കുഞ്ചൻ നമ്പ്യാരുടെ കല്യാണ സൗഗന്ധികം

14-3

കുഞ്ചൻ നമ്പ്യാരുടെ കല്യാണ സൗഗന്ധികം തുള്ളൽ : ഹനുമാനും ഭീമനും തമ്മിലുള്ള സംഭാഷണം. കളിയാക്കി കൊല്ലുന്ന ഹനുമാന്റെ ഭാഷണങ്ങൾ എത്ര നിശിതം, എത്ര മനോഹരം!

ദാഹിക്കുന്നു ഭഗിനി, കൃപാരസം..

Reading_quotes_crave_book

സ്കൂളോർമ്മകൾ…

ചങ്ങമ്പുഴയുടെ “ആ പൂമാല”
ആശാന്റെ ‘ചണ്ഡാലഭിക്ഷുകി’

കരുണയിലെ ചുടലക്കാട്

greatmen

കുമാരനാശാന്റെ കരുണയിലെ ഒരു രംഗം. നാല്പാമരം പോലെ അരിഞ്ഞുമുറിച്ചിട്ട വാസവദത്ത കിടക്കുന്ന ചുടലക്കാട്.

“ഉടലെടുത്ത നരന്മാർക്കൊന്നുപോലേവർക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.

ഇടമിതിഹലോകത്തിൽ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.”

 

ഗാന്ധാരീവിലാപം

Stri-Parva-and-Gandhari’s-Curse

മഹാഭാരതം കിളിപ്പാട്ടിലെ ഏറ്റവും വേദനിപ്പിക്കുന്ന  ഒരു ഭാഗം: സ്ത്രീ പർവ്വത്തിലെ ,ഗാന്ധാരീ വിലാപം, അമ്മയുടെ ശാപം.

 

കർണ്ണപർവ്വം

karnaarjuna

 

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിൽ നിന്നും “കർണ്ണപർവ്വം” : കർണ്ണനും അർജ്ജുനനും തമ്മിലുള്ള യുദ്ധ വർണ്ണന…

 

കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം

ramayanam

അദ്ധ്യാത്മരാമായണത്തിലെ ചില ചിന്താദീപ്തങ്ങളായ ഭാഗങ്ങൾ…

Proverbs…Poetic, Sagacious

proverbs

വിവർത്തനം എനിക്ക് തന്ന നിധികളിൽ ഒന്നാണ് , വേദപുസ്തകം പല ഭാഷകളിൽ വായിക്കാനുള്ള മഹാഭാഗ്യം.

‘സുഭാഷിതങ്ങൾ’ എന്നും വായിക്കുന്നയാൾ നേർവഴിയിൽ തന്നെ നടക്കും.

Legacy In Words…Keechaka Vadham Attakadha

attakadha

ശബ്ദ-സുഖം , കീചക വധം…ഇരയിമ്മൻ തമ്പിയുടെ  രചനാപാടവം!

 

 

 

പൊടിയും പടലങ്ങളും

lessons

പരിധി വിട്ടു പ്രവർത്തിക്കുന്ന മനുഷ്യർ, നമുക്കെപ്പോഴും അസുഖകരമായ അനുഭവങ്ങൾ തരുന്നു. അഹങ്കാരമോ, അധികാര ഭ്രമമോ, അറിവില്ലായ്മയോ , വിവരദോഷമോ ആവാം അത്തരക്കാരുടെ പ്രവൃത്തികൾക്കു പിന്നിൽ…

അർഹതയില്ലാത്ത പദവിയിൽ ,ചുളുവിൽ എത്തി ചേരുന്നവരിൽ, ഞാൻ അത് കണ്ടിട്ടുണ്ട്. അവരെ നേരിടാൻ ക്ഷമയെക്കാൾ നല്ലത് രോഷമാണെന്നാണ് എന്റെ അഭിപ്രായം…
പക്ഷെ അറിവുള്ള ടീം മെമ്പർ പറഞ്ഞു : ‘ അയാൾ ഒരു ഈച്ചയെ പോലെയാണ് മാഡം…അത് ചുറ്റും കറങ്ങി കൊണ്ടേയിരിക്കും…അതിനെ അവഗണിക്കുകയെ നിവൃത്തിയുള്ളൂ…എത്ര ശ്രദ്ധ കൊടുക്കുന്നുവോ, അതിൻ്റെ മൂളൽ ഇരട്ടിച്ചുകൊണ്ടേയിരിക്കും.’

