സപ്തപർണിയുടെ മന്ത്രണങ്ങൾ

aulus-gellius-quote-lbj8s0f

സപ്തപർണി എന്ന മരമെടുക്കാം. നമ്മുടെ സ്ലേറ്റും ബ്ലാക്ക് ബോർഡും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരമാണ്. ആയുർവേദത്തിൽ ഉപയോഗിക്കുന്ന പല മരുന്നുകളും ഈ വൃക്ഷത്തിന്റെ സംഭാവനയാണ്.
എന്നാലും, ചിലർ അതിനെ വെറുക്കുന്നു. Devil’s Tree എന്ന് ഭയത്തോടെ വിളിക്കുന്നു. അതിന്റെ ചുവട്ടിൽ അന്തിയുറങ്ങാറില്ല.
അതേ, നമ്മുടെ ‘ഏഴിലം പാല’ തന്നെ. പ്രകീർത്തിക്കപ്പെട്ട യക്ഷിയുടെ വാസസ്ഥലം! മദിപ്പിക്കുന്ന സുഗന്ധം, പക്ഷെ ധൈര്യമുള്ളവർ മാത്രമേ രാത്രിയിൽ അതിന്റെ ചുവട്ടിൽ പോകൂ !

പറഞ്ഞു വന്നത് ദൃഷ്ടികോണുകളെ പറ്റിയാണ്. നാം എന്ത് കാണാൻ ആഗ്രഹിക്കുന്നുവോ, അത് നാം കണ്ടെത്തും. അഴുക്കു മാത്രം കാണുന്നയാൾ ചുറ്റുവട്ടവും ജുഗുപ്സ ഉളവാക്കുന്ന കാഴ്ചകൾ മാത്രം കാണുന്നു. മനസ്സിൽ നന്മ നിറഞ്ഞയാൾ മറ്റുള്ളവരിൽ നന്മ കാണുന്നു.

സമയത്തിന്റെ വിസ്മയങ്ങളെ അപഗ്രഥനം ചെയ്യുന്ന , ആത്മീയത ലാളിത്യത്തോടെ പറഞ്ഞു പോകുന്ന ഒരു നോവലിന്റെ പരിഭാഷയിലാണ് ഞാൻ. ‘നോട്ടത്തിന്റെ പിശക്’ ചെറു ചിരിയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരൻ, ബൈബിളിലെ പല സുന്ദരസന്ദർഭങ്ങൾ വായിക്കാൻ അവസരം തന്നിരിക്കുന്നു…

ഏഴിലംപാലയെ സപ്‌തപർണിയായി കണ്ടറിയാൻ ഒരു പക്ഷെ നമ്മുടെ വീക്ഷണം മാറ്റിയാൽ മതിയാകും. അരുണ ദ്യുതി ശോഭിപ്പിക്കുന്ന സപ്‌തപർണി…ഭയം തീരെ തോന്നുന്നില്ല.

***

താവോ തേ ചിങ് (Verses 25-27)

25-27

25

പ്രപഞ്ചത്തിന്റെ ഉത്പത്തിക്കും മുൻപ്
അരൂപിയായ, പൂർണതയുള്ള,
ഏതോ ഒന്ന് ഉണ്ടായിരുന്നു.
സൗമ്യം, ശൂന്യം,
ഏകം, അനന്തം,
ശാശ്വതം.
പ്രപഞ്ചത്തിന്റെ അമ്മ.
കൂടുതൽ നല്ല പേരില്ലാത്തതിനാൽ
ഞാൻ താവോയെന്ന് വിളിക്കുന്നു.
എല്ലാത്തിന്റേയും ഉള്ളിലൂടെ ഒഴുകി
തിരിച്ചത് ഉത്ഭവത്തിലെത്തുന്നു.
താവോ മഹത്വമുള്ളതാണ്,
പ്രപഞ്ചം മഹത്വമുള്ളതാണ്.
ഭൂമി മഹത്വമുള്ളതാണ്
മനുഷ്യരാശി മഹത്വമുള്ളതാണ്.
ഇവ നാലും വൻശക്തികളാണ്.
മനുഷ്യൻ ഭൂമിക്കു പുറകിൽ,
ഭൂമി പ്രപഞ്ചത്തിനു പുറകിൽ ,
പ്രപഞ്ചം താവോയ്ക്കു പുറകിൽ,
സഞ്ചരിക്കുന്നു.
താവോ താവോയെ തന്നെ പിന്തുടരുന്നു.

