കടലിൽ ഉഴലുന്നു. നിങ്ങൾക്ക് ചെയ്യാൻ ഏറെയുണ്ട്…മനസ്സുണ്ടോ എന്ന് മാത്രം ചോദിച്ചാൽ മതി.

ഒരു പിടി ചോറ്…അല്ല, ഗോതമ്പു റൊട്ടി … ചിലർക്ക് അതിൽ ദൈവത്തെ കാണാനാവും.

താവോ തേ ചിങ് (Verses 14-17)

tzuquote

14

നോക്കിയാൽ, കാണില്ല
കാതോർത്താൽ, കേൾക്കില്ല
എത്തിപ്പിടിച്ചാൽ, കിട്ടില്ല.
മുകളിൽ പ്രകാശമയമല്ല,
താഴെ അന്ധകാരമല്ല.
ഇടമുറിയാത്തത്,നാമമില്ലാത്തത്
ശൂന്യതയിലോട്ടു തിരികെ പോകുന്നത്.
എല്ലാ രൂപങ്ങളും ഉൾകൊള്ളുന്ന രൂപം,
ഒരു പ്രതിഫലനവുമില്ലാത്ത  പ്രതിഫലനം.
ബഹളമില്ലാത്തത്, ഉൾക്കൊള്ളാനാവാത്തത്.
അടുത്തേയ്ക്കു ചെന്നാൽ, തുടക്കമില്ല.
പിന്തുടർന്നാൽ, ഒടുക്കമില്ല.
അറിയാൻ പറ്റാത്തത്, പക്ഷെ നിനക്ക് സ്വായത്തമാക്കാവുന്നത്:
സ്വന്തം ജീവിതത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നാൽ.
നീ വന്നത് എവിടെ നിന്നാണെന്ന് ഓർക്കുക:
അതാണ്  എല്ലാ അറിവിന്റെയും കാതൽ.

15

കാലാകാലങ്ങളിലുള്ള മാസ്റ്റർമാർ,
ആഴവും, എളിമയുമുള്ളവർ.
അവരുടെ അറിവിന് അളവുകോലുകളില്ല.
അത് വർണ്ണിക്കുക സംഭവമല്ല.
അവരുടെ രൂപങ്ങളെക്കുറിച്ചു പറയാം:
മഞ്ഞുകട്ട നിറഞ്ഞ നദിയിലൂടെ നടക്കുന്നവരെപ്പോലെ
സൂക്ഷ്മതയുള്ളവർ;
ശത്രുരാജ്യത്തിൽപ്പെട്ട യോദ്ധാവിനെപ്പോലെ
ജാഗ്രതയുള്ളവർ ;
അതിഥിയെപ്പോലെ വിനയമുള്ളവർ
ഉരുകുന്ന മഞ്ഞുപ്പോലെ ഒഴുകുന്നവർ
ഒരു തടിക്കഷ്ണത്തെപ്പോലെ മാറ്റങ്ങൾക്കു വഴങ്ങുന്നവർ
ഒരു താഴ്വാരത്തെപ്പോലെ നിറഞ്ഞു സ്വീകരിക്കുന്നവർ.
ശുദ്ധമായ ജലം പോലെ തെളിഞ്ഞവർ.
നിന്റെ ജീവിതത്തിലെ കലക്ക-മണ്ണ്
താനേ തെളിയുന്നത് വരെ കാക്കാൻ ക്ഷമയുണ്ടോ?
സത്യമായ പ്രവൃത്തി, സ്വയം ഉണരുന്നത് വരെ
മനസ്സടക്കത്തോടെ ഇരിക്കാൻ ആകുമോ?
മാസ്റ്റർ സ്വന്തം പൂർണത തേടുന്നില്ല.
ഒന്നും തേടാതെ, ഒന്നും പ്രതീക്ഷിക്കാതെ
അവർ നിലകൊള്ളുന്നു, അങ്ങനെ
എല്ലാത്തിനേയും സ്വീകരിക്കുന്നു.

