ഗാന്ധാരീവിലാപം

Stri-Parva-and-Gandhari’s-Curse

മഹാഭാരതം കിളിപ്പാട്ടിലെ ഏറ്റവും വേദനിപ്പിക്കുന്ന  ഒരു ഭാഗം: സ്ത്രീ പർവ്വത്തിലെ ,ഗാന്ധാരീ വിലാപം, അമ്മയുടെ ശാപം.

 

കൊറോണ കാലത്തെ ചിന്താ-പ്രളയം

women

ചില മനുഷ്യരും കൊറോണ വൈറസു മാതിരി ആണെന്ന് തോന്നി പോകാറുണ്ട്. അവരുമായിട്ടുള്ള കൂട്ടുക്കെട്ടോ, സംവർഗ്ഗമോ മനസ്സിന്റെ സന്തോഷത്തെ നശിപ്പിക്കുന്നു.

നമ്മിലുള്ള കുറ്റങ്ങൾ അവർ വേഗം കണ്ടെത്തുകയും , അവരുടെ ശൂർപ്പ- നഖങ്ങളാൽ നമ്മുടെ ആത്മ വിശ്വാസത്തെ നിലംപരിശാക്കുകയും ചെയ്യുന്നു. പ്രശംസയെന്ന ആട്ടിൻ തോലിൽ പൊതിഞ്ഞു തരുന്നത് നല്ല വിഷാംശമുള്ള, നമ്മെ കൊന്നു തിന്നാൻ പാകമായ ചെന്നായയുടെ മാംസം തന്നെയാവും.

ഇവരെ കാണുമ്പോൾ തന്നെ നമ്മുടെ ആറാം ഇന്ദ്രിയം ഉണർന്നു പ്രവർത്തിക്കും: “മാറി പോ, മാറി പോ” എന്ന് നമ്മോടു മന്ത്രിക്കും. പക്ഷെ നാം , സമൂഹ ജീവികളായതിനാൽ, പൊയ്മുഖമണിയും, അവരെ നോക്കി ചിരിക്കും, കുശലം അന്വേഷിക്കും.
അവർ, കൊറോണ രൂപത്തിൽ , നമ്മുടെ കോശങ്ങളിലേയ്ക്ക് അവരുടെ അസൂയ, കുശുമ്പ്, കണ്ണുകടി, വിടുവായത്തം, പരദൂഷണം, കൊതി, നുണ ഇത്യാദി ഭയാനകമായ രോഗങ്ങൾ കുത്തി വെയ്ക്കും.

ചില കൊറോണ കൊടുംപിടിത്തങ്ങൾ ഇപ്രകാരം:

ഫേസ്ബുക്കിൽ/ whatsapp ഗ്രൂപ്പിൽ, ഒരു ഭാഗ്യവതി പിറന്നാൾ സമ്മാനമായി കിട്ടിയ സ്വർണ്ണ പതക്കം , പ്ലാറ്റിനം വാച്ച് , ഒന്നല്ല രണ്ടല്ല, (എന്ന് പണ്ട് ലോട്ടറി ടിക്കറ്റു വിൽപ്പനക്കാർ വിളിച്ചു പറഞ്ഞു പോയ തരത്തിൽ) പട്ടുനൂൽ , സുവർണ്ണ നൂൽ ഇഴച്ചാർത്തിയ സാരികൾ, മുത്ത് മാലകൾ എന്നിവ അഭിമാന പുരസരം പോസ്റ്റ് ചെയ്യുമ്പോൾ , കൊറോണ നമ്മുടെ ഹൃദയത്തിൽ പിടിമുറുക്കുന്നു.

ഈ കൊറോണ വകഭേദത്തിന്റെ പേര് : കോവിഡ്-19 .

നീണ്ട പത്തൊൻപതു കൊല്ലങ്ങളായുള്ള സ്പർദ്ധയിൽ ജയിച്ചത് ഞാനോ നീയോ ? നിന്റെ പൈസയുടെ പകിട്ട് എനിക്കില്ല ..എങ്കിലും ഇത്രയും അങ്ങോട്ട് ‘ഷോ’ കാണിക്കണോ? നീയാര് ? പണ്ടത്തെ സിനിമയിലെ സിറ്റി ക്ലബ് ലേഡി സുകുമാരിയോ?

എന്തായാലും അന്നത്തെ ദിവസം ഭർത്താവും പിള്ളേരും വലഞ്ഞത് തന്നെ . അമ്മ കാരണമില്ലാതെ മുറുമുറുത്തു കൊണ്ട് നടക്കുന്നു!

പിന്നെയുണ്ട് വേറൊരു മാരക വകഭേദം.

ജോലി സ്ഥലത്തുള്ള കൊടുമ്പിരി കൊണ്ട മത്സരമാണത് . ‘അവർ ചെയുന്നത് എന്താണെന്നു അവരറിയുന്നില്ല’ എന്ന മട്ടിൽ, ഈ കൊറോണ നമ്മെ പിന്തുടർന്ന് കൊണ്ടേയിരിക്കും. നമ്മൾ എന്ത് ചെയ്താലും അവർക്കു കുറ്റമായി തോന്നും. നമ്മുടെ നിഷ്കളങ്കമായ മൂളിപ്പാട്ട് പോലും അവർക്ക് അസ്വാരസ്യം ഉളവാക്കും.
നമ്മുടെ കുറ്റങ്ങൾ നല്ല മസാലയും, കറിവേപ്പിലയും കൂടിയിട്ട്, ദ്വേഷത്തിന്റെ എണ്ണയിൽ വറുത്ത്‌ , ചൂടോടെ boss ഇന്റെയും സതീർഥ്യരുടേയും മുന്നിൽ വിളമ്പും.
അടുത്ത ദിവസം , പെട്ടെന്ന് നിലമില്ലാ- കയത്തിൽ പെട്ട് നാം കറങ്ങുമ്പോൾ , നല്ല മാർജ്ജാര നടത്തം ചെയ്തു കൊണ്ട്, എലിയെ അകത്താക്കിയ രസത്തോടെ, നൊട്ടി നുണഞ്ഞും കൊണ്ട് , അവർ മെസ്സേജ് ചെയ്യും : ‘ശ്ശോ !എന്തുണ്ടായി ? ചിലരൊക്കെ നിങ്ങളെ പറ്റി വളരെ മോശമായി സംസാരിക്കുന്നു. നിങ്ങൾ തീരെ ജോലി എടുക്കില്ല, എല്ലാവരുമായി യുദ്ധമാണ് എന്നൊക്കെ ..കഷ്ടം തന്നെ. സൂക്ഷിക്കണേ !’
ഈ കോറോണയെ ഒഴിവാക്കാൻ self -isolation തന്നെ വഴി. അടുത്ത് കൂടി പോയാൽ പിന്നെ രോഗം സംക്രമിപ്പിച്ചേ പോകൂ.