26
ലാഘവത്തിന്റെ വേര് ഭാരം.
ചലനത്തിന്റെ ആധാരം നിശ്ചലം.
അങ്ങനെ, മാസ്റ്റർ വീട് വിടാതെ തന്നെ
ദിവസം മുഴുവൻ സഞ്ചരിക്കുന്നു.
എത്ര സുന്ദരമായ കാഴ്ചയാണെങ്കിലും
അവർ ശാന്തതയോടെ കുടികൊള്ളുന്നു.
ദേശത്തിന്റെ രാജാവ് എന്തിനു വേണ്ടി
വിദൂഷകനെപ്പോലെ ഓടണം?
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയാൽ
നിന്റെ വേരുകൾ തന്നെ നഷ്ടമായേക്കും.
നിന്നെ അസ്വസ്ഥത ബാധിച്ചാൽ ,
നീയാരെന്ന് നീ വിസ്മരിക്കും

27

നല്ല യാത്രക്കാരൻ,
കർക്കശമായ ആസൂത്രണത്തിനു മുതിരില്ല
എത്തിച്ചേരണമെന്ന് നിർബന്ധം പിടിക്കില്ല.
നല്ല കലാകാരൻ,
തന്റെ ഉള്ളിലെ അവബോധത്തെ പിന്തുടരും.
നല്ല ശാസ്ത്രജ്ഞൻ മനസ്സിനെ
മുൻവിധികളിൽ നിന്നും മുക്തമാക്കും.
അപ്രകാരം, മാസ്റ്റർ സകലർക്കും പ്രാപ്യം.
ആരും പുറന്തള്ളപ്പെടില്ല.
എല്ലാ സാഹചര്യങ്ങളെയും ഉപയോഗിക്കുന്നു ,
ഒന്നിനെയും മാസ്റ്റർ കളയുന്നില്ല.
ഇതിനെ പ്രകാശത്തിന്റെ ആവിഷ്കാരം എന്ന് പറയും.
ദുഷ്ടൻ നല്ലവന്റെ അദ്ധ്യാപകനല്ലേ ?
നല്ലവന്റെ ജോലിഭാഗമല്ലേ ദുഷ്ടൻ?
അധ്യാപകനെ ബഹുമാനിക്കാത്തവനും
ജോലിയെ വിലകൊടുക്കാത്തവനും
എത്ര അറിവുള്ളവരെങ്കിലും
തിരിച്ചറിവില്ലാത്തവർ.
ഇതാണ് വലിയ രഹസ്യം.

 

താവോ തേ ചിങ് : Tao Te Ching (Verses 9-13)

lao tzu2

9

പാത്രം നിറയുവോളം ഒഴിച്ചുകൊണ്ടിരുന്നാൽ
അത് കവിഞ്ഞൊഴുകും.
വായ്ക്കത്തിയുടെ മൂർച്ച നിരന്തരം കൂട്ടിയാൽ
അത് ഉപയോഗശൂന്യമാകും.
പണവും സുരക്ഷിതത്വവും തേടി പാഞ്ഞാൽ
ഹൃദയം ഒരു മുഷ്ഠിപ്പിടിയിൽ ഒതുങ്ങും.
അന്യരുടെ അംഗീകാരത്തിന് ദാഹിച്ചാൽ
എന്നെന്നേയ്ക്കും അവരുടെ അടിമയാകും.
നിന്റെ ജോലി ചെയ്യുക, പിന്നെ പിൻവാങ്ങുക-
അതാണ് ശാന്തിയിലോട്ടുള്ള ഏക പാത.

10
മനസ്സിനെ, ദേശാടനങ്ങളിൽ നിന്നും തിരികെ
വിളിച്ചു കൊണ്ട് , അതിൻ്റെ മൂലഭാവത്തിൽ നിർത്താമോ?
ശരീരത്തെ , ഒരു നവജാത ശിശുവിനെപ്പോലെ
വഴക്കമുള്ളതായി നിലനിർത്താമോ ?
ഉൾക്കണ്ണിന്റെ വീക്ഷണം ശുദ്ധമാക്കി
പ്രകാശം മാത്രം കാണുമാറാക്കാമോ?
കൂട്ടരെ സ്‌നേഹിച്ചുകൊണ്ട്, നിന്റെ ഇഷ്ടാനിഷ്ടങ്ങൾ
അടിച്ചേൽപ്പിക്കാതെ, നേതൃത്വം നല്കാനാവുമോ?
ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെ
അവയുടെ ഗതിയ്ക് വിട്ട്, അഭിമുഖീകരിക്കാമോ?
സ്വന്തം മനസ്സിൽ നിന്നും പിൻവാങ്ങി, എല്ലാത്തിനേയും
മനസ്സിലാക്കാൻ കഴിയുമോ?
പരമമായ ഗുണം ഇപ്രകാരം:
ജന്മം നൽകുക, വളർത്തുക,
സ്വന്തമാക്കാതെ കൂടെക്കൂട്ടുക
പ്രതീക്ഷകളില്ലാതെ പ്രവർത്തിക്കുക
നിയന്ത്രിക്കാതെ വഴികാട്ടുക.