16

മനസ്സിനെ ചിന്തകളിൽ മുക്തമാക്കുക,
നിന്റെ ഹൃദയം ശാന്തമായിരിക്കട്ടെ.
ജീവജാലങ്ങളുടെ പ്രക്ഷുബ്ധത കാണുക,
അവയുടെ മടക്കത്തെപ്പറ്റി ഓർക്കുക.
പ്രപഞ്ചത്തിലെ ഓരോ വേറിട്ട ജീവനും
തിരിച്ചു പോകുന്നത് ഒരേ ഉറവയിലോട്ടാണ്.
ആ മടക്കം, ശാന്തമുഗ്ദ്ധം.
ഉറവിടത്തെപ്പറ്റി ഉൾകാഴ്ചയില്ലെങ്ങിൽ,
ബഹളങ്ങളിൽ തപ്പിയും തടഞ്ഞും വലയും.
നീ വരുന്നത് എവിടെ നിന്ന് എന്ന് തിരിച്ചറിയുമ്പോൾ
സ്വാഭാവികമായി നീ സഹനശീലനാകുന്നു,
നിസ്സംഗനാകുന്നു, ഉള്ളിൽ ചിരിപ്പൊട്ടുന്നു;
ഒരു മുത്തശ്ശിയെപ്പോലെ സഹാനുഭൂതി തോന്നുന്നു
ഒരു രാജാവിനെപ്പോലെ പ്രതാപിയാകുന്നു.
താവോയുടെ മാസ്മരികതയിൽ മുങ്ങുമ്പോൾ,
ജീവിതം കൊണ്ടുത്തരുന്നതൊക്കെ നേരിടാം,
മരണം വരുമ്പോൾ, നീ എപ്പോഴേ തയ്യാർ.

17

മാസ്റ്റർ ഭരിക്കുമ്പോൾ , അങ്ങനെയൊരാൾ
ഉണ്ടെന്നുപോലും ആൾക്കാർക്ക് തോന്നുകയില്ല.
അടുത്ത ശ്രേണിയിൽ ഉള്ളയാൾ
ജനങ്ങളാൽ സ്നേഹിക്കപ്പെടുന്നവനാകുന്നു.
അടുത്ത്, ജനം ഭയക്കുന്നയാൾ.
ഏറ്റവും അസഹനീയം, വെറുക്കപ്പെട്ടയാളുടെ ഭരണം.
നിങ്ങൾ ജനങ്ങളെ വിശ്വസിക്കുന്നില്ലെങ്കിൽ
അവർ വിശ്വാസത്തിന് പാത്രങ്ങളാകാതെയാകും.
മാസ്റ്റർ സംസാരിക്കില്ല, പ്രവർത്തിക്കുകയേയുള്ളൂ .
ആ ജോലി തീർന്നു കഴിയുമ്പോൾ
കാണുന്നവർ പറയും :
‘എത്ര മനോഹരം! നാം തന്നെ നേടിയതാണ് ഇതൊക്കെ!’

താവോ തേ ചിങ് : Tao Te Ching (Verses 4-8)

laotzu

4

താവോ ഒരു കിണർ പോലെയാണ്:
എല്ലാവരും ഉപയോഗിക്കുന്നത്, എന്നാൽ
ഒരിക്കലും കുടിച്ചുത്തീർക്കാനാവാത്തത്.
അനന്തമായ ശൂന്യത,
അനന്തമായ സാദ്ധ്യതകൾ നിറഞ്ഞത്.
ഒളിഞ്ഞിരിക്കുന്നു, എന്നാൽ
എപ്പോഴും നിറഞ്ഞു നിൽക്കുന്നത്.
ആരാണതിന് ജന്മം നൽകിയത് എന്നറിയില്ല.
ദൈവത്തെക്കാൾ പ്രായമുണ്ടതിന്