**
പിൻക്കുറിപ്പ് :

സ്കൂൾ, കോളേജ് സോഷ്യൽ മീഡിയ ഗ്രൂപുകളിൽ ധാരാളം കോറോണകൾ വിലസുന്നു . അവരുടെ മട്ടും ഭാവവും കാണുമ്പോൾ, ദൈവമേ, കൊല്ലം പത്തു നാല്പതായെങ്കിലും , ഈ വൈറസിന് മാത്രം യാതൊരു വ്യത്യാസവുമില്ലല്ലോ എന്ന് തോന്നി പോവും. അന്നും അടുത്ത് കൂടി പോയാൽ ചൊറിച്ചിൽ വരും. ഇന്നും അത് തന്നെ virtual ലോകത്തിലും!
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന മട്ടിൽ, നമ്മുടെ പ്രതിരോധന നടപടി ക്രമങ്ങൾ ലേശം ക്ഷീണിച്ചു എന്ന് മാത്രം.
ഈ കൊറോണ നമ്മളെയും കൊണ്ടേ പോകൂ എന്ന് തോന്നുമ്പോൾ ‘ഗ്രൂപ്പ് വിട്ടു’ പോയി നമുക്ക് ആരോഗ്യം തിരിച്ചു നേടാം .

എന്റെ ആശംസകൾ.

Step Four, Yes!

grit

When you devote five hundred plus hours for a project and it never materializes for some inexplicable reason, what do you do? It can be a dream job, a dream home, a dream whatever! Well, here goes:

  1. Curse. Curse. Curse. No good. Curses rebound.
  2. Practice indifference. No good. It deepens the pain.
  3. Pretend to be super cool. Idiotic. Synonym, Inane.
  4. Accept. Reflect. Take up something better. Yes.

In fact, take up something better. A better job, a better home, a better dream! It works. Trust me.

The very act of  accepting the inevitable triggers energy. Then, when you set a new target, the energy grows by leaps and bounds.

‘No effort is ever wasted,’ someone wise quipped, as I elaborated on what had happened to one of my translation projects. ‘ Besides, if you can bring yourself to not hate, that will be best.’

I hummed and hawed at that time. The streak of unforgiving temper burned bright even as I tried to skip from step 1 to 2 to 3 to 4.

**

The next project came magically. By a beautiful coincidence it demanded the same references which had piled up on my work table due to the forgotten project. The flow started quicker. The energy grew with my gratitude.

When I laughingly mentioned about the change to my beloved Missionary Sister, she was delighted.

‘I am loving my new project.’ I told her.

‘Listen, what He decides will happen. Would you have taken  up the new project, if the old one hadn’t failed?”

‘No chance!’

‘ That’s the magic. Submit to the divine will. Do your best.’

I grinned. When you are lovingly fed tapioca and fish curry along with saintly advice, it is extremely palatable!

***

It is like losing weight, this new way of thinking.

  1. Curse, curse, curse. No good. If you eat too much, it shows up on your body. It rebounds.
  2. Practice indifference. No good. The pain of being unhealthy will still bite.
  3. Pretend to be super cool. Absurd. Synonym, Ridiculous.
  4. Accept. Reflect. Take up something better. Like walking few kilometers per day. Yes.

It works. Trust me.

 

 

 

 

 

 

 

 

A Prayer for Two Girls…

strong-woman-quotes-23-724x1024

Two bright young women: one graduating in both Computational Mathematics and Astro Physics, another securing her dual degrees in Pure Mathematics and Physics. The former looking forward to starting her doctoral studies in Machine Learning and the latter, her PhD in Mathematics… Both love the colour of the seas, the taste of fish and their mothers’ cooking.  They are good friends who hail from two opposite corners of a country- across the globe- far from where their University is situated.

This is a toast to youth and their dreams. Their love and their kindness. Their indomitable spirits and sense of being  inclusive.  Their beauty of hearts. Their brilliance and hard work. Their loveliness.

Children, I am so proud of you! I pen my prayers for you:

 

Be yourself every day :

Like the skies and seas, unconquerable;

Like the Nile, (remember the holy words,)

Overflow with understanding.

 

Remember your inheritance:

The alert beauty of a jaguar’s eyes,

The effortless charm of a spring afternoon

The deep comfort of a yellowing book’s fragrance

The sturdy support of a friend’s heart

Solid like teak , unbreakable.

 

Be brilliant like sunshine-

Warming, cheering, uplifting

Shimmering hope all around.

 

Be  wild like the wind:

Storm and thunder, rage and howl;

Also hum like a gentle breeze

And  do return home to rest.

 

Be universal in spirit:

Look beyond appearances

The blood flows red and deep

In everything that walks.

The head bows low and true

In every canticle uttered.

 

Be a seeker of joy:

In the humblest things of life,

Find the precious legacy

Of clean, fresh, simplicity.