11
ചക്രമദ്ധ്യത്തിലെ ശൂന്യതയാണ്
വണ്ടി ചലിപ്പിക്കുന്നത്.
ചെളിയെ കുടമാക്കാം; എങ്കിലും
നമുക്ക് വേണ്ടുന്നത് താങ്ങുന്നത്
അതിനുള്ളിലെ ശൂന്യതയാണ്.
മരം വാർത്തു വീടുണ്ടാക്കാം; എങ്കിലും
നാം താമസിക്കുന്നത്,
അതിനുള്ളിലെ ശൂന്യതയിലാണ്.
നമ്മുടെ പ്രവർത്തനം ‘ഉള്ള’വയിലൂടെയാണ്
എന്നാൽ ഉപയോഗിക്കുന്നത്, ‘ഇല്ലാത്ത’വയാണ്.

12
നിറങ്ങൾ കണ്ണുകളെ മഞ്ചിപ്പിക്കുന്നു
ശബ്ദങ്ങൾ കാതടപ്പിക്കുന്നു
രുചികൾ നാവിനെ നിർവീര്യമാക്കുന്നു
ചിന്തകൾ മനസ്സിനെ തളർത്തുന്നു
ആശകൾ ഹൃദയത്തെ കരിയിക്കുന്നു.
മാസ്റ്റർ ലോകത്തെ അവലോകനം ചെയ്യുന്നു;
പക്ഷെ തൻ്റെ ഉൾകാഴ്ചയിൽ വിശ്വസിക്കുന്നു.
സംഭവങ്ങളെ വന്നുപോകാൻ അനുവദിക്കുന്നു.
അവരുടെ ഹൃദയം ആകാശം പോലെ വിശാലമാണ്.

13

ജയം തോൽവിയെപ്പോലെ അപകടകാരിയാണ്;
പ്രതീക്ഷ ഭയത്തെപ്പോലെ പോടുള്ളതാണ്.
ജയം തോൽവിപോലെന്നാൽ ?
ഏണി കയറിയാലും, ഇറങ്ങിയാലും
നിന്റെ കാലുകൾക്ക് ഉറപ്പില്ല.
ഭൂമിയിൽ ഇരുകാലുകളും നാട്ടുമ്പോൾ
നില തെറ്റാതെയിരിക്കും.
പ്രതീക്ഷ ഭയം പോലെന്നാൽ?
പ്രതീക്ഷയും, ഭയവും ഭൂതാവേശങ്ങളാണ്-
‘ഞാൻ’ എന്ന ചിന്തയിൽ നിന്നുണരുന്നവ.
‘ഞാൻ’ എന്നത് പോയാൽ പിന്നെ ഭയമെവിടെ?
കാണുന്നതെല്ലാം ‘ഞാൻ’ തന്നെ.
നിന്നെപ്പോലെ ലോകത്തെയും സ്നേഹിക്കുക
നിന്റെ മുന്നിലുള്ളതിൽ വിശ്വാസമർപ്പിക്കുക.
അപ്പോൾ എല്ലാത്തിനോടും കാരുണ്യമുണ്ടാകും.
***
.

 

താവോ തേ ചിങ് : Tao Te Ching (Verses 4-8)

laotzu

4

താവോ ഒരു കിണർ പോലെയാണ്:
എല്ലാവരും ഉപയോഗിക്കുന്നത്, എന്നാൽ
ഒരിക്കലും കുടിച്ചുത്തീർക്കാനാവാത്തത്.
അനന്തമായ ശൂന്യത,
അനന്തമായ സാദ്ധ്യതകൾ നിറഞ്ഞത്.
ഒളിഞ്ഞിരിക്കുന്നു, എന്നാൽ
എപ്പോഴും നിറഞ്ഞു നിൽക്കുന്നത്.
ആരാണതിന് ജന്മം നൽകിയത് എന്നറിയില്ല.
ദൈവത്തെക്കാൾ പ്രായമുണ്ടതിന്

5

താവോ ഒന്നിന്റേയും പക്ഷത്തല്ല
നന്മയ്ക്കും തിന്മയ്ക്കും ജന്മം കൊടുക്കുന്നത് അതാണ്.
മാസ്റ്റർ ഒന്നിന്റേയും പക്ഷത്തല്ല;
അവർ ശുദ്ധരേയും ദുഷ്ടരേയും ഒരു പോലെ സ്വീകരിക്കുന്നു.
തീയ്യിനെ ശക്തമാക്കാൻ ഉപയോഗിക്കുന്ന വായ്ക്കുഴൽ പോലെയാണത് :
ഒഴിഞ്ഞതെങ്കിലും അനന്തമായ ശക്തിയുള്ളത്.
കൂടുതൽ ഉപയോഗിക്കുമ്പോൾ കൂടുതൽ തരുന്നത്
കൂടുതൽ സംസാരിക്കുമ്പോൾ കുറച്ചു മനസ്സിലാവുന്നത്
മദ്ധ്യത്തെ മുറുക്കെ പിടിച്ചു കൊള്ളുക.