5

താവോ ഒന്നിന്റേയും പക്ഷത്തല്ല
നന്മയ്ക്കും തിന്മയ്ക്കും ജന്മം കൊടുക്കുന്നത് അതാണ്.
മാസ്റ്റർ ഒന്നിന്റേയും പക്ഷത്തല്ല;
അവർ ശുദ്ധരേയും ദുഷ്ടരേയും ഒരു പോലെ സ്വീകരിക്കുന്നു.
തീയ്യിനെ ശക്തമാക്കാൻ ഉപയോഗിക്കുന്ന വായ്ക്കുഴൽ പോലെയാണത് :
ഒഴിഞ്ഞതെങ്കിലും അനന്തമായ ശക്തിയുള്ളത്.
കൂടുതൽ ഉപയോഗിക്കുമ്പോൾ കൂടുതൽ തരുന്നത്
കൂടുതൽ സംസാരിക്കുമ്പോൾ കുറച്ചു മനസ്സിലാവുന്നത്
മദ്ധ്യത്തെ മുറുക്കെ പിടിച്ചു കൊള്ളുക.

6
താവോ: മഹതിയായ മാതാവ്
ഒഴിഞ്ഞത് എങ്കിലും നിറ വറ്റാത്തത്
അനന്തമായ പ്രപഞ്ചങ്ങൾക്കു ജനനി
എപ്പോഴും നിന്റെയുള്ളിൽ കുടികൊള്ളുന്നത്
നീ ആഗ്രഹിക്കുന്ന രീതിയിൽ അതിനെ ഉപയോഗിക്കാം.

7

താവോ അനന്തവും ശാശ്വതവുമാണ്.
എന്ത് കൊണ്ട് ശാശ്വതം?
അതിനു ജന്മമില്ല
അത് കൊണ്ട് മരണവുമില്ല.
എന്ത് കൊണ്ട് അനന്തം?
അതിന് തന്റേതായ ആഗ്രഹങ്ങളില്ല
അത് മറ്റുള്ളവയ്ക്കു വേണ്ടി നിലനിൽക്കുന്നു.
മാസ്റ്റർ പിന്നിൽ നില്കുന്നു,
അതിനാൽ എപ്പോഴും മുന്നിലാവുന്നു.
സകലതിൽ നിന്നും വിട്ടു നില്കുന്നു,
അതിനാൽ സകലത്തിന്റെയും കൂടെയുണ്ട് .
ഒന്നിനോടും ഒട്ടിപ്പിടിക്കലില്ല ;
ആയതിനാൽ സകല പൂർണതയും തികഞ്ഞത്.

8

പരമോന്നതമായ നന്മ ജലം പോലെയാണ്:
ശ്രമിക്കാതെ തന്നെ എല്ലാത്തിനെയും വളർത്തുന്നു.
ആളുകൾ തിരസ്കരിക്കുന്ന താഴ്ന്ന നിലങ്ങളിൽ തൃപ്തം;
അത് താവോയെ പോലെ തന്നെ.
മണ്ണിനോട് ചേർന്ന വീട് നന്ന്
ചിന്തയിൽ ലാളിത്യം നന്ന്
പ്രശ്നപരിഹാരത്തിൽ, നിഷ്പക്ഷതയും ഹൃദയവിശാലതയും നന്ന്;
ഭരിക്കുമ്പോൾ, നിയന്ത്രിക്കാൻ ശ്രമം വേണ്ട
കുടുംബ ജീവിതത്തിൽ പൂർണമായ സാന്നിധ്യം കാമ്യം ;
നീ, നീയായിരിക്കുന്നതിൽ സംതൃപ്തനെങ്കിൽ
മറ്റുള്ളവരുമായി താരതമ്യമോ, മത്സരമോ ഇല്ലയെങ്കിൽ
ഏവരും നിന്നെ ബഹുമാനിക്കും.