 

Be a breath of fresh air:

Renew yourself with music

Dance, laughter, stories

Told and untold, heard and unheard.

 

Be a bringer of bliss:

Enjoy pouring water,

Touching the earth,

Creating value,

Holding a child

Embracing your love.

 

Know this, remember this:

Each journey is solitary

Every step belongs to you.

No one else determines

Your dreams or destiny.

****

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഒരു മഞ്ഞിൻ റോസാപ്പൂ…

lincoln

സിറാക്യൂസ് യൂണിവേഴ്സിറ്റിയിൽ, മാക്‌സ്‌വെൽ സ്കൂൾ ഓഫ് സിറ്റിസൺഷിപ് ആൻഡ് പബ്ലിക് അഫായേഴ്സ് ഇന്റെ മുൻപിൽ, തലകുനിച്ചു, ചിന്താവിഷ്ടനായ എബ്രഹാം ലിങ്കന്റെ പ്രതിമ കാണാം.
‘Lincoln in the Bardo …’ എന്ന George Saunders പുസ്‌തകം ഓടി വരും മനസ്സിൽ.

പഠിക്കാൻ അവസരം കിട്ടുന്നവർ ഭാഗ്യവാന്മാർ. അറിവാണ് അമൃത് : കൂടുതൽ കൈമാറുമ്പോൾ, കൂടുതൽ വർദ്ധിക്കുന്നു. സിറാക്യൂസ് സർവകലാശാലയിലെ പ്രൊഫസർമാർ, അമേരിക്കയുടെ പൊതു ഭരണ നയങ്ങളെ കുറിച്ച് ഞങ്ങളോട് വിശദീകരിച്ചപ്പോൾ , ഞാൻ ഒരു നിമിഷം വെളിയിൽ അപ്പൂപ്പൻ താടി പോലെ പറന്നു കളിക്കുന്ന മഞ്ഞിൻ നുറുങ്ങുകളെ നോക്കി.
‘നിങ്ങളിൽ നിന്നും ഞങ്ങൾക്ക് പഠിക്കണം. ഞങ്ങളോടൊപ്പം ഒരു കൊല്ലത്തെ ഉപരിപഠനം നടത്തൂ…’ അവർ ചിരിച്ചു. അഹങ്കാരമില്ലാത്ത അറിവിന്റെ സ്നിഗ്ദ്ധമായ ചിരി.
സതീർഥ്യരിൽ പലരും ഹാർവാർഡിലും ഓക്സ്ഫോർഡിലും പബ്ലിക് പോളിസിയിൽ ഉപരിപഠനം കഴിഞ്ഞവർ. അവർ അതിലും വിനീതരായി മറുചിരി ചിരിച്ചു.
‘ഇനിയും പഠിക്കണം’, ഞാനും സ്വയം മന്ത്രിച്ചു. പഠിക്കുമ്പോൾ, ജീവിതത്തിലെ എല്ലാ ഭാരങ്ങളും ഒഴിഞ്ഞു പോകുന്ന പോലെ. സരസ്വതീ കടാക്ഷം, മനുഷ്യ മനസ്സിനെ മഞ്ഞിൻ തുള്ളികളെ പോലെ നിർമ്മലവും, അഴകുള്ളതുമാക്കുന്നു.
***
വില്യം ഫോൾക്നരുടെ(William Faulkner) ‘  A Rose for Emily’ എന്ന ഒരു ചെറുകഥയുണ്ട്. ചാൾസ് ഡിക്കൻസിന്റെ ‘Great Expectations’ഇലെ , മിസ്സ് ഹാവിഷമിന്റെ (Miss Havisham) മറ്റൊരു പ്രതിരൂപം കാണാം.

കഥയുടെ തായ്- വേരിൽ, വേദനയുടെ, ഭയത്തിന്റെ, പ്രേമത്തിന്റെ നിഗൂഢമായ രഹസ്യം. എഴുത്തിന്റെ മാസ്മരികത തട്ടി കണ്ണിൽ പ്രകാശം പൊലിഞ്ഞു. എന്തൊരു കഥയാണത്, ദൈവമേ! അമേരിക്കൻ നവംബറിന്റെ കൊടുംതണുപ്പ് – അതിന്റെ തീവ്രത മറികടക്കാൻ വായിച്ച കഥ വിറപ്പിച്ചു കളഞ്ഞു !
ബ്രോഡ്‍വെയിൽ ‘ലയൺ കിംഗ് ‘ കണ്ടു. മനുഷ്യ പ്രതിഭയുടെ വിസ്മയ മാഹാത്മ്യങ്ങൾ കണ്ടു, അനുഭവിച്ചു! നൃത്തവും, സംഗീതവും, സംവിധാനവും, സ്റ്റേജിലെ മിന്നി മായുന്ന ബാക്ഗ്രൗണ്ടുകളും ഒക്കെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ആഫ്രിക്കയുടെ ആദിമമായ സർഗ്ഗ ചേതനയെ പ്രണമിച്ചു പോയി. ആ നിഷ്കളങ്കരെ ആണല്ലോ അടിമകളായി പീഡിപ്പിച്ചത് എന്നും ഓർത്തു പോയി. അവർക്കു വേണ്ടി, മനുഷ്യന്റെ സ്വത്വത്തിനു വേണ്ടി , ജീവൻ ബലിയർപ്പിച്ച മഹാനെ വീണ്ടും   ഓർത്തു പോയി …

അധികാരവും, സർഗ്ഗ ശക്തിയും, കറുത്തവരുടെ വേദനയും, അറിവിന്റെ ആകാശവുമൊക്കെ അങ്ങനെ ഒന്നായി തീർന്ന ഒരു അനുഭവം…മഞ്ഞിൻ തുള്ളികൾ കഥകൾ പറയുന്നു…

***

ബഹളമില്ലാത്ത ജോലികൾ

For-most-of-history-Anonymous-was-a-woman.

ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനങ്ങളിൽ കേരളവും പെടുന്നു എന്ന് വാർത്ത. എൻ്റെ ചിന്ത പോയത് ‘തൊഴിൽ’ എന്ന ശബ്ദത്തിനെ ചുറ്റിപ്പറ്റിയാണ്. എവിടെയോ ബേസിക് ഇക്കണോമിക്‌സ് ക്ലാസ്സിൽ ‘ If a man marries his housekeeper, the GDP falls’ എന്ന് പ്രൊഫെസ്സർ പരാമർശിച്ചത് ഓർത്തുപോയി. വീട്ടുപണി കൂലിയ്ക്കു ചെയ്താൽ സാമ്പത്തിക ശ്രേണിയിൽ പെടും, ഇല്ലെങ്കിലോ? ആരും കാണാത്ത, വില കൊടുക്കാത്ത ജോലി! അസംഘടിത മേഖലയാണല്ലോ വീട്ടുപണിയും!

ലോകത്തിൽ എവിടെയാണെങ്കിലും ,ചില ജോലികൾ വലിയ ബഹളമില്ലാതെ ആരെങ്കിലും ചെയ്താലേ വീട്, വീടായിരിക്കൂ:
തൂക്കുക, പൊടി തുടയ്ക്കുക, ബാത്റൂം വൃത്തിയാക്കുക, വസ്ത്രങ്ങൾ അലക്കുക, ഇസ്തിരിയിടുക, ചെടികൾ നട്ടു നനയ്ക്കുക, ആഹാരം വയ്ച്ചു വിളമ്പുക, പാത്രങ്ങൾ കഴുകുക, തുരുമ്പിച്ചതും, ജീർണിച്ചതുമായ വസ്തുക്കളെ കളയുക, മാലിന്യ നിർമാർജ്ജനം….
ഇതും അന്തവും, ആദിയുമില്ലാത്ത തൊഴിൽ തന്നെ. പൈസയ്ക്ക് ചെയ്യിച്ചാൽ കുടുംബത്തിന്റെ മുക്കാൽ ബഡ്ജറ്റും കൊണ്ട് പോകുന്ന ‘വിലപിടിച്ച സേവനങ്ങൾ.’
ഇതിനോടൊപ്പം കുഞ്ഞുങ്ങളെ വളർത്തുന്നതും കൂടിയാകുമ്പോൾ, ‘ഇക്കണോമിക്‌സ്’ പഠിക്കാതെ തന്നെ, ‘ദൈവമേ, ഇതെല്ലാം കാശിനു ചെയ്യിക്കാനിരുന്നാൽ ജോലിസ്ഥലത്തു ഉണ്ടാക്കുന്ന കാശു മുഴുവനായും പലർക്കും കൊടുക്കേണ്ടി വന്നേനെ’ എന്ന് വ്യക്തമാവുകയും ചെയ്യും.
ഇത് വെറും സാധാരണ കുടുംബ കാര്യം. ഇതൊക്കെ ഒരു വിഷയമാണോ എന്ന് ചിന്തിച്ചേക്കാം.

രണ്ടിടത്താണ് വിഷയം സ്പർശിക്കുന്നത് : വീട്ടിലെ ഒരിക്കലും ഒടുങ്ങാത്ത ജോലികൾക്കിടയിൽ തന്നിലെ പ്രതിഭയെ വളർത്താനാവാത്ത സ്ത്രീകൾ ( ‘ A room of one’s own’ ഇൽ Virginia Woolf വ്യക്തമാക്കിയതാണ്); പിന്നെ നിറഞ്ഞ മനസ്സോടെ വീട്ടിലെ എല്ലാ പണികളും ചെയ്താലും, മാധവിക്കുട്ടിയുടെ ‘കോലാട്’ എന്ന ചെറുകഥയിലെ വീട്ടമ്മയെ പോലെ ഒരിക്കലും അംഗീകാരം ലഭിക്കാത്ത സ്ത്രീകൾ.

എല്ലാ തൊഴിലിനും വിലയുണ്ട്, ഏതു ജോലിയും അഭിമാനത്തോടെ ചെയ്യണം എന്ന് നമ്മൾ പഠിച്ചിട്ടുണ്ടെങ്കിലോ? അപ്പോൾ ആരെയും നാം വിലകുറച്ചു കാണില്ല; ജോലിയുടെ പേരിൽ വീമ്പിളക്കില്ല , മറ്റുള്ളവരെ അപഹസിക്കില്ല. ഭംഗിയായി വീട് നോക്കുന്ന സ്ത്രീയെയും പുരുഷനേയും ബഹുമാനത്തോടെ കാണും, അവരിൽ നിന്നും പഠിക്കാൻ നോക്കും. ഭംഗിയായി ഏതു ജോലി ചെയ്യുന്നവരെയും മനസ്സിൽ നമിക്കും. പണ്ട് Emerson പറഞ്ഞിട്ടുണ്ട്.

‘If a man has good corn or wood, or boards, or pigs, to sell, or can make better chairs or knives, crucibles or church organs, than anybody else, you will find a broad hard-beaten road to his house, though it be in the woods.’

വിവേകാനന്ദനും പറഞ്ഞിട്ടുണ്ടല്ലോ : ‘ദിവസവും വിഡ്ഢിത്തം പുലമ്പുന്ന പ്രൊഫെസ്സറെ ക്കാളും നല്ല ജോഡി ചെരുപ്പുണ്ടാക്കുന്ന ചെരുപ്പ് കുത്തിയാവുന്നതാണ് നല്ലത്.’

പറയാൻ എളുപ്പമാണ്. പക്ഷെ ജീവിച്ചു കാണിക്കാൻ പ്രയാസവും. ‘തൊഴിൽ’/വൊക്കേഷൻ /ജോലി എന്നതിന് നമ്മൾ വിചാരിച്ചാൽ പല തലങ്ങളും നൽകാം. അതിനു സജ്ജമായ മനസ്സാണ് ആദ്യമായി ആർജ്ജിക്കേണ്ടത് എന്ന് തോന്നുന്നു.