6
താവോ: മഹതിയായ മാതാവ്
ഒഴിഞ്ഞത് എങ്കിലും നിറ വറ്റാത്തത്
അനന്തമായ പ്രപഞ്ചങ്ങൾക്കു ജനനി
എപ്പോഴും നിന്റെയുള്ളിൽ കുടികൊള്ളുന്നത്
നീ ആഗ്രഹിക്കുന്ന രീതിയിൽ അതിനെ ഉപയോഗിക്കാം.

7

താവോ അനന്തവും ശാശ്വതവുമാണ്.
എന്ത് കൊണ്ട് ശാശ്വതം?
അതിനു ജന്മമില്ല
അത് കൊണ്ട് മരണവുമില്ല.
എന്ത് കൊണ്ട് അനന്തം?
അതിന് തന്റേതായ ആഗ്രഹങ്ങളില്ല
അത് മറ്റുള്ളവയ്ക്കു വേണ്ടി നിലനിൽക്കുന്നു.
മാസ്റ്റർ പിന്നിൽ നില്കുന്നു,
അതിനാൽ എപ്പോഴും മുന്നിലാവുന്നു.
സകലതിൽ നിന്നും വിട്ടു നില്കുന്നു,
അതിനാൽ സകലത്തിന്റെയും കൂടെയുണ്ട് .
ഒന്നിനോടും ഒട്ടിപ്പിടിക്കലില്ല ;
ആയതിനാൽ സകല പൂർണതയും തികഞ്ഞത്.

8

പരമോന്നതമായ നന്മ ജലം പോലെയാണ്:
ശ്രമിക്കാതെ തന്നെ എല്ലാത്തിനെയും വളർത്തുന്നു.
ആളുകൾ തിരസ്കരിക്കുന്ന താഴ്ന്ന നിലങ്ങളിൽ തൃപ്തം;
അത് താവോയെ പോലെ തന്നെ.
മണ്ണിനോട് ചേർന്ന വീട് നന്ന്
ചിന്തയിൽ ലാളിത്യം നന്ന്
പ്രശ്നപരിഹാരത്തിൽ, നിഷ്പക്ഷതയും ഹൃദയവിശാലതയും നന്ന്;
ഭരിക്കുമ്പോൾ, നിയന്ത്രിക്കാൻ ശ്രമം വേണ്ട
കുടുംബ ജീവിതത്തിൽ പൂർണമായ സാന്നിധ്യം കാമ്യം ;
നീ, നീയായിരിക്കുന്നതിൽ സംതൃപ്തനെങ്കിൽ
മറ്റുള്ളവരുമായി താരതമ്യമോ, മത്സരമോ ഇല്ലയെങ്കിൽ
ഏവരും നിന്നെ ബഹുമാനിക്കും.

***

താവോ തേ ചിങ് : പ്രകാശത്തിന്റെ വഴി ( Tao Te Ching : Verses 1-3)

tao 1

ലാവോ സൂവിന്റെ ‘Tao Te Ching’, ലോകത്തിൽ എക്കാലവും ആദരിക്കപ്പെട്ട ശ്രേഷ്ഠ പുസ്‌തകങ്ങളിൽ ഒന്നാണല്ലോ. ക്രിസ്തുവിന്റെ ജനനത്തിനും ആറു ശതങ്ങൾ മുൻപ് എഴുതപ്പെട്ട ഈ കൃതി ‘ ഉത്കൃഷ്ടമായ വഴി’ കാണിച്ചു തരുന്നു. 81 ശ്ലോകങ്ങൾ; ലാളിത്യമുള്ള പദാവലി.
പല പണ്ഡിതരും മൊഴിമാറ്റം ചെയ്ത ഈ നിധി, Wayne Dyer എന്ന പ്രഭാഷകനിലൂടെ സാധാരണ ജനങ്ങളിൽ എത്തി ചേരാൻ ഇടവന്നു. Stephen Mitchell-ഇന്റെ വിവർത്തനമാണ് Dyer അവലംബിച്ചത്.

ആംഗലേയത്തിലോട്ടുള്ള ഒന്ന് രണ്ടു വിവർത്തനങ്ങൾ വായിച്ചതിനു ശേഷം Mitchell-ഇന്റെ ഭാഷാന്തരം തന്നെയാണ് മനസ്സിലാക്കാൻ എളുപ്പം എന്ന നിഗമനത്തിലാണ് ഞാൻ എത്തി ചേർന്നത്. ശ്രീമതി അഷിത ഈ കൃതി മലയാളത്തിലോട്ടു തർജ്ജമ ചെയ്തതായ് അറിയാം.

‘അണ്ണാരക്കണ്ണനും തന്നാലാവത്’ എന്ന് പറഞ്ഞത് പോലെ ഒരു ചെറിയ ശ്രമം : തെറ്റ്-കുറ്റങ്ങൾ ക്ഷമിക്കുമല്ലോ!