***

താവോ തേ ചിങ് : പ്രകാശത്തിന്റെ വഴി ( Tao Te Ching : Verses 1-3)

tao 1

ലാവോ സൂവിന്റെ ‘Tao Te Ching’, ലോകത്തിൽ എക്കാലവും ആദരിക്കപ്പെട്ട ശ്രേഷ്ഠ പുസ്‌തകങ്ങളിൽ ഒന്നാണല്ലോ. ക്രിസ്തുവിന്റെ ജനനത്തിനും ആറു ശതങ്ങൾ മുൻപ് എഴുതപ്പെട്ട ഈ കൃതി ‘ ഉത്കൃഷ്ടമായ വഴി’ കാണിച്ചു തരുന്നു. 81 ശ്ലോകങ്ങൾ; ലാളിത്യമുള്ള പദാവലി.
പല പണ്ഡിതരും മൊഴിമാറ്റം ചെയ്ത ഈ നിധി, Wayne Dyer എന്ന പ്രഭാഷകനിലൂടെ സാധാരണ ജനങ്ങളിൽ എത്തി ചേരാൻ ഇടവന്നു. Stephen Mitchell-ഇന്റെ വിവർത്തനമാണ് Dyer അവലംബിച്ചത്.

ആംഗലേയത്തിലോട്ടുള്ള ഒന്ന് രണ്ടു വിവർത്തനങ്ങൾ വായിച്ചതിനു ശേഷം Mitchell-ഇന്റെ ഭാഷാന്തരം തന്നെയാണ് മനസ്സിലാക്കാൻ എളുപ്പം എന്ന നിഗമനത്തിലാണ് ഞാൻ എത്തി ചേർന്നത്. ശ്രീമതി അഷിത ഈ കൃതി മലയാളത്തിലോട്ടു തർജ്ജമ ചെയ്തതായ് അറിയാം.

‘അണ്ണാരക്കണ്ണനും തന്നാലാവത്’ എന്ന് പറഞ്ഞത് പോലെ ഒരു ചെറിയ ശ്രമം : തെറ്റ്-കുറ്റങ്ങൾ ക്ഷമിക്കുമല്ലോ!

Note :
1. Master -ഇവിടെ ഗുരു /യജമാനൻ തുടങ്ങിയ പദങ്ങൾ ചേരുന്നതായി തോന്നിയില്ല. വിദ്യയിൽ അഗ്രഗണ്യ/അഗ്രഗണ്യൻ ആകയാൽ എത്തി ചേർന്ന പദവി. മാസ്റ്റർ എന്ന് തന്നെ ഉപയോഗിക്കുന്നു.
2. കൂടുതൽ സ്ഥലത്തും വിശേഷിപ്പിക്കുന്നത് ‘She’ എന്നാണ്. Yin /Yang പരമ്പരകളിൽ സ്ത്രീത്വത്തിന്‌ /feminine elements ന് പ്രാതിനിധ്യം നൽകിയ മൂല-വിവർത്തനമാണ് ആധാരം. ‘അവർ’ എന്ന വാക്ക് പ്രയോഗിക്കുന്നു.

 

***
1
നിർവചിക്കാനാവുന്ന താവോ
ശാശ്വതമായ താവോയല്ല.
പറയാനാവുന്ന നാമം, അനശ്വരമായ നാമമല്ല.
അനിർവചനീയമാണ് ശാശ്വതമായ യാഥാർഥ്യം.
സൂക്ഷ്മമായ വസ്തുക്കളുടെ ഉത്പത്തി നാമത്തിലാണല്ലോ.
ആശകളിൽ നിന്നും  മുക്തരാവുമ്പോൾ നിഗൂഢതയുടെ പൊരുൾ മനസ്സിലാകും.
ആശകളിൽപ്പെട്ടു കിടക്കുമ്പോൾ അവതാരങ്ങൾ മാത്രമേ ദൃഷ്ടിഗോചരമാവൂ.
എന്നിരിക്കിലും,നിഗൂഢതയും, അവതാരങ്ങളും ഉത്ഭവിക്കുന്നത് ഒരേ ഉറവിടത്തിൽ നിന്നാണ്.
ഇതിനെ ഇരുട്ട് എന്ന് വിളിക്കാം. ഇരുട്ടിനുള്ളിലെ ഇരുട്ടാണത്. എല്ലാ തെളിച്ചത്തിന്റേയും പാത.