Nos Duo Turba Sumus (We two are a multitude…)

charles-lamb-11379

‘The Hammer of God’ has been an all time favorite. Chesterton’s Father Brown has been my soul delight since teenage. Recently, mesmerized by the BBC’s ineffable command of their background music-which can haunt you for years endlessly- I watched their new, delightful series based on the beloved, titular character.

The hammer was definitely not Thor’s (Forgive me Father, I could not help that pun); the story-line was totally different, and the depth of psychological analysis in the original was perhaps missing too. Except that they retained a single line about ‘the heights making men believe they were Gods perhaps!’

But my daughter and I agreed that Father Brown was adorable. His open mind, his love for scones, his ability to laugh easily ( In the ‘Bride of Christ’ he laughs out -and won my heart- when he reads the quote pasted to castigate: ‘When lust conceives, it shall bring forth sin!’) and his sweet simplicity, were hmm…plain delectable! I can  bring myself to forgive that they  mercilessly hijacked the classic story ‘Eye of Apollo’  only because of Father’s great charisma.Kudos, Mark Williams!

**

The Essays of  Elia (1823) by Charles Lamb is another classic.

I  got an opportunity to thoroughly relish his eponymous essay ‘A dissertation upon roast pig’  and  ‘A bachelor’s complaint of the behaviour of married people’ by chance accident…( Your hand reaches out to pick a book which just had these delights tucked away in them) only to watch the movie ‘Guernsey literary and potato peel pie society’ that blew in the essay on the pig-with its whiffs of simple joys- right back into my life a few days later. Serendipity? Oh, yes! May she continue to grace my life always.

In Joseph Addison’s essay on ‘Friendship’  (1888) he quotes from the Holy Bible presciently, ‘Some friend is a companion at the table, and will not continue in the day of thy affliction : but in thy prosperity he will be as thyself and will be bold over your servants. If thou be brought low, he will be against thee, and hide himself from thy face.’

Wow! How many of those ‘friends’ I have had! Exactly the above observed behavior!

Ironically, in Goswami Tulsidasji’s ‘Sree Ram charit manas’- the Hindi Ramayan- in the Fourth Canto ‘Kishkindha Kanda’,  Lord Ram explains to Sugreeva about toxic friends!

” Aagem kah mridu bachan banayi/ Pachem anahit mann kutilayi//

Jaakar chitt ahi gati sam bhai/ Us kumitra pariharehim bhalayi//’

‘The friend who speaks sweet/sugary words on your face but bitterly gossips about you behind your back, that one is wicked! His mind is crooked like a serpent’s path. It is better to forgo such a bad friend from your life.’

Gotcha!

**

Note: While browsing through a magazine in a shop, I encountered the confession of a royal who had it all: including depression.

He said something deep. ‘ Depression is the inability to have feelings. It is not about bad feelings.’

**

For sunshine, Father Brown, chewing on the delights of roast pig and ruminations on the vagaries of  friendships… a toast for the joyous feelings that they provoke! Perhaps we underestimate the value of life’s most precious gifts- disguised as the simplest and easiest to find- on our life paths.

***

Title: Shamelessly copied from the starting of Addison’s essay.

Ovid, Met.i. 355

 

ചില കൺകെട്ട് കഥകൾ

img_2766

ഭൗതിക ശാസ്ത്ര കോൺഫെറെൻസിനു പോയതാണ് മകൾ. സുന്ദരമായ കണ്ണുകളിൽ ഒരൽപ്പം കൺ മഷിയെഴുതി ഒരു ഫോട്ടോ അയച്ചു തന്നു .
‘അമ്മേ, എങ്ങനെയുണ്ട്?’
എന്റെ മനസ്സിൽ ഒരു മഴവില്ലു വിരിഞ്ഞു. ‘ഇപ്പോഴെങ്കിലും ഒന്ന് നന്നായി നടക്കാൻ തോന്നിയല്ലോ !’
‘അയ്യടാ! ചേച്ചിയോട് പറ യാതൊരു സ്റ്റൈലുമില്ല. ഇങ്ങനെയാണോ കണ്ണെഴുതുന്നത്?’ കുഞ്ഞു മകൾ അസൂയയും കുശുമ്പും അവളുടെ അടുത്ത് കൂടെ പോകാറില്ല എന്ന് അടിവരയിട്ടു ഉറപ്പിച്ചു.
അപ്പോൾ എനിക്ക് പണ്ടത്തെ കുറുമ്പി കഥ ഓർമ്മ വന്നു.
**

വയസ്സ് ഏഴോ എട്ടോ കാണുമെനിക്ക്. കപ്പൽ വല്യച്ഛൻ തറവാട്ടിൽ വന്ന വിശിഷ്ട സമയം. കുടുംബത്തിൽ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന വിശേഷപ്പെട്ട നേരം. മൂത്ത കസിൻ പെണ്പിള്ളേര് റോസ് പൌഡർ ഇടുന്നു, കണ്ണെഴുതുന്നു, ‘സ്നോ’ എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന വെള്ള ക്രീം മുഖത്തു പുരട്ടുന്നു…ആകപ്പാടെ മേളം തന്നെ തറവാട്ടിൽ. അമ്മൂമ്മ പോലും ഒരുങ്ങുന്നു. സ്വതവേ സുന്ദരൻ എന്ന് മറ്റുള്ളവർ പാടിപ്പുകഴ്ത്തുന്ന സഹോദരൻ നല്ല സ്റ്റൈലിൽ, ഷർട്ടും നിക്കറുമൊക്കെയിട്ട് തയ്യാറായി. ഞാൻ വല്യച്ഛൻ കൊണ്ട് വന്ന റോസ് സിൽക്കിൽ മൂന്നു തട്ടുള്ള ഉടുപ്പൊക്കെയിട്ട് , കണ്ണെഴുതി പൊട്ടും തൊട്ടു ചമഞ്ഞു.