Note :
1. Master -ഇവിടെ ഗുരു /യജമാനൻ തുടങ്ങിയ പദങ്ങൾ ചേരുന്നതായി തോന്നിയില്ല. വിദ്യയിൽ അഗ്രഗണ്യ/അഗ്രഗണ്യൻ ആകയാൽ എത്തി ചേർന്ന പദവി. മാസ്റ്റർ എന്ന് തന്നെ ഉപയോഗിക്കുന്നു.
2. കൂടുതൽ സ്ഥലത്തും വിശേഷിപ്പിക്കുന്നത് ‘She’ എന്നാണ്. Yin /Yang പരമ്പരകളിൽ സ്ത്രീത്വത്തിന്‌ /feminine elements ന് പ്രാതിനിധ്യം നൽകിയ മൂല-വിവർത്തനമാണ് ആധാരം. ‘അവർ’ എന്ന വാക്ക് പ്രയോഗിക്കുന്നു.

 

***
1
നിർവചിക്കാനാവുന്ന താവോ
ശാശ്വതമായ താവോയല്ല.
പറയാനാവുന്ന നാമം, അനശ്വരമായ നാമമല്ല.
അനിർവചനീയമാണ് ശാശ്വതമായ യാഥാർഥ്യം.
സൂക്ഷ്മമായ വസ്തുക്കളുടെ ഉത്പത്തി നാമത്തിലാണല്ലോ.
ആശകളിൽ നിന്നും  മുക്തരാവുമ്പോൾ നിഗൂഢതയുടെ പൊരുൾ മനസ്സിലാകും.
ആശകളിൽപ്പെട്ടു കിടക്കുമ്പോൾ അവതാരങ്ങൾ മാത്രമേ ദൃഷ്ടിഗോചരമാവൂ.
എന്നിരിക്കിലും,നിഗൂഢതയും, അവതാരങ്ങളും ഉത്ഭവിക്കുന്നത് ഒരേ ഉറവിടത്തിൽ നിന്നാണ്.
ഇതിനെ ഇരുട്ട് എന്ന് വിളിക്കാം. ഇരുട്ടിനുള്ളിലെ ഇരുട്ടാണത്. എല്ലാ തെളിച്ചത്തിന്റേയും പാത.

2
മനുഷ്യർ ചില വസ്തുക്കളെ സുന്ദരമെന്നു കരുതുന്നു,
മറ്റു ചിലത് വികൃതമായി തോന്നിയേക്കാം.
മനുഷ്യർ ചില കാര്യങ്ങളെ നല്ലതായി കാണുന്നു,
മറ്റു പലതും ചീത്തയായി കണ്ടേയ്ക്കാം.
ഉള്ളതും ഇല്ലാത്തതും അന്യോന്യം സൃഷ്ടിക്കുന്നു.
ബുദ്ധിമുട്ടും ലാഘവവും തമ്മിൽ തമ്മിൽ താങ്ങായി നില്കുന്നു.
ദീർഘവും ഹൃസ്വവും അന്യോന്യം നിർവചിക്കുന്നു.
പൊക്കവും താഴ്ചയും തമ്മിൽ തമ്മിൽ ആധാരപ്പെട്ടിരിക്കുന്നു.
മുൻപും പിൻപും തമ്മിൽ തമ്മിൽ പിന്തുടരുന്നു.
ആയതിനാൽ, മാസ്‌റ്റർ ഒന്നും ചെയ്യാതെ തന്നെ എല്ലാം ചെയ്യുന്നു.
ഒന്നും പറയാതെ തന്നെ എല്ലാം പഠിപ്പിക്കുന്നു.
പലതും കടന്നു വരുന്നു, അവർ അവയെ അനുവദിക്കുന്നു.
പലതും കടന്നു പോകുന്നു, അവർ അവയെ അനുവദിക്കുന്നു.
അവർക്ക് എല്ലാമുണ്ട് , പക്ഷെ ഒന്നിനെയും സ്വന്തമാക്കുന്നില്ല.
പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു, പക്ഷെ ഒന്നും പ്രതീക്ഷിക്കുന്നില്ല.
സ്വന്തം കർമ്മം നിർവഹിച്ചതിന് ശേഷം അതിനെ കുറിച്ച് മറക്കുന്നു.
അത് കൊണ്ട്, അത് എന്നന്നേയ്ക്കുമായി നിലനിൽക്കുന്നു.

3

മഹത് വ്യക്തികളെ ഒട്ടേറെ പ്രകീർത്തിച്ചാൽ
ആളുകൾക്ക് അധികാരമില്ലാതാവും.
വസ്തുക്കളെ കൂടുതൽ നെഞ്ചോടു ചേർത്താൽ
ആളുകൾ അവ മോഷ്ടിക്കുവാൻ തുടങ്ങും.
മാസ്റ്റർ നേതൃത്വം കൊടുക്കുന്നത്
ജനമനസ്സുകളെ വസ്തുക്കളിൽ നിന്നും വിടുതൽ ചെയ്താണ്.
അവരുടെ ഉള്ളിന്റെ ഉള്ളാകെ നിറച്ചുകൊണ്ടാണ്,
അധികാര മോഹങ്ങൾ ദുർബലമാക്കിയാണ്;
മനഃശക്തി സശക്‌തമാക്കിയാണ്.
ആഗ്രഹങ്ങൾ നഷ്ടപ്പെടാൻ, അറിയുന്നതൊക്കെ നഷ്ടപ്പെടാൻ
മാസ്റ്റർ സഹായിക്കുന്നു.
അങ്ങനെ, എല്ലാം അറിയാമെന്നു ധരിക്കുന്നവരിൽ അസ്വസ്ഥത നിറയ്ക്കുന്നു.
ഒന്നും ചെയ്യാത്ത സ്ഥിതി പരിശീലിക്കുക
അപ്പോൾ എല്ലാം അതാതിന്റെ സ്ഥാനങ്ങളിൽ വന്നു ചേരും.