2
മനുഷ്യർ ചില വസ്തുക്കളെ സുന്ദരമെന്നു കരുതുന്നു,
മറ്റു ചിലത് വികൃതമായി തോന്നിയേക്കാം.
മനുഷ്യർ ചില കാര്യങ്ങളെ നല്ലതായി കാണുന്നു,
മറ്റു പലതും ചീത്തയായി കണ്ടേയ്ക്കാം.
ഉള്ളതും ഇല്ലാത്തതും അന്യോന്യം സൃഷ്ടിക്കുന്നു.
ബുദ്ധിമുട്ടും ലാഘവവും തമ്മിൽ തമ്മിൽ താങ്ങായി നില്കുന്നു.
ദീർഘവും ഹൃസ്വവും അന്യോന്യം നിർവചിക്കുന്നു.
പൊക്കവും താഴ്ചയും തമ്മിൽ തമ്മിൽ ആധാരപ്പെട്ടിരിക്കുന്നു.
മുൻപും പിൻപും തമ്മിൽ തമ്മിൽ പിന്തുടരുന്നു.
ആയതിനാൽ, മാസ്‌റ്റർ ഒന്നും ചെയ്യാതെ തന്നെ എല്ലാം ചെയ്യുന്നു.
ഒന്നും പറയാതെ തന്നെ എല്ലാം പഠിപ്പിക്കുന്നു.
പലതും കടന്നു വരുന്നു, അവർ അവയെ അനുവദിക്കുന്നു.
പലതും കടന്നു പോകുന്നു, അവർ അവയെ അനുവദിക്കുന്നു.
അവർക്ക് എല്ലാമുണ്ട് , പക്ഷെ ഒന്നിനെയും സ്വന്തമാക്കുന്നില്ല.
പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു, പക്ഷെ ഒന്നും പ്രതീക്ഷിക്കുന്നില്ല.
സ്വന്തം കർമ്മം നിർവഹിച്ചതിന് ശേഷം അതിനെ കുറിച്ച് മറക്കുന്നു.
അത് കൊണ്ട്, അത് എന്നന്നേയ്ക്കുമായി നിലനിൽക്കുന്നു.

3

മഹത് വ്യക്തികളെ ഒട്ടേറെ പ്രകീർത്തിച്ചാൽ
ആളുകൾക്ക് അധികാരമില്ലാതാവും.
വസ്തുക്കളെ കൂടുതൽ നെഞ്ചോടു ചേർത്താൽ
ആളുകൾ അവ മോഷ്ടിക്കുവാൻ തുടങ്ങും.
മാസ്റ്റർ നേതൃത്വം കൊടുക്കുന്നത്
ജനമനസ്സുകളെ വസ്തുക്കളിൽ നിന്നും വിടുതൽ ചെയ്താണ്.
അവരുടെ ഉള്ളിന്റെ ഉള്ളാകെ നിറച്ചുകൊണ്ടാണ്,
അധികാര മോഹങ്ങൾ ദുർബലമാക്കിയാണ്;
മനഃശക്തി സശക്‌തമാക്കിയാണ്.
ആഗ്രഹങ്ങൾ നഷ്ടപ്പെടാൻ, അറിയുന്നതൊക്കെ നഷ്ടപ്പെടാൻ
മാസ്റ്റർ സഹായിക്കുന്നു.
അങ്ങനെ, എല്ലാം അറിയാമെന്നു ധരിക്കുന്നവരിൽ അസ്വസ്ഥത നിറയ്ക്കുന്നു.
ഒന്നും ചെയ്യാത്ത സ്ഥിതി പരിശീലിക്കുക
അപ്പോൾ എല്ലാം അതാതിന്റെ സ്ഥാനങ്ങളിൽ വന്നു ചേരും.