ഫോട്ടോ സെഷൻ തുടങ്ങി.
നല്ല ഫ്ലാഷുള്ള ക്യാമറയാണ്
‘മിനി കുട്ടി ! നീ കണ്ണടയ്ക്കുന്നു ! കണ്ണ് ചിമ്മാതെ !’ എന്ന് വലിയച്ഛൻ ആജ്ഞാപിച്ചു.
എത്ര ശ്രമിച്ചിട്ടും, എന്റെ കണ്ണുകൾ അടഞ്ഞു പോയി. എല്ലാവരും എന്റെ കണ്ണുകളെ നല്ല ദേഷ്യത്തോടെ നോക്കാൻ തുടങ്ങി.
ശ്ശോ! ഇത് സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ എനിക്ക് തോന്നി, കോങ്കണ്ണ് മാതിരി നോക്കാം, കണ്ണുകൾ ചിമ്മാൻ ചാൻസ് കുറവാണ് ! ആ നല്ല ബുദ്ധി ഫലിച്ചു.
ഫോട്ടോകൾ അനായാസമായി എടുത്തു പോയി,
ഒടുവിൽ പ്രിന്റ് വന്നപ്പോൾ, എല്ലാത്തിലും, കോങ്കണ്ണുള്ള ഞാനും, നല്ല കണ്ണുകളുള്ള മറ്റുള്ളവരും ചിരിച്ചു കൊണ്ട് ഇരിക്കുന്നു, നിൽക്കുന്നു…
‘അയ്യോ , കഷ്ടം ! അല്ലെങ്കിൽ തന്നെ അവളുടെ അമ്മയുടെ നല്ല നീണ്ടു പീലി പോലത്തെ കണ്ണുകൾ കിട്ടിയത് ആ ചെറുക്കനാ!  ഇപ്പോൾ തികഞ്ഞു, കോങ്കണ്ണും ആയി ! എന്തായാലും കണ്ണ് കിട്ടത്തില്ല , കേട്ടോ കൊച്ചേ !’എന്നോട് ഒത്തിരി സ്നേഹം ഉള്ള സീനിയർ മഹിളാ ബന്ധു മൊഴിഞ്ഞു.

‘ഒരു പീലി കണ്ണൻ വന്നിരിക്കുന്നു ! അതെന്താ അമ്മേ എനിക്ക് മാത്രം നല്ല കണ്ണില്ലാത്തത്?’ ഞാൻ പ്രൈവറ്റായി അമ്മയോട് ചൂടായി.
അമ്മ ചിരിച്ചു പോയി. പിന്നെ പിള്ളേരെ തമ്മിൽ അടിപ്പിക്കുന്ന ചില കുടുംബംകലക്കികളെ പറ്റി മുറുമുറുത്തു.
‘മോള് പോയി കളിച്ചോ. നിന്റെ കണ്ണിന് യാതൊരു കുഴപ്പവുമില്ല. നല്ല വണ്ണം വായിക്കാനും പഠിക്കാനും പറ്റുന്നില്ലേ?’
മോങ്ങുന്ന നായുടെ തലയിൽ തേങ്ങ വീണത് പോലെ ഞാനും മുറുമുറുത്തു…’എന്നാലും, എന്റെ കണ്ണുകൾ നല്ലതാണെന്നു അമ്മ പോലും പറയത്തില്ല ! ഹും!’
ഞാൻ രണ്ടു ദിവസം കൂടപ്പിറപ്പിനോട് മിണ്ടിയില്ല. നല്ല കണ്ണുപാർട്ടിയോടൊന്നും ഞാൻ കൂട്ടില്ല തന്നെ!
അസൂയയും കുശുമ്പും നമ്മുടെ സ്വന്തം കൂട്ടുകാരായിരുന്നല്ലോ : ശകുന്തളയുടെ പ്രിയപ്പെട്ട അനസൂയയും പ്രിയംവദയും പോലെ!
**
പഴയ ലേഡി ബന്ധുവിന്റെ അടുത്ത് , പുതിയ തലമുറയിലെ വീരാംഗനയെ യുദ്ധത്തിന് വിടാൻ പറ്റിയിരുന്നെങ്കിൽ!!!

Yes, the box reads ‘Pest control!’ 😂😂😂

ജീവിതപ്പരീക്ഷ

IMG_2604

ഇത് എന്റെ രണ്ടു പ്രിയപ്പെട്ട  കൂട്ടുകാരികൾക്കു വേണ്ടി: നിറവുള്ള മനസ്സുകളുടെ ഉടമ. മൂർച്ചയുള്ള ബുദ്ധി ശക്‌തിയോടൊപ്പം നനവാർന്ന കാരുണ്യമുള്ള ഹൃദയങ്ങൾ. ഏതു പരിസ്ഥിതിയും ചിരിയോടെ മാത്രം നേരിടുന്ന മിടുക്കർ. അവർ എനിക്ക് എപ്പോഴും താങ്ങും തണലുമായ സുഹൃത്തുക്കൾ. എന്റെ അഭിമാനം.