‘അയാൾക്ക്‌ എന്താണ്/ ഏതാണ്/ ആരോടാണ് സംസാരിക്കുന്നത് എന്ന് പോലും തീർച്ചയില്ല. ഇവനെയൊക്കെ നല്ല പാഠം പഠിപ്പിക്കണം …’ ഞാൻ ധർമ്മ രോഷം കാരണം വിറച്ചു.

‘ദൈവമേ, വിഡ്ഢികളെ സഹിക്കാം …അതി ബുദ്ധിമാനെന്നു സ്വയം അവരോധിക്കുന്നവരെ എങ്ങനെ സഹിക്കും?’

‘വെറുതെ നല്ല ഊർജ്ജം നശിപ്പിക്കാതെ മാഡം…എന്തു മാത്രം സൽപ്രവൃത്തികൾ കിടക്കുന്നു ചെയ്യാൻ…ഇത്തരക്കാർ ജീവിതാവസാനം വരെ കാണും…എന്തിനാണ് അവർക്ക് പ്രാധാന്യം നൽകുന്നത് ? Ignore him totally!’

ശാന്തമായി ചിന്തിച്ചപ്പോൾ ശരിയാണ് എന്ന് തോന്നി : മറ്റുള്ളവർ എങ്ങനെ പെരുമാറുന്നു എന്നത്, എൻ്റെ കൈപ്പിടിയിൽ അല്ലല്ലോ. ഞാൻ എങ്ങനെ പെരുമാറണം എന്നത് എന്റെ നിയന്ത്രണത്തിലാണ് താനും.

‘ഒരു ചെവിയിൽ കൂടി കേൾക്കുക, മറ്റേതിൽ കൂടി കളയുക’ എന്ന് പറയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ് .പണ്ട് ശ്രീ കൃഷ്ണൻ ശിശുപാലനോട് ക്ഷമിച്ചതു പോലെ , ഒരു നൂറു വട്ടം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കണം…’

‘I cannot suffer fools gladly! Neither can I tolerate  someone who is getting too big for his boots…’ ഞാൻ മുറുമുറുത്തു.

‘കഷ്ടം തന്നെ ! ലോകം മുഴുവൻ ഇത്തരക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ വേറെ ചോയ്‌സ് ഇല്ല ! ഒന്നുകിൽ സ്വന്തം ബ്ലഡ് പ്രഷർ കൂട്ടുക അല്ലെങ്കിൽ ഇത്തരക്കാരെ വെറും പൊടിപടലം പോലെ അവഗണിക്കുക.’

ഞാൻ ചിരിച്ചു , പിന്നെ സമ്മതിച്ചു .ചെയ്യാൻ നല്ല കാര്യങ്ങൾ കിടക്കുന്നു…

***

 

മറ്റൊരാളുടെ ചോറ്

god's house

കേരളത്തിൽ ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ ഇന്നാട്ടുകാരാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി ‘കോർഡിനേഷൻ’ ഡ്യൂട്ടി എന്റെ ടീം ചെയ്യുന്നു. വളരെ നല്ല മനസ്സുകളുള്ള കേരളത്തിലെ ഭരണ-പോലീസ് കൂട്ടായ്മ ഞങ്ങൾക്ക് എപ്പോഴും ഉത്തരം നൽകുന്നു; ഞങ്ങളുടെ നാട്ടുകാരെ കരുതലോടെ നോക്കുന്നു.

ഇത്തരം അനുഭവങ്ങൾ മനസ്സിനെ വേറൊരു നിലയിലേയ്ക്ക് കൊണ്ടെത്തിക്കുന്നു.
അന്നം, വീട്, നാട്, അമ്മയും, അച്ഛനും, കൂടപ്പിറപ്പുകൾ, വിളഞ്ഞു കിടക്കുന്ന പാടങ്ങൾ , പട്ടിണി, മരുന്ന് , ഏകാന്തത, അനിശ്ചിതാവസ്ഥ…ഇതെല്ലം കേട്ട കഥകളാണ്…

പൈസയില്ല, തിരിച്ചു വരാൻ നിവൃത്തിയില്ല,സ്വന്തമായി ആഹാരം ഉണ്ടാക്കാൻ പാടുപെടുന്നു….. അവർക്ക് അവരുടെ ഉരുളക്കിഴങ്ങും ഗോതമ്പു റൊട്ടിയും നമ്മുടെ  ചോറും   കറിയും പോലെ പ്രിയം.