***

റൂമിയുടെ കവിതകൾ

anemone

റൂമിയുടെ കവിതകൾ: ചില സ്വതന്ത്ര വിവർത്തനങ്ങൾ
( കടപ്പാട്‌ : റൂമിയുടെ ആത്മാവ് – കോൾമാൻ ബാർക്സ്

The Soul of Rumi : A new collection of ecstatic poems by Coleman Barks, 2001 )

1 .ഈ ഉടഞ്ഞ അടുക്കള പാത്രം

നീ നിന്റേതെന്നു കരുതുന്നതിൽ നിന്നും
ആ സുഹൃത്ത്‌ വലിച്ചു മാറ്റുന്നു,

അത് നിന്റെ മുറിവുണക്കുകയോ ,
കൂടുതൽ ദ്രോഹിക്കുകയോ ചെയ്യില്ല.

ഉറപ്പില്ല, അനിശ്ചിതമല്ല , അത് നിന്നെ മുൻപോട്ടു നടത്തുന്നു.
രാത്രിയിലെടുത്ത തീരുമാനങ്ങൾ, പകൽ  വിചിത്രമായി കരുതപ്പെടാം

നീ ഉറങ്ങുമ്പോൾ എവിടെയാണ് ? ഒരു മായാവി
കട്ടിലിന്റെ തലയ്ക്കൽ ഒളിച്ചിരിക്കുന്നുവോ ?

താഴ്വാരത്തിൽ ശാന്തി ലഭിക്കാതെ നീ
സമുദ്രം തേടി പോകുന്നു .

പിന്നെ പ്രകാശത്തിനെ അഭിമുഖീകരിച്ചു
നീ തീയിൽ ചെന്ന് വീഴുന്നു .

ഈ ഉടഞ്ഞ അടുക്കള പാത്രം ആരാണ്
കുലുക്കുന്നത് ? ആകാശം ഒരു നുകം

നിന്റെ ചുമലിൽ വയ്ച്ചു തരുന്നു , ആയതിനാൽ
മുളക്കമ്പിന് ചുറ്റും കറങ്ങാൻ സാധിക്കുന്നു

പഠിതാക്കളെ പോലെ ഗുരുക്കളും
പ്രതിസന്ധിയിലാണ് . നിന്നെ കൊന്ന സിംഹം

വലിച്ചു കൊണ്ട് പോകണോ അതോ ഇവിടെ വയ്ച്ചു
കടിച്ചു കീറണോ എന്ന് സംശയിക്കുന്നു

ആ ഛിന്നഭിന്നമാക്കൽ ശരിക്കും
നല്ല മുറിവുണക്കൽ കൂടിയാണ്. അത് നിന്നെ

കൂടുതൽ ജീവിപ്പിക്കും. ഒരു സിംഹത്തിന്റെ
ആശ്ലേഷത്തിലാണ് നീ . വാദ്യോപകരണത്തിൽ

വിരലുകൾ സംഗീതത്തിനായി പരതുന്നു . ഒരു
വടക്കുനോക്കി യന്ത്രം അതിന്റെ ലോഹ മുനയിൽ

കറങ്ങുന്നു.ചിലർക്ക് പടച്ചട്ടയോടു പ്രിയം കൂടും
ചിലർക്ക് പട്ടുടുപ്പിനോടും.

എന്നെ പോലെ, ചിലർക്ക്, കവിതയെന്ന
വാക്കുകളുടെ സമുച്ചയത്തിനോട് സ്നേഹം.

2.

നിന്റെ കണ്ണുകൾ ,
റോസാ പൂവോ
നക്ഷത്ര പൂവോ കാണുമ്പോൾ
കറങ്ങുന്ന പ്രപഞ്ചത്തിനെ കണ്ണുനീരിന്റെ
പ്രളയത്തിൽ ആഴ്ത്തുന്നു.

ആയിരം കൊല്ലങ്ങൾ പഴക്കമുള്ള വീഞ്ഞിനും
ഒരു വർഷം പഴക്കമുള്ള പ്രണയത്തിനോളം
ലഹരി വരില്ല.