ഒരു കൂട്ടുകാരി പ്രളയത്തിന് ദൃക്‌സാക്ഷിയായി, അതിനെ ഏറ്റവും ഭീകരതയിൽ നേരിട്ട്, റിലീഫ് ക്യാമ്പിൽ കഴിഞ്ഞു. പിന്നെ മണ്ണ് കയറിയ വീട്ടിൽ തിരിച്ചു പോയി, കഠിനാദ്ധ്വാനം ചെയ്തു, ജീവിക്കാൻ യോഗ്യമാക്കി.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിരി ഫോണിലൂടെ കാതിൽ മുഴങ്ങി. മലയാളി പെണ്ണിന്റെ effortless sense of humour !! ‘ എടാ ! നല്ല സുഗന്ധമുള്ള മണ്ണായിരുന്നു ! ജാതി ചെടികളുടെ കൃഷിയുള്ള സ്ഥലമാണ്. പുഴയൊഴുകി എന്റെ വീട്ടിലോട്ടു കയറി വന്നത് ഈ വാസനിക്കുന്ന മണ്ണും കൊണ്ടാണ് . ഇച്ചിരി കഷ്ടപ്പെട്ട് വൃത്തിയാക്കേണ്ടി വന്നു, എങ്കിലും, ഒരു ശുദ്ധത ഉണ്ടായിരുന്നു!’

ഹ്യൂമൻ സ്പിരിറ്റ് എന്നൊക്കെ പറയാറില്ലേ !? ഒരു സല്യൂട്ട് വയ്ച്ചു കൊടുക്കാൻ തോന്നുന്ന നിമിഷങ്ങൾ. അങ്ങനെ ജീവിതത്തിനെ കാണാൻ കഴിയുന്ന കണ്ണുകളെ കൈകൂപ്പി വണങ്ങാൻ തോന്നി പോയി ! പ്രിയപ്പെട്ടവളെ , അർദ്ധ രാത്രിയിൽ, വെളിച്ചമില്ലാതെ വീടും വിട്ടു കുടുംബത്തോടൊപ്പം പലായനം ചെയ്‌യേണ്ടി വന്നിട്ടും, എത്ര നിറവോടെ , നന്ദിയോടെ, ചിരിയോടെ നീ ജീവിതത്തിനെ നോക്കി കാണുന്നു ! എനിക്കൊരു പാഠം കൂടി.

GRATITUDE എന്നത് ഓരോ നിമിഷവും ഹൃദയ തുടിപ്പിന്റെ ഒപ്പം പ്രാർത്ഥനയായി കൊണ്ട് നടക്കുന്നതെങ്ങനെ എന്ന് ഞാൻ പഠിച്ചു. ഞാൻ നിന്നെ പറ്റി അഭിമാനിക്കുന്നു. ജാതി ചെടിയുടെ മണ്ണിന്റെ സുഗന്ധം പരക്കുന്ന നിന്റെ വീട്ടിൽ ഞാൻ വരുന്നുണ്ട്. പണ്ട് നിന്റെ ചോറ്റുപാത്രത്തിലെ ചോറുണ്ടു സായൂജ്യം അടഞ്ഞതു പോലെ , മറ്റൊരു ഉരുള ഇനിയും വേണം. ആ നിറവിൽ എനിക്കും ചിരിക്കണം.

**
ഓരോ വാക്യവും ഒരു കുസൃതി ചിരിയോടെ മാത്രം പറയുന്ന അദ്ധ്യാപികയാണ് രണ്ടാമത്തെ കൂട്ടുകാരി. പ്രളയ കെടുതിയിലായ ബന്ധുക്കൾക്ക് സാധങ്ങളുമായി രാപ്പകൽ ഓടിനടന്ന്‌ സഹായിച്ചവൾ. രണ്ടു പകലും രാത്രിയും നിർത്താതെ കൂട്ടുകാരിയുടെ വിവരം തിരഞ്ഞു കഷ്ടപ്പെട്ടവൾ. കൊടുക്കുന്ന ഹൃദയം, കൊടുക്കുന്ന കൈകൾ.

ഓസ്കാർ വൈൽഡിന്റെ കഥയാണെന്ന് തോന്നുന്നു. സിസ്റ്ററുമാർ പഠിപ്പിച്ച പാഠമാണ് . ഏറ്റവും സുന്ദരമായ കൈകൾ ആരുടെ? മൂന്ന് രാജ കുമാരിമാർ മത്സരിച്ചത്രേ! ആദ്യത്തെ പെൺകുട്ടി നല്ല മിനുസമുള്ള വെണ്ണ കൊണ്ട് കൈ മൃദുലമാക്കി. രണ്ടാമത്തെ കുട്ടി സുഗന്ധദ്രവ്യങ്ങൾ പുരട്ടി ആകർഷണീയമാക്കി. മൂന്നാമത്തെ പെൺകുട്ടി ഒന്നും ചെയ്തില്ല. അവൾ മറ്റുള്ളവരെ സഹായിക്കുന്ന തിരക്കിലായിരുന്നു. സുന്ദരമാക്കാൻ സമയമില്ല, അവൾ ശ്രമിച്ചതുമില്ല. പക്ഷെ പരീക്ഷയിൽ വിജയിച്ചത് മൂന്നാമത്തെ രാജകുമാരി.
‘ കൊടുക്കുന്ന കൈകളാണ് ഈ ലോകത്തിൽ ഏറ്റവും സുന്ദരം ! ‘ സിസ്റ്റർ പറഞ്ഞു നിർത്തി.
ഞാൻ നോട്ടു കുറിക്കുന്ന തിരക്കിലായിരുന്നു. പരീക്ഷയിൽ ഒന്നാമതാവണം. പാഠം പഠിച്ചെങ്കിലും ഒന്നും പഠിച്ചില്ല.
സത്യമായ കനിവിന്റെ പാഠം പഠിച്ചതും ജീവിതത്തിൽ പ്രയോഗിച്ചതും എന്റെ കൂട്ടുകാരിയാണ്. അവളുടെ കൈകൾ ഏറ്റവും മനോഹരങ്ങൾ. ആ കൈകൾ കൊണ്ട് എനിക്ക് ഒരു കപ്പ് കാപ്പി വേണം. അടുത്ത നാട്ടു വരവിൽ, ആ മധുരം എനിക്ക് സ്വന്തം.
പ്രിയപ്പെട്ടവളെ, നീ എന്റെ അഭിമാനം.