***

Reading With New Eyes

quotefun

There is now a definite change in the way one approaches words. I have always been fascinated by words; but there is a subtle difference in the way I view them. It happened after I metamorphosed into a translator. (One wing at a time) Every adjective and adverb tantalize me… The four hundred page tome that I am blessed to work with (a dream project)  is scribbled all over : both with Biblical references  and words that have sprung  unexpected surprises on me.

The paragraph with the reference marked Sirach 24: 14 , also has on its fringes ‘affliction, persecution and Jeremiads.’

John 13: 21 is  written on another page and it shares humble space with  ‘fleer, capricious and surly’.

Lamentations 1:1 is  scribbled at one place with the edges of the page rimmed with ’embroiled, otiose quivers and duplicitous.’

Note: The divine references have no relations with the eagerly scribed words. Those are inspirations  from books,  the kindle, newspapers, even from the mouth of babes (literally from my little girl..)Words  which intrigued me- for they were exactly what I had been searching for at some juncture of the project. Speak about the teacher appearing when the student is ready!

I have started observing the common comma, the humble hyphen, the innocuous period all rather alertly and with appropriate awe.  Phrases such as  ‘to be seized by foreboding’ and ‘words which carried after her retreating figure’, have halted me in my tracks like a country girl in a city party gaping at the pomp and glory. From Gothic novels to newspaper editorials and Coleman Barks with his ecstatic rendering of Rumi’s poetry, I am being constantly tempted by the delectable pleasures- thankfully not forbidden- of words and metaphors.

‘ I was a thorn rushing to be with a rose,

vinegar blending with honey, a pot of

poison turning to healing salve, pasty

wine dregs thrown in the millrace. I was

a diseased eye reaching for Jesus’ robe…’

(Ahhhhh! Rumi!)

‘Nightingale, iris, parrot, jasmine. I speak those

languages, along with the idiom

of my longing for Shams-i Tabriz.’

***

I am also adding cloisonne door knobs, fleur-de-lis pattern, carved cinnabar bowl,fine parquetry, rosettes, rattling and soughing branches,  aquamarine streaks of beauty…in my fast growing notes.

A reader lives a thousand lives in just one lifetime. A translator, my dears, a translator lives a dual existence. In one,  she is the reader with the thousand odd lives. In the other, a ghost who walks, a phantom of delight, who gets to dive into the deep blue sea waters of one language and emerge on a gorgeous cove of another language…What divine grace is that indeed… May the Lord keep filling my coffers with more of His works.

The Mysterious World of Words

translator

Words, words and words! What a fascinating world it is…

  1. Crying

A woman cries-in different circumstances, with different emotions. Is ‘crying’ sufficient to capture her tears?

She wailed, she lamented, she sniffed, she wept, she sobbed, she choked, she howled, she moaned, she hit her head….Ahhhh! Ask a translator, please!

Every word has ‘gravitas’, truly a Roman virtue and a special magic of its own. This is true of every language.

A word might be bubbling with suppressed laughter in the vernacular…literally speaking. It might bring to the mind of a natural speaker the image of a pretty woman, eyes sparkling with mischievous glee,  teasing a man she adores. Now how does one capture that beauty in a single word in another language?

So then the translator sits late into the night checking synonyms of mischief, synonyms of love, synonyms of laughter and then takes up the needle and thread to weave them all together in a sentence or a phrase …

2. Mocking

There are multiple ways in which humans mock, did you know?They snigger, they snicker, they mock and they roll their eyes, they speak roughly, they growl, they snarl, they raise eye brows….

Now when an old man burns with fury and mocks, his whole body taut like an arched bow… You paint the picture in your mind first…see some people in imagination, mix it with few life experiences here and there, add a dab of paint from a movie, an idea from a play, and then you try to capture the old man anew.

‘His nose resembled the beak of a bird of prey?’ Or talons?

3. Silence

Silence is another conundrum.

‘When faced with utter humiliation, the protagonist is silent.’

There are different types of silences in our lives, aren’t there? Forced silence, self-imposed silence, quietude,  deep silence, shallow silence, a ‘let us have a tea quietly together’ silence, ‘I know what you are thinking of’ silence, ‘You miss me, don’t you’ silence…as many silences as human beings in fact!