3.

നിന്റെ മുറിയിൽ, സ്വയം പരിഹാസ്യനായി
പരതി നടക്കുകയല്ലാതെ
പ്രണയിക്കുന്നയാൾ പിന്നെ എന്ത് ചെയ്യാൻ ?

നിന്റെ തലമുടിയിൽ അയാൾ ചുംബിച്ചാൽ
അമ്പരക്കേണ്ടതില്ല .

ഭ്രാന്താലയത്തിൽ , അവർ ചിലപ്പോൾ
ചങ്ങലകളെ രുചിക്കാറുണ്ട്.

The rain speaks a million tongues…

Another book is born…Gratitude to Prof.Veerankutty for allowing me to translate some of his wonderful poems.

IMG_2612

IMG_2610

 

http://www.deshabhimani.com/special/news-23-09-2018/752842

 

Visitor

1. Less

Bad words, bad man

Bad tears?

Trying to get at your jugular

Stop you from breathing, creating!

Why give a bad word, a bad man

Such importance?

(Tears should spring from joy, by the way !)

I have found the antidote!

Good words, good man,

Good, wholesome laughter!

So I have removed ‘fear’ from my lexicon

And instead added a word with ‘less’ in it:

Fearless.

Great, isn’t it?

What less of a bad thing can do to  one’s life?

**

2.  A Visitor

She told me in my dream that she cared deeply,

That loving soul.

‘Did you feel pain’, I asked.

‘No, I was reading as usual and then a

Strong wind blew…

That is all I know, my dear!’

I heard that bubbling laughter again

That loving, gracious face again.

‘I will give you enough money to bring up

Your children, ‘ she said.

Before I could answer, she took out a blue

Purse, check pattern all over

And started counting coins!

‘To know that you are watching over me

That is all I need,’ I wanted to tell her.

When I woke up, I had a smile

On my face.

Next birth, we will meet again,

Most beloved woman.

 

**

 

 

 

 

 

 

 

 

 

 

 

 

 

 

Empathy and Other Poems: Prof Veeran Kutty ( Translation From Malayalam)

IMG_2139

1. Empathy

Reiterate

A thousand times

The lesson:

‘ You are a stone!’

Make it believe that

It is nothing but a stone.

Keep reminding it about

The agonies endured,

Enroute the way

Of becoming a stone.

Make its innards burn

With the pride of being a stone.

Or else,

If a thirsty young child

Calls out pitifully

‘Water please…’,

It just might forget

That it is  lying beneath a monstrous

Foundation,

And step out.

*

2. After Death

Even after death,

We still grow,

Say the nails.

Just try finishing us off,

Opine the hairs!

All the Teachers

I needed were with me

All the while.

Yet,

I never considered

Bowing before them,

Ever.

*

3. The House of  the Bereaved

The stranger came searching

For the House of the Bereaved.

He turned all the houses

Wherein he stepped,

Into one.

*

4. Being Big

‘ Do come over!’

A small mound of earth

Can welcome an ant,

Encourage it to climb.

An impossibility

For a mountain.

*

5. Butterfly

Hey, butterfly!

Did you find it

Inappropriate

To have rested

On a bedroom wall?

It is duly proper

That you endeavoured

To convert a graveyard

Into a picture gallery.

*

 

 

 

 

 

 

The Smell and Other Poems: Prof Veeran Kutty ( Translation from Malayalam)

IMG_2137

1. Fear

I am afraid of those

Who have woken from their sleep-

Might grab hold of a weapon

In the next second.

You can trust those

Who are asleep.

They will catch hold

Of a weapon

Only in their dreams.

The dead, of course,

Are the very best!

Because

They can no longer

Kill anyone.

*

2. Smell

The day my nose was clogged

I wandered everywhere:

In the sick ward,

Which did not smell of diseases

In the city,

Which did not smell of rot.

In the streets,

Which did not smell of gun powder.