നിങ്ങൾ എന്റെ സുഹൃത്തുക്കൾ ആയിരിക്കുന്നോളം, എനിക്ക് ഒന്നിന്റെയും കുറവില്ലല്ലോ. ഞാൻ ഈശ്വരന് നന്ദി പറയുന്നു. നിങ്ങളിൽ നിന്നും എന്നും പഠിക്കുന്നു. ഈ പരീക്ഷയിലും കുറച്ചു മാർക്ക് എനിക്കും വേണം. നിങ്ങളുടെ ചിരി എനിക്ക് ഇപ്പോഴേ കേൾക്കാം!

***

കാണുന്നൂ ചിലർ പലതുമുപായം…

IMG_2577

സർക്കാർ ജോലിയുടെ ചില ഭാഗ്യങ്ങളിൽ ഒന്ന്, തീരുമാനമെടുക്കാനുള്ള  സ്വാതന്ത്ര്യമാണ്.ചില ഫയലുകൾ മുന്നിൽ വരുമ്പോൾ അന്തിച്ചു പോകും! എങ്ങനെയൊക്കെ വേറൊരുത്തനെ ദ്രോഹിക്കാമോ, അതെല്ലാം കാണും.

മൃതക് -ആശ്രിത അപ്പോയ്ന്റ്മെന്റ്സ് എടുക്കാം. ജോലിയിലിരിക്കെ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് പകരം ജോലി നൽകുന്ന വ്യവസ്ഥയാണ്. വർഷങ്ങളായി ഫൈലുകളിൽ QUERIES-ഇന്റെ ബഹളം. എന്തൊക്കെ ചോദിക്കാമോ, അപ്രസക്തമായവ കൂടെ, വാരി കോരി ചോദിച്ചിരിക്കുന്നു. തന്റെ പേന കൊണ്ട് ഒരു തീരുമാനം എന്തായാലും ഉണ്ടാവാൻ പോകുന്നില്ല, എന്നൊരു വാശി പോലെ! തീരുമാനമാകാതെ, ദുഃഖിതരായ പലരും കോടതി കയറിയിറങ്ങി, വർഷങ്ങൾ കടന്നതിനു ശേഷം, ഫയൽ പിന്നെയും അവതരിക്കും. പുതിയ ഓഫീസറുടെ കരുണ കാത്തു കിടക്കും.

ചിലപ്പോൾ പ്രൊമോഷനായാലും, ഇൻക്രെമെന്റ് ആയാലും, ഡിപ്പാർട്മെന്റൽ ഇൻക്വിരി ആയാലും, ഇത് തന്നെ ഗതി. പ്രൊബേഷൻ കൺഫേം ആവാതെ റിട്ടയർ ചെയ്തവരെ പറ്റി കേട്ട് ഞെട്ടേണ്ട! ആർക്കും സമയം ഉണ്ടായില്ല ആ ഫൈലൊന്നു തീർക്കാൻ ! ‘ പോസിറ്റീവ് ആയി ചിന്തിക്കുന്നവർ കുറവാണ്,’ ഒരു ടീം മെമ്പർ വിനയത്തോടെ അഭിപ്രായപ്പെട്ടു. കൂടെയുള്ളവർക്ക്, അഭിപ്രായം തുറന്നു പറയാനുള്ള അന്തരീക്ഷം ഉളവാക്കുന്ന നേതൃത്വഗുണം ആവശ്യമാണ്.

പണ്ട് സിവിൽ സെർവിസ്സ് പരീക്ഷ പാസായപ്പോൾ, ജെ.ലളിതാംബിക മാഡം അവാർഡ് തരാൻ വന്നു. ‘മുള്ളും മലരും’ എന്ന പംക്തി വായിച്ചു വളർന്ന ഞാൻ ആരാധനയോടെ കേട്ട വരികൾ ഇപ്പോഴും ഒരു കൈ വെളിച്ചമായി മുന്നിൽ വഴി കാട്ടുന്നു.
‘ ഓരോ ഫൈലിന്റെ പിന്നിലും ഒരു കുടുംബത്തിന്റെ കണ്ണുനീരുണ്ട് . അത് മറക്കരുത്.’

എന്തായാലും, ഞങ്ങളുടെ ടീം കെട്ടി കിടന്ന അത്തരം കണ്ണീർ ഫയലുകൾ തീർപ്പാക്കാൻ തീരുമാനിച്ചു.

‘ഇതിലൊരു ഫയൽ എന്റെ കുടുംബത്തിന്റെയും ആവാമല്ലോ ! ആ ഒരു ചിന്ത വേണം, പോസിറ്റീവ് നോട്ട് എഴുതിക്കോളൂ’, എന്ന് തുറന്നു പറഞ്ഞു. ‘കാണുന്നൂ ചിലർ പലതുമുപായം, കാണുന്നീല മരിക്കുമിതെന്നും…’. എല്ലാ ദേശങ്ങളിലും, ചില നല്ല മാനേജ്‌മന്റ് രീതികൾ, മനോഹരമായ പ്രാർത്ഥനയായി മനുഷ്യരാശി കൊണ്ടാടുന്നുണ്ടല്ലോ !

അങ്ങനെ ചില ഫയൽ തീരുമാനമാക്കിയപ്പോൾ, പലരുടേയും മുഖങ്ങളിൽ നിറഞ്ഞ ചിരി കണ്ടു.

‘ ബഹുത് ദുവ  മിലേഗി ‘ ആരോ മന്ത്രിച്ചു. ‘ധാരാളം അനുഗ്രഹങ്ങൾ കിട്ടും.’

ഇത്തരം അനുഗ്രഹങ്ങളാണ് ഇത് വരെ കൊണ്ടെത്തിച്ചത്. ഇനിയും ആ വിളക്ക് പ്രകാശം ചൊരിയട്ടെ , നേർവഴി കാട്ടി തരട്ടെ.
**