It is a simmering silence, the calm before the storm. And one doesn’t have the luxury of adding another sentence to describe the mood. Then what?

4. Yearning

‘Her heart thirsted for appreciation. Her hunger was for love and acceptance. Her yearning  was for understanding.’

Now this can be the starting point of every character description from Emma Bovary to Anna Karenina and Elizabeth Bennett. In fact every woman can relate to those emotions in any language.

But  one does not have the luxury of literal translation in a language where all of that can end up sounding repetitive.

5. Snowing much

P.S. Eskimo languages like Yupik and Inuit are  known to have many words to describe snow (Franz Boas, the linguistic relativity hypothesis et al..), while certain languages would have hardly one or two!

Naturally, no self respecting native speaker would agree with the translation that  ‘the lady was as pure as the driven snow’ (  because she understands different versions of  ‘snow on the ground’ which is different from ‘fallen snow’ or  ‘driven snow’!)

End Notes:

A translator has to balance her faithfulness to the text with the duty of carrying the mood through. But creating something totally new of her own is often a great risk.She has to be a good editor, ruthlessly snipping off her own words and phrases to retain just what has to be said.

But yes, there is great joy in this rather understated work. They say that a translator understands the book like a second mother. The challenge is to keep the tempestuous affection of motherhood tempered with equable detachment when creating a new life.

Truly, it is a stimulating adventure. And for someone as restless as me, it is like meditation. Yes, one can search for hours for the perfect word! Bliss!

**

 

 

 

 

 

Kishkinda Kanda 28…The Fourth Sopan Ends

hanumanjialways

Kahayi reechpati sunu Hanumana/ Ka chup saadhi rahehu balvana//

Pavan tanay bal pavan samana/ Buddhi bibek bigyan nidhana//

The king of bears Jambavan then spoke thus: ‘Listen, Hanuman! Why are you so silent?’

‘You are the son of the Wind God and equal to him in strength! You are the epitome of intelligence, wisdom and knowledge!’

Note: Due to a curse in his childhood (when he annoyed sages due to his great powers and naughtiness) Hanuman was supposed to be forgetful of his immense powers until he was reminded by somebody.

**

Kavan so kaaj kadin jag maahim/ Jo nahim hoyi taat tumh paahim//

Ram kaaj lagi tav avatara/ Sunatahim bhayavu parbatakara//

‘Is there any insurmountable task in this world,  that you cannot accomplish with ease?’

‘In fact your birth purpose is to carry out the assignment of Lord Ram!’ Hearing these words, Hanuman grew into the size of a mountain!

**

Kanak baran tan tej biraaja/ Manahu apar girinh kar raja//

Simhanaad kari barahim baara/ Leelahim naghavu jalanidhi khaara//

His hue was golden; his body’s radiance was mind boggling; he looked like another Sumeru-the king of mountains!

Hanuman let out a series of lion- like roars! He said, ‘Even as child’s play, I can cross this ocean easily!’

**

Sahit sahay Ravanahi maari/ Aanavu iham trikut upaari//

Jambavant mai poochavu tohi/Uchit sikhavanu deejahu mohi//

‘I can kill Ravan and all his followers, uproot Trikuta Mountain and bring it back here!’

‘Hey Jambavan! Tell me what I am supposed to do!’ (Please guide me!)

**

Etana karahu taat tumh jaayi/ Sitahi dekhi kahahu sudhi aayi//

Tab nij bhuj bal Rajeevanaina//Kautuk laagi sangh kapi sena//

(Jambavan said) ‘Hey son! Just go and see Sitaji, and return with her news.’

The lotus eyed Lord shall kill Ravan with his own hands and reclaim Janakiji. He is taking the monkey army with him as a part of his Leela.

**

Kapi sen sangh sanghari nisichar Ramu seetahi aanihaim/

Trailok paavan sujasu sur muni naradaadi Bakhanihaim//

Jo sunat gaavat kahat samuchat param pad nar paavai/

Raghubeer pad padhoj madhukar das tulsi gaavai//

With his monkey army, Ram shall kill the asuras and bring back Sitaji. Then all the sages like Narad and the Gods shall glorify the Lord; an act  which shall purify the three worlds. Hearing of which, singing of which, speaking of which, understanding of which, human kind shall attain the Lord’s abode. The honey bee buzzing around the lotus feet of Lord Ram, Tulsi Das sings the Lord’s praises.

**

Doha

Bhav bheshaj Raghunadh jasu sunahim je nar aru naari/

Tinh kar sakal manoradh siddh karahim Trisaraari//

Sri Ramji’s story is the single antidote to the disease of constant births and deaths.

Any man or woman hearing His story, shall have all their dreams fruitful by the blessings of the enemy of Khar (Lord Ram)

**

Nilolpal tan syam kam koti sobha adhik/

Suniya taasu gun gram jaasu naam agh khag badhik//

The divine Lord whose bluish hued body is as beautiful as a blue lotus, whose radiance is more than that of a thousand Kam Devas (The handsome God of Desire),

Whose Name is the predator of all the birds called mortal sins; one should hear about His glorious qualities.