‘മറ്റൊരുവന്റെ ചോറിൽ കല്ലിടുക’ എന്നും മറ്റും ചൊല്ലുകളുണ്ടല്ലോ. വേറൊരാളുടെ ജീവനയാപനത്തിൽ പ്രതിബന്ധം സൃഷ്ടിക്കുക എന്നാണർത്ഥം.

***

പട്ടിണിയും പരിവട്ടവും മൂലം ദൂരെ ദേശങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നവരാണ്. ‘ബിരിയാണി’ എന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറു കഥ പ്രസിദ്ധമാണല്ലോ. സത്യാവസ്ഥയിൽ നിന്നും വേറിട്ടതല്ല.

‘മുശാഹർ ‘ എന്ന ഒരു ജനതയുണ്ട് …എലി പിടിത്തക്കാരാണ്..എലിയെ തിന്നുമായിരുന്നു, പട്ടിണി കാരണം, പണ്ടൊക്കെ…ഇപ്പോഴും വിശപ്പിന്റെ ഭീകരത അടുത്തറിയുന്ന (‘ഒട്ടർ’ എന്നും മറ്റും നാട്ടിൽ വിശേഷിക്കപ്പെടുന്ന) നൊമാഡിക് കൂട്ടർ…അവർക്കു ആയിരം രൂപ എന്ന് വയ്ച്ചാൽ ഒരു നിധി കിട്ടിയത് പോലെയാണ്..

ചോറിന്റെ വില അറിയാവുന്ന നല്ല മനുഷ്യരിൽ ചിലർ, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇരുന്നു, നൂറ്റിയന്പതോളം മുശാഹർ കുടുംബങ്ങൾക്ക് ഒന്നിന് ആയിരം എന്ന രീതിയിൽ സഹായിച്ചു…ഗ്രാമങ്ങളിൽ, സഹായം ലഭിച്ച സ്ത്രീകൾ , കൈയുയർത്തി അനുഗ്രഹിച്ചു കൊണ്ട്, അവരുടെ നാടൻ ഭാഷയിൽ നന്ദി പറഞ്ഞപ്പോൾ, അനുഗ്രഹങ്ങൾ വർഷിച്ചപ്പോൾ, വീഡിയോ രൂപത്തിൽ അത് Action Aid പകർത്തി അഭ്യുദയകാംഷികൾക്കെത്തിച്ചു.
മൊബൈലിൽ കണ്ടു, ‘കണ്ണ് നിറഞ്ഞു’ എന്ന് പലരും പറഞ്ഞു…

നമുക്ക് ആയിരം രൂപ എന്താണ്? ഒരു ഇന്റർനെറ്റ് റീചാർജ് , അല്ലെങ്കിൽ ഒരു മുന്തിയ റെസ്റ്റാറ്റാന്റിൽ രണ്ടു കാപ്പി…അവർക്കോ? ജീവൻ തന്നെ തിരിച്ചു കിട്ടുന്നു ..അതിൽ നിന്നും റേഷൻ മേടിക്കുന്നു, മരുന്ന് മേടിക്കുന്നു, വലിയൊരു കൈത്താങ്ങാണ്.

**
പലപ്പോഴും നാം ഉയരത്തിലോട്ടു നോക്കുന്നു…അപ്പോൾ നാം ആരുമല്ല എന്ന ചിന്ത വരുന്നു…നമ്മളെകാൾ സുഖസൗകര്യങ്ങൾ ഉള്ളവർ , സൗന്ദര്യമുള്ളവർ, നിലയും വിലയും ഉള്ളവർ, വലിയ വീടുകൾ ഉള്ളവർ…
പക്ഷെ , ഒരു നിമിഷം നാം താഴോട്ട് നോക്കിയാൽ, ഈശ്വരൻ നമ്മെ എങ്ങനെ നെഞ്ചോടുചേർത്ത് പിടിച്ചിരിക്കുന്നു എന്ന് രണ്ടു കൈയും കൂപ്പി പോകും !

എത്രയോ മനുഷ്യ ജീവികൾ, പക്ഷി മൃഗാദികൾ സങ്കട കടലിൽ ഉഴലുന്നു. നിങ്ങൾക്ക് ചെയ്യാൻ ഏറെയുണ്ട്…മനസ്സുണ്ടോ എന്ന് മാത്രം ചോദിച്ചാൽ മതി.

ഒരു പിടി ചോറ്…അല്ല, ഗോതമ്പു റൊട്ടി … ചിലർക്ക് അതിൽ ദൈവത്തെ കാണാനാവും.