In the crematorium,

Which did not smell of dead bodies.

As I sat reflecting

On the advantages

Of not having my nose function,

My lady friend stopped by,

And handed me a flower.

*

3.  Fly Away

You seem like a bird

Caught unawares

Inside this home!

Are you feeling helpless ?

Flutter your wings!

Make the air trapped inside

The room dance a bit,

And then fly away.

*

4. About the Thread

We speak tonnes about the needle,

Intentionally forgetful of the thread!

Even after the needle passes on

Leaving behind bleeding wounds.

Even when we know the thread stays on,

Holding it all together.

*

5. Shiver

The bow shivers,

After sending the arrow forth!

Perhaps it got  the news

Of the task

The arrow accomplished.

*

6. Embroidery

This beautiful embroidery

Of the bouquet

Holds within

All the pain

Endured by the thread

While crawling through the needle.

*

7. Witness

God!

You really mistrust me,

Don’t you?

Of course that is why

You send along

This shadow

To accompany me.

*

8. Remnant

The page dealt with compassion.

By the light of the page, charmed

By the brightness of the words,

The insect must have meditated.

The next person shall discover

The remnant of an insect

From a closed book.

He shall continue reading-

Charmed

By the light of the page,

By the brightness of the words.

*

9. Solution

Pointing at the bay,

As the parents argued:

‘Sea!’

‘River!’

‘Sea!’

‘River!’

The little child looked

Alternately at both of them

Giggling,

‘Water!’

How easily she mediated a compromise

In that war.

*

10. The Wait

Hey Time, thou great forest!

How many more leaves to drop

From my tree?

Knowing it not,

My mind shivers

In apprehension.

**

 

 

 

 

 

 

 

 

 

 

 

 

 

 

Poems of Passion: Prof Veerankutty (Translation from Malayalam)

IMG_2095

1. Who said so?

Who said that

Humans cannot fly ?

Let them produce

The evidence then,

Of your feet having touched

The ground,

Ever since you fell in love.

**

2. As if unseen

Whatever you are doing-

As if unseen by anyone,

I am cognisant of it all.

My only regret:

I cannot convey it

In a language

Unheard by anyone else.

**

3. Willingness

Anyone could have come,

Instead

You chose to come yourself.

You could have come any day,

But you came today itself.

You need not have come,

Yet you came;

I got to know of it.

The seat before you

By the side of the sea shore,

Shall be bereft of my presence.

Tonight

All alone,

In that silence

Where even a foot step’s echo

Cannot intrude,

I want to reminisce

About

Your willingness

To meet me.

**

4. Unable to hide

How lovely to see your

Land!

I caught sight of a tree

In full bloom

Amidst all that green!

It was unable to hide

The spreading blush-

Like you caught unaware,

In an unexpected kiss.

**

5. Lightning

Your smile struck

Me down,

Just once!

I have died many times

Thence.

**

6.  Futile

Alone,

I climbed a hill

And stared down at the valley.

A  wandering breeze

Sent

By God,

Came by,

And tried to

Skirt around me-

In a futile effort

To compensate

Your absence.

I could not help

Laughing.

**

7. Sticker

Two life- spirits

Unexpectedly

Unite

In any love affair.

They endure

The agonised helplessness

Of being wrenched apart

When they separate.

8. Unique

I am the Fire

You

The  fragrant oil.

In the light cast about

As we

Burn together

God

Completes

A love poem.

**

8. Promise

I shall come seeking you

Forever.

Irrespective

Of the number of times

I am turned back.

I read my own promise-

In the language of the waves.

**

9. Mine

There a few things

Totally belonging to me.

God

Mind

Life

Then you.

(Ah, you mock:

‘Where are these anyway?’)

I have not seen any of those!

We are always busy,

Aren’t we-

Involved deeply

With all that  which remain

Unseen?

10. Who are you?

Who are you?

The one who is willing

To run towards

Someone like me

Who is lazy

To  put a step

Forward?

**