**

Iti Sreemadramcharitmanase sakalkalikalushvidhwamsane chaturthah sopanah samaptah/

The Fourth Sopan of Sree Ramcharit Manas- which ends all the sins accrued in Kaliyug- ends here.

**

ramlakshamansitahanuman

Kishkinda Kanda…Continued..19

picture

Dekhiat chakrabak khag naahim/ Kalihi payi jimi dharm paraahim//

Usar brashayi trin nahim jaama/ Jimi harijan hiyam upaj na kaama//

One cannot sight the Chakravak bird anywhere; it has fled like Dharma in Kaliyug!

In a barren land, in spite of the heavy rains, not even a shoot of grass sprouts. The analogy is of a devotee of Hari, whose mind is unmoved by desires.

**

Bibidh janthu sankul mahi braaja/ praja baad jimi payi suraaja//

 Jah tah rahe padhik dhaki naana/Jimi indriya gan upajem gyaana//

The earth looks splendid with variety of flora and fauna.  It is like a prosperous kingdom where the citizens thrive with good governance.

One can see many travelers resting by the wayside, all enervated. It reminds one of how- by gaining an inner awakening- the tendency of the senses to be beguiled by sensualities cease.

**

Doha

Kabahu diwas mah nibid tam kabahuk  pragat patang/

Binsai upajai gyan jimi payi kusangh susangh//

Sometimes (due to rainclouds), even in daytime it becomes greatly dark, and sometimes the sun appears;

It is akin to wisdom disappearing in the companionship of the wicked, and reappearing in that of the good.

**

Doha

Kabahu prabal bah marut jah tah megh bilahim/

Jimi kapoot ke upajem kul saddharm nasaahim//

Sometimes due to a violent storm, the clouds vanish from sight;

When an evil progeny is born in a family, the fame and name of the clan soon disappears.

**

Barsha bigat sarad ritu aayi/ Lachiman dekhahu param suhayi//

Bhoolem kaas sakal mahi chaayi/ Janu barshaam krit pragat budayi//

Hey Lakshman! Look, the rains have receded and the beautiful Sharad season (autumn) has arrived. The white petals of the Kaas are covering the earth.

It seems as if the rainy season has announced its old age by showering the -white hair like- swirls of Kaas flowers.

Note: Month of Sharad refers to August-October period encompassing the months of Bhadrapada and Ashwin

**

Udit Agasthy pandh jal sosha/ Jimi lobhahi soshayi santhosha//

Sarita sar nirmal jal soha/ Santh hriday jas gat mad moha//

Like the rising of the Star Agastya calms the turbulent waters, the heart is calmed by happiness and greed is removed;

The waters of the rivers and lakes are radiant like the hearts of sages-free of lust and desires.

Note: Star Canopus aka Agastya is called ‘The cleanser of the waters ‘.

**

Ras ras sookh sarith sar pani/ Mamta tyag karahim jimi gyani//

Jaani sarad ritu khanjan aaye/ Paayi samay jimi sukrit suhaaye//

The waters of the river and ponds are drying up slowly. It is akin to a mature person giving up attachments.

The wagtail has appeared heralding the autumn. It is like the advent of auspicious tidings.

**

Pank na renu soh asi dharni/ Niti nipun nrip kai jasi karni//

Jal sankoch bikal fai meena/ Abudh kutumbi jimi dhanheena//

There is neither clay nor dust; earth is resplendent like the deeds of a righteous ruler.

Due to lack of water, the fishes are troubled; like the foolish householder gets worried over lack of money.

**

Binu dhan nirmal soh akaasa/ Harijan iva parihari sab aasa//

Kahu kahu brishti saardi dhori/ Kovu ek paav bhagati jimi mori//

Without the inkling of any cloud, the sky is so pristine in appearance. It is similar to how the devotees of God are radiant when they give up worldly desires.

The autumnal rains are falling in very few places; similarly very few attain true devotion to me in their lives.

**

Doha :

Chale harashi taji nagar nrip tapas banik bhikhari/

Jimi haribhagati payi shram tajahim ashrami chari//

(At the onset of the month of Sarad) Raja, sanyasi, merchant and beggar, in search of victory, salvation, commerce and bhiksha respectively, have left the city.

It is like the bhaktas of SriHari- engaged in the four Dharmic ashramas of Brahmacharya, Grihastya, Vanaprastha and Sanyasa – are detachedly doing their duties while devoted  to the Lord.

**

The Fellowship of the Book

In praise of Anthea Bell…

https://womeningermanstudies.wordpress.com/2018/11/27/tribute-to-anthea-bell/

https://www.theguardian.com/books/2013/nov/16/anthea-bell-asterix-translator-interview

A Translator’s View

What a great mind!!!

One language to perceive all, one language to guide them,

One language to enchant them all, and in the magic bind them…

**